तृतीयोऽङ्कः

(ततः प्रविशति सूतः)(സൂതൻ പ്രവേശിക്കുന്നു)

सूतः- भो എടോ भोഎടോ निवेद्यताम् निवेद्यताम् അറിയിക്കൂ അറിയിക്കൂ सर्वक्षत्राचार्यपुरोगाणाम् എല്ലാ ക്ഷത്രിയാചാര്യപ്രമുഖരായ क्षत्रियाणाम् ക്ഷത്രിയരൊടും एष हि, ഇദ്ദേഹമാകട്ടെ।
अपास्य नारायणचक्रजम् भयम् चिरप्रनष्टान् परिभूय पाण्डवान् ।धनुस्सहायै कुरुभिर्न रक्षितो हृतोऽभिमन्युः क्रियताम् व्यपत्रपा॥
अन्वयः- नारायणचक्रजम् भयम् ശ്രീകൃഷ്ണന്റെ ചക്രഭയം अपास्य,ഒഴിവാക്കി चिरप्रनष्टान् കുറെകാലമായി കാണാതായ पाण्डवान् പാണ്ഡവരെ परिभूय മറന്നുകൊണ്ട് धनुस्सहायै വില്ലേന്തിയ कुरुभिः കൗരവരാൽ न रक्षितः രക്ഷിക്കപ്പെടാതെ अभिमन्युः അഭിമന്യു हृतः(अस्ति)।അപഹരിക്കപ്പെട്ടു व्यपत्रपा क्रियताम्॥ലജ്ജിച്ചാലും इति എന്ന് (ക്ഷത്രിയരെ അറിയിക്കൂ എന്നതിനോടു കൂട്ടിവായിക്കുക. അഭിമന്യു അപഹൃതനായി എന്ന് കേട്ട് പരിഭ്രമിച്ചതാണ് എടോ അറിയിക്കൂ എന്നിവയുടെ ആവർത്തനം സൂചിപ്പിക്കുന്നത്)

(ततः प्रविशतौ भीष्मद्रोणौ) (ഭീഷ്മരും ദ്രോണരും പ്രവേശിക്കുന്നു)

द्रोणः- सूत ! कथय कथय। സൂത! പറയൂ പരയൂ
रणपटुरपनीतः केनमे शिष्यपुत्रः कः इह मम शरैस्तैर्देवतैर्योद्धुकामः। कथय पुरुषसारम् यावदस्त्रम् बलम् वा बलवत इषुदूताम्स्तत्र सम्प्रेषयामि॥
अन्वयः- मे रणपटुः എന്റെ യുദ്ധവീരനായ शिष्यपुत्रः ശിഷ്യപുത്രൻ केन अपनीतः(अस्ति)ആരാലാണ് അപഹരിക്കപ്പെട്ടത്। इह मम ഇവിടെ എന്റെ तैः दैवतै ആ ദിവ്യമായ शरैः അമ്പുകളോടു कः योद्धुकामः(अस्ति)ആർക്കാണ് യുദ്ധം ചെയ്യാനാഗ്രഹം। यावत् पुरुषसारम् ആ പുരുഷനോട് अस्त्रम् बलम् എന്റെ അസ്ത്രബലത്തെ कथय പറയൂ। (अहम्) बलवत ശക്തിയുള്ള इषुदूतान् അസ്തദൂതന്മാരെ तत्र അങ്ങോട്ട सम्प्रेषयामि ഞാനയക്കാം॥

भीष्मः- सूत!സൂത! कथय कथय।പറയൂ പറയൂ
भग्नापयानेष्वनभिज्ञदोषस्तारुन्यभावेन विलम्बमानः।केनैष् हस्तिग्रहणोद्यतेन यूथेपयाते कलभो गृहीतः॥
अन्वयः- भग्नापयानेषु തോറ്റോടുക എന്നത് अनभिज्ञदोषः അറിയില്ല എന്ന് ദോഷത്താൽ तारुन्यभावेन യുവത്വം കൊണ്ടും विलम्बमानः ഉറച്ചുനിൽക്കുന്ന एष ഈ कलभःആനക്കുട്ടിയെ यूथेपयाते (ആന)ക്കൂട്ടം ഓടിയപ്പൊൾहस्तिग्रहणोद्यतेन ആനയെ പിടിക്കാൻ ആഗ്രഹിക്കുന്ന केन ആരാലാണ് गृहीतः॥പിടിക്കപ്പെട്ടത്

(ततः प्रविशति दुर्योधनःकर्णः शकुनिश्च) (അനന്തരം ദുര്യോധനനും കർണനും ശകുനിയും പ്രവേശിക്കുന്നു)

दुर्योधनः-सूत!സൂത! कथय कथय।പറയൂ പറയൂ केनापनीतोऽभिमन्युः । അഭിമന്യുവിനെ ആരാണ് തട്ടിക്കൊണ്ടുപോയത്. अहमेवैनम् मोक्षयामि।ഞാൻ അവനെ മോചിപ്പിക്കും. कुतः,എന്തെന്നാൽ
ममहि पितृभिरस्य प्रस्तुतो ज्ञातिभेदस्तदिह मयितु दोषो वक्तृभिःपातनीयः। अथ च मम स पुत्रः पाण्डवानाम् तु पश्चात् सति च कुलविरोधे नापराध्यन्ति बालाः॥
अन्वयः-मम हि എനിക്ക് अस्य पितृभिःഅവന്റെ അച്ഛന്മാരോട് ज्ञातिभेदः ബന്ധുവൈരം प्रस्तुतः।ഉണ്ട്. तद इह അതുകൊണ്ട് ഇവിടെ वक्तृभिः കുറ്റം പാറയുന്നവർ मयि तु എന്നിൽ दोषो पातनीयः।കുറ്റം ആരോപിക്കും. अथ स ഇനി च मम पुत्रः।അവൻ ആദ്യംഎന്റെ മോനാ. पाण्डवानाम् तु पश्चात्।പിന്നീടാണ് പാണ്ഡവരുടേത്. कुलविरोधे सति കുടുംബവഴക്കിൽ बालाः കുട്ടികൾക്ക് नापराध्यन्ति च॥കുറ്റം ഒന്നുമില്ല താനും

कर्णः- अतिस्निग्धमनुरूपम् അതിസ്നേഹത്തിലും യോജിച്ചതരത്തിലും चाभिहितम् भवता അങ്ങ് പറഞ്ഞു। गान्धारीमात!ഗാന്ധാരീപുത്ര!
मा तावत् स्वजनभयात् तु बालभावात् व्यापन्नः समरमुखे तव प्रियार्थम्। अस्माभिर्न च परिरक्षितोऽभिमन्युः गृह्यन्ताम् धनुरपनीय वत्कलानि॥
अन्वयः- स्वजनभयात् तु സ്വജനാപവാദം मा तावत् ഭയന്നാകരുത് बालभावात् (അവന്റെ) കുട്ടിത്തം കൊണ്ടുമാകരുത്। समरमुखे സമരമുഖത്ത് तव प्रियार्थम् അങ്ങക്ക് വേണ്ടിയാണ് व्यापन्नः। അവൻ തോറ്റത്. अस्माभिः നമ്മളാലാകട്ടെ अभिमन्युःഅഭിമന്യു न परिरक्षितः च।രക്ഷിക്കപ്പെട്ടതുമില്ല. धनुरपनीय വില്ലുകളഞ്ഞ് वत्कलानि മരവുരി गृह्यन्ताम्॥സ്വീകരിക്കൂ

शकुनिः बहुनाथः खलु सौभद्रः।സുഭദ്രാ പുത്രനു ഒരുപാടു നാഥന്മാരുണ്ട്. मुक्त एवेति सम्प्रधार्यतम् മോചിപ്പിക്കപ്പെട്ടു എന്നുതന്നെ കരുതിക്കോളൂ कुतः,എന്തെന്നാൽ
मुञ्चेदर्जुनपुत्र इत्यवगतो राजा विराटः स्वयम् स्मृत्वा चाद्य रणाजिरादवजितम् मुञ्चेत् स दामोदरम् ।
क्रोधोद्धूतहलात् प्रलम्बमधनात् भीतेन मुञ्चेत वा भीमस्त्वेनमिहानयेत् बलमहान् हत्बा बलानूर्जितान्॥
अन्वयः- अर्जुनपुत्र इति അർജുനപുത്രനാണെന്ന് अवगतः മനസ്സിലാക്കി राजा विराटः വിരാടരാജാവ് स्वयम् मुञ्चेत्।സ്വയം മോചിപ്പിക്കും. दामोदरम् स्मृत्वा ദാമോദരനെ (ശ്രീകൃഷ്ണനെ)ഓർത്തും च अद्य ഇന്ന് रणाजिरादवजितम् യുദ്ധഭൂമിയിൽനിന്നും പിടിച്ചവനെ स मुञ्चेत्।അദ്ദേഹം മോചിപ്പിക്കും. (ശ്രീകൃഷ്ണന്റെ മരുമകനാണ് അഭിമന്യു.) क्रोधोद्धूतहलात् കോപംകൊണ്ടു വിറക്കുന്ന കലപ്പയുള്ള प्रलम्बमधनात् പ്രലംബമഥനനെ (ബലരാമനെ) भीतेन പേടിച്ചും मुञ्चेत्।മോചിപ്പിച്ചേക്കാം. वा അല്ലെങ്കിൽ बलमहान् भीमःമഹാബലനായ ഭീമൻ ऊर्जितान् बलान् വലിയ സൈന്യത്തെ हत्वा കൊന്ന് तु एनम् इह അവനെ ഇവിടെ आनयेत्॥കൊണ്ടുവരും

द्रोणः- सूत!സൂത! कथय कथय।പറയൂ പറയൂ कथमिदानीम् गृहीतः എങ്ങനെയാണവൻ പിടിക്കപ്പെട്ടത്

पर्यस्तोऽस्य रथो हया नु चपलाञ्चक्राक्षमा मेदिनी तूणीक्षीणशरे त्वमस्य विगुणो ज्याच्छेदवध्यम् धनुः।
एता दैवकृता भवन्ति रथिनो युद्धाश्रया व्यापदो बाणैरप्यवकृष्यते खलु परैः स्वाधीनशिक्षस्तु सः॥
अन्वयः-अस्य रथो पर्यस्तः।അവന്റെ രഥം തകർന്നോ? हया नु चपलाः?കുതിരകൾ മോശമായിരുന്നോ? चक्राक्षमा मेदिनी? ചക്രമോടാത്ത ഭൂമിയായിരുന്നോ? तूणी क्षीणशरा?ആവനാഴിയിൽ അമ്പില്ലായിരിന്നോ? त्वमस्य विगुणः?നിനക്കു (സൂതനു)കുഴപ്പമുണ്ടായോ? ज्याच्छेदवध्यम् धनुः?വില്ലിന്റെ ഞാൺ ബന്ധം പോയോ? एता ഇവ रथिनःരഥിയുടെ വില്ലാളീയുടെ दैवकृता ദൈവമൊരുക്കിയ युद्धाश्रयाയുദ്ധരംഗത്തെ व्यापदःആപത്തുകൾ भवन्ति ആണ്. परैः तु മറ്റുള്ളവരാൽ बाणैःഅമ്പുകളാൽ अपि പോലും अवकृष्यते പിടിക്കപ്പെടുന്നു. सः खलु അവൻ(അഭിമനു)ആകട്ടെ स्वाधीनशिक्षः॥സുശിക്ഷിതൻ ആണ്.

सूतः- आयुष्मन्!ആയുഷ്മൻ! पुरुषमयो धनुर्वेदः അദ്ദേഹം ധനുർവേദം രൂപമെടുത്തതാണ് ।किमायुष्मता न ज्ञायते। നിങ്ങൾക്കറിയില്ലേ?
न् चापि दोषा भवताभिभाषिता स चापि बाणौघमयो महारथः। अलातचक्रप्रतिमस्तु मे रथो गृहीत एवापतता पदातिना॥
अन्वयः-भवता च അങ്ങ് अभिभाषिता പറഞ്ഞ दोषाः अपि नദോഷങ്ങളൊന്നുമല്ല । स चापि അദ്ദേഹമാകട്ടെ बाणौघमयो ശരമാരിപെയ്യിക്കുന്ന महारथःമഹാരഥൻ। मे रथः तु എന്റെ രഥമാകട്ടെ (ചക്രം) अलातचक्रप्रतिमः। കുശവന്റെ ചക്രം പോലെ (ആയിരുന്നു). आपतता വന്നുചേർന്ന पदातिना एव ഒരു കാലാളാണ് गृहीतः॥പിടിച്ചത്

सर्वे -कथम् पदातिनेति എന്ത് കാലാളെന്നോ

द्रोणः- कीदृशः पदातिः എങ്ങനെയുള്ള കാലാൾ

सूतः- किमभिधास्यामि रूप वा पराक्रम वा। ഞാൻ എന്തുപറയണം- രൂപത്തെക്കുറിച്ചോ പരാക്രമത്തെക്കുറിച്ചോ

भीष्मः- रूपेण स्त्रियः कथ्यन्ते।രൂപം കൊണ്ട് സ്ത്രീകളെ വർണിക്കണം. पराक्रमेण पुरुषः।പുരുഷനെ പരാക്രമം കൊണ്ടാണ് तत् पराक्रमोऽस्याभीधीयताम् ।അതുകൊണ്ട് അവന്റെ പരാക്രമം പറയൂ

सूतः- आयुष्मन्,ആയുഷ്മൻ

दुर्योधनः- भवता कोऽपि അങ്ങ് ആരെയെങ്കിലും गर्विताक्षरैः ബഹുമാനത്തോടെ किमर्थम् स्तूयते । എന്തിനു വർണിക്കുന്നു कथ्यताम् പറയൂ यदि एष അവൻ जवे पवनो വേഗംകൊണ്ട് കാറ്റിനുതുല്യനെങ്കിൽ പോലും, मे त्रासो नास्ति॥എനിക്കു പേടിയില്ല

सूतः- स्तोतुमर्हति महाराजः। സ്തുതിക്കേണ്ടതുണ്ട് മഹാരാജൻ! तेन खलु,അവനാകട്ടെ,
लङ्घयित्वा जवेनाश्वान् न्यस्तश्चापकरे करः। प्रसारित हयग्रीवो निष्कम्पश्च रथस्थितः।
अन्वयः-जवेन अश्वान् വേഗത്താൽ കുതിരകളെ लङ्घयित्वा അതിക്രമിച്ച് अपकरे ഇരിപ്പിടത്തിൽ करः न्यस्तः च ഒരു കൈവെച്ച് प्रसारितहयग्रीवः കുതിരളുടെ കഴുത്ത് വലിഞ്ഞിട്ടും रथःരഥം निष्कम्पःഇളകാതെ स्थितः च।നിന്നു

भीष्मः- तेनहि न्यस्यन्तामायुधानि। എന്നാൽ ആയുധങ്ങൾ താഴെ വെക്കൂ

सर्वे-किमर्थम्। അതെങ്ങനെ
भीष्मः- हतप्रवेगो यदि बाहुना रथो वृकोदरस्यङ्गगतः स चिन्त्यताम्। पुरा हि तेन द्रुपदात्मजाम् हरन् पदातिनेवोपजितो जयद्रथः॥
अन्वयः-यदि बाहुना रथः हतप्रवेगः ഒറ്റ കൈകൊണ്ട് രഥം വേഗമില്ലാതായെങ്കിൽ स അവൻ (അഭിമന്യു) वृकोदरस्यङ्गगतः വൃകോദരന്റെ മടിയിലാണ് (इति) चिन्त्यताम्।എന്ന് ചിന്തിക്കൂ. द्रुपदात्मजाम् ദ്രുപദരാജപുത്രിയെ हरन् കൊണ്ട്പോകുമ്പോഴും पुरा हि പണ്ട്തന്നെ तेन पदातिना ഈ പദാതിയാൽ एव തന്നെ जयद्रथः ജയദ്രഥൻ उपजितः॥ജയിക്കപ്പെട്ടു

द्र्णः- सम्यगाह गाङ्गेय! ഗാംഗേയ! അങ്ങ് പറഞ്ഞത് ശരിയാണ്. बाल्योपदेशात् കുട്ടിക്കാലത്ത് പഠിപ്പിക്കുമ്പൊൾ प्रभृत्यहम् മുതൽ ഞാൻ तस्य അവന്റെ जवमवगच्छामि।വേഗം മനസ്സുലാക്കിയിട്ടുണ്ട്. इष्वस्त्रशालायाम् हि,അമ്പെയ്ത്ത് മുറിയിൽ ഒരിക്കൽ
कर्णायते तेन शरे विमुक्ते विकम्पितम् तस्य शिरो मयोक्तम् ।गत्वा तदा तेन च बाणतुल्यमप्राप्तलक्षः स शरो गृहीतः॥
अन्वयः-तेन അവൻ कर्णायते ചെവിവരെ വലിച്ച് शरे विमुक्ते അമ്ലയച്ചപ്പോൾ मयोक्तम् ഞാൻ പറഞ്ഞു तस्य शिरःഅവന്റെ തല विकम्पितम्,ഇളകിയെന്ന്. तदा അപ്പോൾ तेन च അവനാകട്ടെ बाणतुल्यम् गत्वाബാണത്തിനൊപ്പം പോയി स शरःആ അമ്പ് अप्राप्तलक्षःലക്ഷ്യത്തിലെത്തും മുമ്പേ गृहीतः॥പിടിച്ചു

शकुनिः- अहो!ഹോ! हास्यमभिधानम्। തമാശയാണീ പറച്ചിൽ. भो!ഭോ! पृच्छामि तावत् भवन्तम्।നിങ്ങളോട് ഞാനൊന്ന് ചോദിച്ചോട്ടേ
नास्त्यन्यो बलवान् लोके सर्वमिष्टेषु कथ्यते। जहद्व्याप्तान् भवन्तः किम् सर्वे पश्यन्ति पाण्डवान्॥
अन्वयः- लोके ലോകത്ത് अन्यः വേറെ बलवान् ബലവാൻ नास्ति? ഇല്ലേ? इष्टेषु ഇഷ്ടരെപ്പറ്റി सर्वम् कथ्यते। എന്തും പറയുകയാണൊ? भवन्तः सर्वे നിങ്ങളെല്ലാവരും किम् पाण्डवान् പാണ്ഡവരെ എന്താ जहद्व्याप्तान् ലോകവ്യാപികളായി पश्यन्ति॥ കാണുന്നോ?

भीष्मः-जान्धारराज!ഗാന്ധാരീപുത്ര सर्वमनुमानात् എല്ലാം അനുമാനത്താലെ कथ्यते പറയുന്നതാണ്।

वयम् व्यपाश्रित्य रणम् प्रयामः शस्त्राणि चापानि रथाथिरूढाः। द्वावेव दोर्भ्यौ समरे प्रयातौ हलायुधश्चैव वृकोदरश्च॥
अन्वयः-वयम् നമ്മൾ എല്ലാം शस्त्राणि ആയുധങ്ങളേയും चापानि അമ്പുകളേയും व्यपाश्रित्य ആശ്ശ്രയിച്ച് रथाथिरूढाः രഥത്തിൽ കയറി रणम् प्रयामः യുദ്ധത്തിനു പോകുന്നു। हलायुधश्च ഹലായുധനും (ബലരാമനും) वृकोदरश्च ഭീമസേനനും एव द्वावेव എന്ന രണ്ടുപേർ മാത്രമേ दोर्भ्यौ കാലുകളിൽ समरे യുദ്ധത്തിനു प्रयातौ॥ പോകുന്നുള്ളു.

शकुनिः- एकेनैव वयम् भग्नाः सहसा साहसप्रियाः ।उत्तरम् च तमप्येके कथयिष्यन्ति फ़ल्गुनम् ॥
अन्वयः-एकेनैवഒരാളാലാണ് साहसप्रियाः സാഹസികരായ वयम् നമ്മൾ सहसा പെട്ടെന്നു भग्नाःതോൽപ്പിക്കപ്പെട്ടത്, च तम् उत्तरम् ആ ഉത്തരനെ एके ചിലർ फ़ल्गुनम् अपि ഫഗുനനെന്നു कथयिष्यन्ति പറയാറുണ്ട് ॥

द्रोणः-भो! गान्धारराज!ഗാന്ധാര രാജൻ अत्रापि तावत् ഇനിയും भवतः അങ്ങക്ക് सन्देहः। സംശയമോ

किमुत्तरेणापि रणे विकृष्यते निसृष्टशुष्काशनिगर्जितम् धनुः। किमुत्तरस्यापि शरैर्हृतातपः कृतो मुहूर्तास्तमितो दिवाकरः॥
अन्वयः-किमुत्तरेणापि ഉത്തരനും रणे യുദ്ധത്തിൽ निसृष्टशुष्काशनिगर्जितम् ഇടിവെട്ടുന്ന പൊലെ ഗർജിക്കുന്ന धनुः विकृष्यते ।വില്ലു കുലക്കാനാകുമോ किमुत्तरस्यापि शरैः ഉത്തരൻടെ അമ്പുകളാലും र्हृतातपः വെയിൽ മറക്കപ്പെട്ട് दिवाकरः സൂര്യൻ मुहूर्तास्तमितःകുറച്ചുനേരം അസ്തമിച്ചപോലെ कृतः॥ ആകുമോ?

भीष्मः- गान्धारीमात! ഗാന്ധാരീപുത്ര! (ദുര്യോധനാ) विस्पष्टम् വളരെ സ്പഷ്ടമായി खलु कथ्यते തന്നെ പറയുന്നു । ननु जानीते भवान्।അങ്ങ് മനസ്സിലാക്കുന്നില്ലേ

बाणपुङ्खाक्षरैवाक्यै ज्याजिह्वा परिवर्तिभिः। विकृष्टम् खलु पार्थेन न च श्रोत्रम् प्रयच्छति।
अन्वयः-बाणपुङ्खाक्षरैवाक्यै ശരമൂലത്തിലെ വാക്കുകളാലും ज्याजिह्वा परिवर्तिभिः ഞാണാകുന്ന നാക്കിൽനിന്നുള്ള ശബ്ദങ്ങളാലും। विकृष्टम् खलु पार्थेन അർജുനനാൽ വ്യക്തമാക്കുന്നുണ്ട്. न च श्रोत्रम् ചെവി प्रयच्छति। അറിയുന്നില്ലേ

सूतः-(प्रविश्य) (പ്രവേശിച്ച്)जयत्वायुष्मान्। മഹാരാജാവ് വിജയിക്കട്ടെ शान्तिकर्मानुष्ठीययाम्।അങ്ങ് ശാന്തി ചെയ്യേണ്ടിയിരിക്കുന്നു.

भीष्मः-किमर्थम्। എന്തിന്?
सूतः-पुरा മുൻപ് ध्वजे കൊടിക്കൂറയിൽ बाणप्रधर्षिते അമ്പു തറച്ചപ്പോൾ തന്നെ ते അങ്ങ് कर्तुम् उचितम्।ചെയ്യേണ്ടതായിരുന്നു.अयम् हि बाण ഈ ശരം पुङ्खे കടക്കൽ कस्यापि ആരുടെയോ नामाभिधेएयते।പേരു പറയുന്നു
भीष्मः- आनय।കൊണ്ടുവരൂ
(सूत उपनयति) (സൂതൻ കൊണ്ടുവരുന്നു)
भीष्मः -(गृहीत्वा निरीक्ष्य)(വാങ്ങി നോക്കിയിട്ട്) वत्स! ഉണ്ണീ! गान्धारराज! ഗാന്ധാരരാജാവേ! जरा शिथिलम् मे चक्षुः । പ്രായാധിക്യത്താൽ കാഴ്ച കുറവാണ്.वाच्यतामयम् शरः। ഈ അമ്പ് വായിക്കൂ.
शकुनिः (गृहीत्वा अनुवाच्य च) (വാങ്ങി വായിച്ച്) अर्जुनस्य അർജ്ജുനന്റെ (इति क्षिपति। द्रोणस्य पादयोः पतति) (വലിച്ചെറിയുന്നു. ദ്രോണരുടെ കാൽക്കൽ വീഴുന്നു)

द्रोणः- (शरः गृहीत्वा)(അമ്പെടുത്ത്) एह्येहि वत्स!മകനേ! വരൂ
एष शिष्येण मे क्षिप्त गाङ्गेयम् वन्दितुम् शरःपादयोः पतितो भूमौ माम् क्रमेणाभिवन्दितुम्॥
अन्वयः-एष ഇത് मे എന്റെ शिष्येण ശിഷ്യനാൽ गाङ्गेयम् ഗാംഗേയനെ वन्दितुम् വന്ദിക്കാൻ क्षिप्तഅയച്ച शरः അമ്പ് क्रमेण ക്രമത്തിൽ माम् अभिवन्दितुम् എന്നെ വന്ദിക്കാൻ भूमौ ഭൂമിയിൽ पादयोः കാൽക്കൽ पतितः വീണിരിക്കുന്നു॥

शकुनिः- मा तावत् भो!ഏയ് അങ്ങനെയല്ല. शरप्रत्ययः അമ്പാകുന്ന തെളിവ് इदानीम् ഇപ്പോൾ श्रद्धातव्यम्। ശരിതന്നെ
यौधस्यादर्जुनो नाम तेनायम् चोज्झितः शरः। लिखितम् चोत्तरेणापि प्रकाशमुपनीयताम्॥
अन्वयः- अर्जुनो नाम यौधः स्यात्,അർജ്ജുനൻ എന്നത് ഒരു യോദ്ധാവാകാം तेनायम् चोज्झितः शरः।അയാളാകും ഈ അമ്പയച്ചത്. लिखितम् च എഴുതിയത് उत्तरेणापि (स्यात्)ഉത്തരനുമാകാം प्रकाशम् उपनीयताम्॥ തെളിവു കൊണ്ടുവരൂ
दुर्योधनः- तेषाम् राज्यप्रदानार्थमनृतम् कथ्यते यदि। राज्यस्यार्धम् प्रदास्यामि यावद् दृष्टे युधिष्ठिरे॥
अन्वयः-तेषाम् അവർക്ക് राज्यप्रदानार्थम् രാജ്യം കൊടുക്കാനായി अनृतम्നുണ यदि कथ्यते,പറയുകയാണെങ്കിൽ, यावद् युधिष्ठिरे दृष्टे യുധിഷ്ടിരനെ കണ്ടശേഷമേ राज्यस्यार्धम् രാജ്യത്തിന്റെ പകുതി प्रदास्यामि॥ ഞാൻ നൽകുകയുള്ളു
भटः- (प्रविश्य) (പ്രവേശിച്ച്)जयतु महाराज!മഹാരാജാവ് വിജയിക്കട്ടെ! विराटनगराद्വിരാടനഗർത്തിൽ നിന്ന് दूत प्राप्तः।ദൂതൻ വന്നിരിക്കുന്നു
दुर्योधनः-प्रवेश्यताम्।പ്രവേശിപ്പിക്കൂ
भटः- यदाज्ञापयति महाराज!രാജാവ് ആജ്ഞാപിച്ചപോലെ (निष्क्रान्तः) (പോകുന്നു)
(ततः प्रविशत्युत्तरः) (അനന്തരം ഉത്തരൻ പ്രവേശിക്കുന്നു)
उत्तरः-अद्ध्वानमल्पमतिमुक्तजवैस्तरङ्गैरागच्छता पथि रथेन विलम्बितम् मे। कौन्तेयबाणनिहतैर्द्विरदैः समन्तात् दुखेन यान्ति तुरगाः विषमा हि भूमिः
अन्वयः-अद्ध्वानम् अल्पम्।വഴി കുറച്ചേ ഉള്ളു. अतिमुक्तजवैस्तरङ्गै നന്നായി അഴിച്ചുവിട്ട കുതിരകളാണെങ്കിലും रथेन आगच्छता രഥത്തിൽ വരുന്ന मे पथि എനിക്കു വഴിയിൽ विलम्बितम्।താമസം വന്നു. कौन्तेयबाणनिहतैर्द्विरदैः അർജ്ജുനന്റെ ബാണങ്ങളേറ്റു ചത്ത ആനകളുടെ समन्तात् ഇടയിലൂടെ दुखेन यान्ति तुरगाःകുതിരകൾ വിഷമിച്ചാണ് ഓടുന്നത്. विषमा हि भूमिःഭൂമിയും നിരപ്പല്ല.

(प्रविश्य कृताञ्जलिः) (പ്രവേശിച്ച് കൈകൂപ്പി) भो! भो! आचार्यपितामह पुरोगम् ആചാര്യൻ പ്താമഹൻ തുടങ്ങിയ എല്ലാ सर्वराजम्രാജന്മാർക്കും अभिवादये। നമസ്കാരം
सर्वे -आयुष्मान् भव।ആയുഷ്മാനാവുക
द्रोणः- किमाह तत्रभवान् विराटेश्वरः।വിരാടേശ്ശ്വരൻ എന്തു പറയുന്നു
उत्तरः- नाहम् तत्रभवता प्रेषितः। എന്നെ അദ്ദേഹമല്ല അയച്ചത്.
द्रोणः-अथ केन त्वम् प्रेषितः।പിന്നെ ആരാ അയച്ചത്
उत्तरः- तत्रभवता युधिष्ठिरेण।പൂജനീയനായ ധർമ്മപുത്രൻ
द्रोणः-किमाह धर्मराजः।യുധിഷ്ടിരനോ
उत्तरः- श्रूयताम्,കേൾക്കൂ
उत्तरा मे स्नुषा लब्धा प्रतीक्षे राजमण्डलम् । तत्रैव किमिहैवास्तु विवाहः क्क प्रवर्तताम्॥
अन्वयः-उत्तरा मे स्नुषा लब्धा।ഉത്തരയെ എനിക്കു പുത്രവധുവായി ലഭിച്ചു. प्रतीक्षे राजमण्डलम् ।മുഴുവൻ രാജസമൂഹത്തെയും പ്രതീക്ഷിക്കുന്നു.विवाहः क्व प्रवर्तताम् വിവാഹം എവിടെ വെച്ച് നടത്തണം. तत्रैव किम् അവിടെ ത്തന്നെയോ इह एव वा अस्तु॥അതോ ഇവിടെ വേണമോ

शकुनिः - तत्रैव तत्रैव।അവിടെ ത്തന്നെ അവിടെത്തന്നെ
द्रोणः-इत्यर्थम् वयमानीताः पञ्चरात्रोऽपि वर्तते। धर्मेणावर्जिता भिक्षा धर्मेणैव प्रदीयताम्॥
अन्वयः-इत्यर्थम् वयमानीताः।നമ്മൾ കാര്യ്ം നേടിയിരിക്കുന്നു. पञ्चरात्रोऽपि वर्तते।അഞ്ചുരാത്രികളും ഉണ്ട്. धर्मेणावर्जिता भिक्षा ധർമ്മത്താൽ നൽകിയ ഭിക്ഷ धर्मेणैव प्रदीयताम्॥ധർമ്മത്തോടെ ത്തന്നെ നൽകുക

दुर्योधनः- बाढम् दत्तम् मया राज्यम् पाण्डवेभ्यो यथापुरम् ।मृतेऽपि हि नराः सर्वे सत्ये तिष्ठन्ति तिष्ठति॥
अन्वयः-बाढम्!തീർച്ചയായും. यथापुरम् मया राज्यम् पाण्डवेभ्यो दत्तम् മുൻപത്തെപ്പോലെ ഞാൻ രാജ്യം പാണ്ഡവർക്ക് നൽകി।मृतेऽपि हि नराः सर्वे सत्ये तिष्ठन्ति तिष्ठति॥ മൃതരായാലും എല്ലാവരും സത്യം പാലിക്കണം

द्रोणः-हन्त सर्वे प्रसन्नाः स्म प्रवृद्धकुलसम्ग्रहाः । इमामपि महीम् कृत्स्नाम् राजसिम्हः प्रशास्तु नः॥
अन्वयः-हन्त!ആശ്ചര്യം! प्रवृद्धकुलसम्ग्रहाःകുലത്തിനു അഭിവൃദ്ധിയും ശാന്തിയും ഉള്ളവരായ सर्वे എല്ലാവരും प्रसन्नाः स्मസന്തുഷ്ടരായി. । इमाम् ഈ कृत्स्नाम् മുഴുവൻ महीम् अपि ഭൂമിയേയും नः राजसिम्हःനമ്മുടെ രാജസിംഹൻ प्रशास्तु॥പരിപാലിക്കട്ടെ

(निष्क्रान्ताः सर्वे)(എല്ലാവരും പോകുന്നു)

"https://ml.wikibooks.org/w/index.php?title=പഞ്ചരാത്രം:_മൂന്നാമങ്കം&oldid=17781" എന്ന താളിൽനിന്ന് ശേഖരിച്ചത്