പഞ്ചരാത്രം

(Pancharatram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭാസൻ രചിച്ച് ഒരു നാടകമാണ് പഞ്ചരാത്രം. സമവകാരം എന്ന രൂപകവിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. മഹാഭാരതത്തിൽ നിന്നും ഏടുത്തതാണ് ഇതിന്റെ കഥാബീജം. പാണ്ഡവരുടെ വനവാസകാലം. ആ സമയത്ത് തന്നെ ദുര്യോധനൻ ഒരു യാഗം നടത്തി. ശുഭമായി യാഗം അവസാനിച്ചപ്പോൾ ദ്രോണർക്ക് ഒരു ഗുരുദക്ഷിണ നൽകാൻ ദുര്യോധനൻ ഒരുങ്ങുന്നു. ഈ അവസരം ഉപയോഗിച്ച് ദ്രോണർ യുദ്ധം ഒഴിവാക്കാനായി പാണ്ഡവർക്കായി അർദ്ധരാജ്യം ആവശ്യ്പ്പെടുന്നു. മറ്റൊരാൾക്ക് വേണ്ടി ആവശ്യം ഉന്നയിക്കരുതെന്ന ന്യായവാദം എല്ലാം ശകുനി കൊണ്ടുവന്നെങ്കിലും മറ്റു ഗതിയില്ലാതെ ഒരു വ്യവസ്ഥയോടെ ഈ ആവശ്യം ദുര്യോധനൻ സമ്മതിക്കുന്നു. അജ്ഞാതവാസക്കാലത്ത് ഇനി ബാക്കിയുള്ള അഞ്ചുരാത്രികൾക്കുള്ളിൽ അവരെ കണ്ടുപിടിച്ചാൽ അവർക്ക് രാജ്യം നൽകാം എന്നായിരുന്നു വ്യവസ്ഥ. ദ്രോണർ സമ്മതിക്കുന്നു. വ്യവസ്ത പാലിക്കുന്നു. ദുര്യോധനൻ രാജ്യം നൽകുന്നു.

"https://ml.wikibooks.org/w/index.php?title=പഞ്ചരാത്രം&oldid=17452" എന്ന താളിൽനിന്ന് ശേഖരിച്ചത്