महाकविश्रीभासप्रणीतम् पन्चरात्रम्
മഹാകവി ശ്രീഭാസൻ രചിച്ച
പഞ്ചരാത്രം
नान्द्यन्ते ततः प्रविशति सूत्रधारः।
നാന്ദിക്കുശേഷം സൂത്രധാരൻ പ്രവേശിക്കുന്നു
सूत्रधारः-
ശ്ലോകം: द्रोणपृथिव्यर्जुनभीमदूतो य्ः कर्णधारः शकुनीश्वरस्य। दुर्यॉधनो भीष्मयुधिष्ठिरः सः पायात् विराडुत्तरगोभिमन्युः ॥
അന്വയം/അർത്ഥം -पृथिव्यर्जुनभीमदूतो ഭൂവിഷയത്തിൽ അർജ്ജുനൻ,ഭീമൻ എന്നിവരുടെ ദൂതനായവനും य्ः शकुनीश्वरस्य कर्णधारः ശകുനീശ്വരന്റെ (ഗരുഡന്റെ) കടിഞ്ഞാൺ ധരിച്ചവനും दुर्यॉधनोയുദ്ധത്തിൽ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളവനും भीष्मयुधिष्ठिरः ശത്രുക്കൾക്ക് ഭീഷണനും യുദ്ധത്തിൽ സ്ഥിരതയുള്ളവനും विराट् വിരാട് രൂപിയും उत्तरगःലക്ഷ്യത്തിൽ ചലിക്കുന്നവനും अभिमन्युःയജ്ഞത്തിൽ ആരാധിക്കപ്പെടുന്നവനും ആയ सः ആ द्रोणः കാക്കയുടെ കറുപ്പുള്ളവൻ पायात् രക്ഷിക്കട്ടെ॥ ഇവിടെ കൗരവപാണ്ഡവപക്ഷങ്ങളിലെ പലരുടെ യും പേരുകളുടെ ഒരു ധ്വനി ഉണ്ടാകുന്നു എന്ന ചമത്കാരവും ഉണ്ട്.

(परिक्रम्य) एवम् आर्यमिश्रान् विज़ापयामि ഇപ്രകാരം ആര്യമിശ്രന്മാരോട് അറിയിക്കുന്നു. । अये किन्नुखलु मयि विज्ञापनव्यग्रे शब्द इव श्रूयते ഏയ്! എന്താണ് ഞാൻ പറയാൻ തുടങ്ങുമ്പോൾ ഒരു ശബ്ദം കേൽക്കുന്ന പോലെ । अन्कः! ശരി पश्यामि നോക്കാം.।

(नेपथ्ये) അണിയറയിൽ
अहो कुरुराजस्य यज्ञसमृद्धिः കുരുരാജാവിന്റെ യജ്ഞസമൃദ്ധി ആശ്ചര്യം തന്നെ
सूत्रधारः-भवतु विज्ञातम्। ഓ! മനസ്സിലായി
सर्वैरन्तपुरैः सार्थम् प्रीत्या प्राप्तेषु राजसु।यज्ञो दुर्योधनस्यैष कुरुराजस्य वर्तते॥
अन्वयःसर्वैः अन्तपुरैः सार्थम् എല്ലാ പരിവാരങ്ങളോടും ഒപ്പം प्रीत्या प्राप्तेषु राजसु രാജാക്കന്മാരെല്ലാം സന്തോഷത്തോടെ ഇവിടേക്കെത്തവേ कुरुराजस्य दुर्योधनस्य കുരുരാജനായ ദുര്യോധനന്റെ एष यज्ञः ഈ യജ്ഞം वर्तते॥२ വിജയമായി ഭവിച്ചിരിക്കുന്നു.

(निष्क्रान्तः) പോകുന്നു.
स्थापना (ततः प्रविशति ब्राह्मनाः त्रयः) അതിനുശേഷം മൂന്നു ബ്രാഹ്മണർ പ്രവേശിക്കുന്നു
सर्वॅ‌- अहो कुरुराजस्य यज्ञसमृद्धिः - എല്ലാവരും - കുരുരാജന്റെ യജ്ഞൈശ്വര്യം ആശ്ചര്യം തന്നെ
प्रथमः- इह हि। ഒന്നാമൻ- ഇവിടെയാകട്ടെ
द्विजोच्छिष्टैरन्नैःप्रकुसुमितकाशा इव दिशो हविर्धूमैः सर्वे हृतकुसुमगन्धास्तरुगणाः।
मृगैस्तुल्या व्यघ्राः वधनिभृतसिम्हाश्चगिरयो नृपे दीक्षाम् प्राप्ते जगदपि समम् दीक्षितमिव॥

ബ്രാഹ്മണർ ബാക്കിയിട്ട അന്നത്താൽ (ഭക്ഷണത്താൾ) ദിക്കുകൾവരെ കാശാ (ഒരു പുൽ വർഗ്ഗം)പൂവിട്ടപോലെ, ഹവിസ്സിലെ പുകകൊണ്ട് വൃക്ഷങ്ങളെല്ലാം പൂഗന്ധം ചേന്നതുപോലെ, കടുവകൾ മാനുകൾപോലെ സൗമ്യരായി. സിംഹങ്ങൾ വധം മറന്ന പർവ്വതങ്ങൾ രാജാവ് ദീക്ഷ എടുത്തപ്പോൾ ലോകം മുഴുവൻ അദ്ദേഹത്തോടൊപ്പം വ്രതമെടുത്തതുപോലെയുണ്ട്.

द्वितीयः- सम्यग् भवानाह। സത്യമാണ് ഭവാൻ പറങ്ങത്
तृप्तोग्निर्हविषामरोत्तममुखम् तृप्ता द्विजेन्द्राः धनैः तृप्ताः पक्षिगणाश्च गोगणयुताः ते ते नराः सर्वशः ।
हृष्टम् सम्प्रति सर्वतो जगदिदम् गर्जन्नृपे सत्गुणैः एवम् लोकमुदारुरोह सकलम् देवालयम् तद् गुणैः॥
അന്വയം:- अमरोत्तममुखम् अग्निः हविषा तृप्तः। അമരന്മാരുടെ (ദേവന്മാരുടെ) വായ ആയ അഗ്നി ഹവിസ്സുകൾകൊണ്ട് തൃപ്തനായി. द्विजेन्द्राः धनैः।तृप्ता।ബ്രാഹ്മണർ ധനംകൊണ്ട് (ദാനം കിട്ടിയ)തൃപതരായി. गोगणयुताः पक्षिगणाः ते ते नराः च सर्वशः तृप्ताः പശുക്കളോട് കൂടിയവരും (യാദവരും) മറ്റ് മനുഷ്യരും എല്ലാതരത്തിലും തൃപ്തരായി। एवम् सम्प्रति नृपे सत्गुणैः गर्जत् जगदिदम् हृष्टम् ഇങ്ങനെ ഇപ്പോൾ രാജാവ് സദ്ഗുണങ്ങളോട് ചേർന്നപ്പോൾ ഈ ലോകം സന്തോഷിച്ചു । सकलम् लोकम् सर्वतो तद् गुणैः देवालयम् उदारुरोह അങ്ങനെ മുഴുവൻ ലോകവും എല്ലാതരത്തിലും സ്വർഗ്ഗമായി ഉയർന്നു. ॥

तृतीयः- इमेऽत्रभवन्तो दिव्जादयः
श्लॉकः- राज्ञाम् वेष्टनपट्टधृष्टचरणाः श्लाख्यप्रभूतश्रवाः वार्धक्येऽप्यभिवर्तमाननियमाः स्वाध्यायशूरैर्मुखैः।
विप्राः यान्ति वयःप्रकर्षशिथिलाः यष्टित्रिपादक्रमाः शिष्यस्कन्धनिवेशिताञ्चितकरा जीर्णा गजेन्द्राः इव॥
अन्वयम्- राज्ञाम् രാജാക്കന്മാരുടെ वेष्टनपट्टधृष्टचरणाः രണ്ടാം മുണ്ടുകൊണ്ട് തുടക്കപ്പെട്ട കാൽകളോടുകൂടിയവരും (കാലുകഴുകിക്കുമ്പോൾ) श्लाख्यप्रभूतश्रवाः കീർത്തിക്കപ്പെടേണ്ട് ഒട്ടേറെ പ്രശസ്തികളോടുകൂടിയവരും वार्धक्ये अपि വാർദ്ധക്യത്തിലും स्वाध्यायशूरैर्मुखैः സ്വാധ്യായം കൊണ്ട് (വേദപാഠനപാരായണാദികൾകൊണ്ട്) ഓജസ്സുറ്റമുഖമുള്ളവരും अभिवर्तमाननियमाः ചിട്ടകൾ പാലിക്കുന്നവരും वयःप्रकर्षशिथिलाः പ്രായാധിക്യത്താൽ തളർന്നവരും यष्टित्रिपादक्रमाः വടിയാൽ മൂന്നുകാലുള്ളവരും शिष्यस्कन्धनिवेशिताञ्चितकरा ശിഷ്യരുടെ തോളിൽ കൈവെച്ചവരും ആയ विप्राः ബ്രഹ്മണർ जीर्णा വയസ്സൻ गजेन्द्राः ആനകളെ इव പോലെ यान्ति പോകുന്നു.॥'

सर्वे:എല്ലാവരും- भो भो माणवकाः!അല്ലയോ യുവാക്കളെ भो भो माणवकाःഅല്ലയോ യുവാക്കളെ ! अनवसितेऽवभृतस्नाने അവഭൃതസ്നാനം (യജ്ഞത്തിന്റെ പരിസമാപ്തിയായുള്ള സ്നാനം)പൂർണ്ണമാകാതെ न खलु तावदग्निरुत्सृष्टव्यो भवत्भिःനിങ്ങൾ തീയിടരുത്।
(കുറിപ്പ്:-യാഗത്തിന്റെ അവസാന ചടങ്ങ് യജ്ഞശാലകൾക്ക് തീയിടുകയാണ്. അത് അവഭൃതസ്നാനത്തിനുശേഷമേ ആകാവൂ എന്നാണ് ഇവിടെ പറയുന്നത്)

प्रथमः- हा धिक्, दर्शितमेव तावत् वटुचापलम् ഓ കഷ്ടം, യുവാക്കളുടെ ചപലമായ ധൃതികൂട്ടൽ കണ്ടില്ലേ।
ശ്ലോകം: एषा भो! दीप्तयूपा कनकमयभुजेवाभाति वसुधा चैत्याग्निर्लौकिकाग्निम् द्विज इव वृषळम् पार्श्वे न सहते।
नात्यर्थम् प्लुष्टपृष्ठा हरितकुशतया वेदी परिवृता प्राग्वम्शम् चैष धूमो गज इव नळिनीम् फुल्लम् प्रविशति॥

അന്വയം:- भो! അല്ലയോ एषा दीप्तयूपा वसुधा ഈ യൂപങ്ങൾക്ക് (കത്തുന്ന കുറ്റികളോടുകൂടിയ ഈ ഭൂമി कनकमयभुजा इव സ്വർണ്ണമയമായ കൈകളോടുകൂടിയതുപോലെ आभाति തോന്നുന്നു। चैत्याग्निः യാഗാഗ്നി लौकिकाग्निम् സാധാരണ തീയിനെ द्विज ബ്രാഹ്മണൻ वृषळम् इव മറ്റുള്ളവരെ എന്നപോലെ पार्श्वे न सहते തമ്മിൽ കൂട്ടുന്നില്ല. (യാഗാഗ്നിയും സാധാരണ തീയും അഗ്നി തന്നെയാണെങ്കിലും മന്ത്രങ്ങളെക്കൊണ്ടും മറ്റും സംസ്കരിക്കപ്പെട്ടതാണെന്നും സംസ്കാരങ്ങളും, ജീവിതത്തിൽ പാലിക്കുന്ന ശുദ്ധികളും മറ്റു മനുഷ്യരിൽ നിന്ന് ബ്രാഹ്മണനെ ശുദ്ധീകരിക്കുന്നതെന്നും സങ്കല്പം)। परिवृता हरितकुशतया പച്ചപ്പുല്ലുകൾ നിറഞ്ഞ वेदी വേദി नात्यर्थम् മുഴുവനായും प्लुष्टपृष्ठा പുറക് കരിഞ്ഞതാകുന്നില്ല.(നനവുകൊണ്ടും പച്ചയായതുകൊണ്ടും ഭൂമിയിൽ ചിതറിക്കിടക്കുന്ന പുല്ലുകൾ മെല്ലെ മാത്രമേ കത്തുന്നുള്ളു എന്നർത്ഥം)। एष धूमः ഈ പുക ആകട്ടെ च फुल्लम् नळिनीम् താമരനിറഞ്ഞ കുളത്തിലേക്ക് गज इव ആന എന്നതുപോലെ प्राग्वम्शम् प्रविशति ഗർഭഗൃഹത്തിലേക്ക് മെലെ മെല്ലെ പ്രവേശിക്കുന്നു.॥

द्वितीयः-एवमेतत् ശരിതന്നെ
अग्निरग्निभयादेव भीतैर्निर्वास्यते द्विजैः। कुले व्युत्क्रान्त चारित्रे ज्ञातिर्ज्ञातिभयादिव॥
(അന്വയം- अग्निः യാഗാഗ്നിയെ अग्निभयात् മറ്റഗ്നികളെ ഭയന്ന് एव् भीतैः പരിഭ്രാന്തരായ द्विजैः ദ്വിജന്മാരാൽ व्युत्क्रान्तचारित्रे कुले ചാരിത്ര്യം നഷ്ടപ്പെട്ട് കുടുംബത്തിൽനിന്ന് ज्ञातिः ബന്ധു ज्ञातिभयात् മറ്റുബന്ധുക്കളെ ഭയന്ന് इव निर्वास्यते എന്നപോലെ അകറ്റികൊണ്ടുപോകുന്നു.॥)

तृतीय:- इदमपरम् ഇതാ മറ്റൊന്ന് दृश्येताम् भवन्तौ നിങ്ങൾ കണ്ടാലും
शकटीच घृतापूर्णा सिच्यमानापि वारिणा। नारीवोपरतापत्या बालस्नेहेन दह्यते
(അന്വയം- घृतापूर्णा നെയ് നിറഞ്ഞ शकटीच ഒരു വണ്ടിയാകട്ട് वारिणा വെള്ളത്താൽ सिच्यमानापि നനക്കപ്പെട്ടാലും उपरतापत्या കുഞ്ഞുമരിച്ച नारी സ്ത്രീ बालस्नेहेन इव കുഞ്ഞിനോടുള്ള സ്നേഹത്താൽ എന്നപോലെ दह्यते। ദഹിക്കപ്പെടുന്നു.)

प्रथमः- सम्यग् भवानाह,അങ്ങ് പറഞ്ഞത് ശരിതന്നെ
ശ്ലോകം- चक्रधरस्य एताम् धर्मशकटीम् दग्धुम् समभ्युद्यतो वह्नि नीलशाद्वलतया दर्भे शनैर्वामनःशुष्यति. वातेनाकुलितशिखापरिगतश्चक्रम् क्रमेण गतो नेमीमण्डलमण्डलीकृतवपुः सूर्यायते पावकः॥
(അന്വയം-चक्रधरस्य രാജാവ് സുയോധനന്റെ एताम् धर्मशकटीम्ഈ യാഗശകടത്തെ दग्धुम् ദഹിപ്പിക്കാൻ समभ्युद्यतो ആരംഭിച്ച पावकः അഗ്നി नीलशाद्वलतया നീലപുൽമേടുപോലുള്ള दर्भे ദർഭയിൽ शनैः वामनः മെല്ലെ കുള്ളനായി शुष्यति। ചെറുതാകുന്നു. वह्नि അഗ്നി वातेनाकुलित കാറ്റിനാൽ വർദ്ധിക്കപ്പെട്ട് शिखापरिगतःആളിജ്വാലകളോടെ ക്കത്തിक्रमेण चक्रम् മെല്ലെ ചക്രത്തിൽ आगतो കയറി नेमीमण्डलमण्डलीकृतवपुः ചക്രത്തിന്റെ വൃത്തത്താൽ വൃത്താകാരമായി सूर्यायते സൂര്യനെപ്പൊലെ ആകുന്നു.॥)

द्वितीयः इदमपरम् पशेताम् भवन्तौ, ഇതാ വേറൊന്ന് നിങ്ങൾ കാണുക
वल्मीकमूलात् दहनेन भीतास्तत्कोटरै पन्चसमम् भुजङ्गाः।समम् विपन्नस्य नरस्य देहात् विनिसृताः पन्च यथेन्द्रियाणि।
(अन्वयम्- वल्मीकमूलात् പുറ്റിന്റെ അടിയിൽനിന്നും दहनेन അഗ്നിയാൽ भीताः പേടിച്ച് तत्कोटरै ആ മാളങ്ങലീൾനിന്നും पन्चसमम् भुजङ्गाः समम् അഞ്ച് പാമ്പുകൾ ഒരുമിച്ച് विपन्नस्य മരിച്ച नरस्य നരന്റെ देहात् ദേഹത്തിൽനിന്നും पन्च इन्द्रियाणि यथा അഞ്ച് അവയവങ്ങൾ എങ്ങനെയോ,विनिसृताः അതുപോലെ പുറത്തിറങ്ങി. )॥

तृतीयः- इदमपरम् पश्येताम् भवन्तौ। ഇതാ വേറൊന്ന് നിങ്ങൾ കാണുക
दह्यमानस्य वृक्षस्य सानिलेन मखाग्निना। कोटरान्तरदेहस्थाः खगाः प्राणाः इवोद्गताः ॥
(अन्वयः- मखाग्निना യാഗാഗ്നിയാൽ सानिलेन വായുവിനൊത്ത് दह्यमानस्य കത്തിക്കപ്പെട്ട वृक्षस्य ഒരു വൃക്ഷത്തിന്റെ कोटरान्तरदेहस्थाः പൊത്തിൽ സ്ഥിതിചെയ്യുന്ന खगाःപക്ഷികൾ प्राणाःപ്രാണങ്ങൾ (അഞ്ചെണ്ണം)इव പോലെउद्गताः മുകളിലേക്ക് പോയി ॥)

प्रथमः-एवमेतत्, അങ്ങിനെയോ
शुष्केणैकेन वृक्षेण वनम् पुष्पितपादपम्। कुलम् चारित्र्यहीनेन पुरुषेनेव दह्यते॥
(अन्वयः- एकेन ഒരു शुष्केण ഉണങ്ങിയ वृक्षेण വൃക്ഷത്താൽ पुष्पितपादपम् പൂവിട്ടമരങ്ങളുഌഅ वनम् കാട്, चारित्र्यहीनेन സ്വഭാവശുദ്ധിയില്ലാത്ത पुरुषेन മനുഷ്യനാൽ कुलम् കുടുംബം इवഎന്നപോലെ दह्यते കത്തിക്കപ്പെടുന്നു ॥)

द्वितीयः - एते वातोद्धता वम्शाः दह्यमाना मखाग्निना।भाग्यानीव मनुष्याणाम् उन्नमन्ति नमन्ति च॥
(अन्वयः- वातोद्धता കാറ്റുകൊണ്ടുവളർന്ന मखाग्निना യാഗാഗ്നിയാൽ दह्यमाना കത്തിക്കപ്പെടുന്ന एते ഈ वम्शाः മുളകൾ मनुष्याणाम् മനുഷ്യരുടെ भाग्यानि ഭാഗ്യങ്ങൾ इव എന്നപോലെ उन्नमन्ति ഉയരുകയും नमन्ति च താഴുകയും ചെയ്യുന്നു॥)

तृतीयः- सम्यग् भवानाह, ഭവാൻ പറഞ്ഞത് ശരിയാണ്
लतया सक्तया स्कन्धे शुष्कया वेष्टितस्तरुः। निविष्टो दुष्कुले साधुःस्त्रीदोषेणैव दह्यते॥
(अन्वयः- शुष्कया ഉണങ്ങിയ सक्तया പറ്റിപ്പിടിച്ച लतया വള്ളിയാൽ स्कन्धे തടിയിൽ वेष्टितःചുറ്റപ്പെട്ട तरुः വൃക്ഷം दुष्कुले ചീത്തകുലത്തിൽ स्त्रीदोषेण സ്ത്രീദോഷവുമായി निविष्टो ബന്ധപ്പെട്ട साधुः സാധുവിനെ इव പൊലെ दह्यते ദഹിക്കപ്പെടുന്നു ॥
)

प्रथमः -इदमपरम् पश्येताम् भवन्तौ,ഇതാ നിങ്ങൾ വേറൊന്ന് കാണൂ
वनम् सवृक्षक्षुपगुल्ममेतत् प्रकाममाहारमिवोपभुज्य। कुशानुसारेण हुताशनोसौ नदीमुपस्पृष्टुमिवावतीर्णः॥
(अन्वयः-सवृक्षक्षुपगुल्मम् മരങ്ങളും ചെറുമരങ്ങളും പൊന്തകളും ഉൾപ്പെട്ട (क्षुप-ചെറുമരം)(गुल्मम्-പൊന്ത, കുറ്റിച്ചെടി) एतत् ഈ वनम् വനത്തെ प्रकाममाहारम् മതിയാവോളം ഭക്ഷണം इव എന്നപോലെ उपभुज्य ഭക്ഷിച്ചിട്ട് कुशानुसारेण കുശകളിലൂടെ असौ ഈ हुताशनः അഗ്നി उपस्पृष्टुम् ആചമിക്കുവാൻ (ദേഹശുദ്ധിവരുത്തുവാൻ) इव എന്നപോലെ नदीम् നദിയിലേക്ക് अवतीर्णः ഇറങ്ങി ॥

द्वितीयः- एष एष,ഈ ഈ
गतो वृक्षात् वृक्षम् वितत कुशचीरेण दहनः कदळ्या विप्लुष्टम् पतति परिणामादिव फलम्। असौ चाग्रे तालो मधुपटल चक्रेण महता चिरम् मूले दग्धः परशुरिव रुद्रस्य पतति॥
(अन्वयः- विततकुशचीरेण ചിതറിയകുശങ്ങളിലൂടെയും മരവുരിയിലൂടെയും वृक्षात् വൃക്ഷത്തിൽ നിന്നും वृक्षम् വൃക്ഷത്തിലെക്ക് गतो പോകുന്ന दहनः അഗ്നി कदळ्या വാഴകളിൽ विप्लुष्टम् ദഹിച്ച (വെന്ത) फलम् ഫലം परिणामात् പാകം വന്നത് इवഎന്നപോലെ पतति। വീഴുന്നു. अग्रे മുമ്പിൽ च असौ ഈ तालःകരിമ്പന महता വലിയ मधुपटलचक्रेण തേൻപാളികളുടെകൂട്ടത്താൽ चिरम् നന്നായി मूले വേരിലേ दग्धःദഹിച്ച रुद्रस्य രുദ്രന്റെ परशुः കോടാലി इवഎന്നപോലെ पतति ॥വീഴുന്നു.

तृतीयः- हन्त! सत्पुरुषरोष നല്ലജനങ്ങളുടെ ദേഷ്യം इव എന്നപോലെ प्रशान्तो भगवान् हुताशनः അഗ്നി അടങ്ങി
एतदग्नेर्बलम् नष्टम् इन्धनानम् परिक्षयात्। दानशक्तिरिवार्यस्य विभवानाम् परीक्षयात्॥
(अन्वयः- विभवानाम् വിഭവങ്നളുടെ परीक्षयात् നാശം കൊണ്ട്आर्यस्य സമ്പന്നന്റെ दानशक्तिः ദാനശക്തി इव എന്നപോലെ एतत् इन्धनानम् ഇന്ധനങ്ങളുടേ परिक्षयात् ക്ഷയത്താൽ अग्नेः അഗ്നിയുടെ बलम् ബലം नष्टम्॥ നഷ്ടപ്പെട്ടു)

प्रथमः- स्रुग्भाण्डमरणिम् दर्भानुपभुङ्ते हुताशनः। व्यसनित्वात् नरः क्षीणः परिच्छदमिवात्मनः
(अन्वयः- व्यसनित्वात् ചൂത്, മദ്യം പൊലുള്ള ദുശ്ശീലങ്ങളാൾ क्षीणःക്ഷീണിക്കുന്ന नरःമനുഷ്യൻ आत्मनः സ്വന്തം परिच्छदम् ഉപകരണങ്ങളെ (ആഭരണങ്ങൾ, പാത്രങ്ങൾ) इव എന്നപോലെ हुताशनः അഗ്നി स्रुग्भाण्डमरणिम् സ്രുവം, അരണി दर्भान् ദർഭ പൊലുള്ള യാഗോപകരണങ്ങളെ उपभुङ्ते തിന്നാൻ തുടങ്ങി)

द्वितीयः- अवनतविटपो नदीपलाशः पवनवशाच्चलितैकपर्णहस्तः। दवदहनविपन्नजीवितानाम् उदकमिवैषकरोति पादपानाम्॥
(अन्वयः-अवनतविटपो താഴത്ത് കൊമ്പുകളുള്ള एष ഈ नदीपलाशः നദീതീരത്തുള്ള ഒരു പ്ലാശ് വൃക്ഷം पवनवशात् കാറ്റിളക്കുന്ന चलितैकपर्णहस्तः ഒരു കമ്പുകളാൽ दवदहनविपन्नजीवितानाम् കാട്ടുതീയിൽ മരിച്ച पादपानाम् വൃക്ഷങ്ങൾക്ക് उदकम् करोति इव ഉദകക്രിയ ചെയ്യുന്നപോലെ ॥

तृतीयः- तदाहम्यताम् അതിനാൽ (തീയൊതുങ്ങിയതിനാൽ) വരൂ। वयमपि നമുക്കും तावदुपश्पूशामः നദിയിൽ ആചമിക്കാം।
उभौ- बाढम् വേണ്ടതുതന്നെ।
(सर्वे उपस्पृश्य) എല്ലാരും ആചമിച്ച്
प्रथमः- अये ഓഹ് अयमत्रभवता ഇതാ ബഹുമാന്യനായ कुरुराजो दुर्योधनः കൗരവരാജാവ് ദുര്യോധനൻ भीष्मद्रॉणपुरस्सरः ഭീഷ്മദ്രോണർ തുടങ്ങി सर्वराजमण्डलेन എല്ലാ രാജമണ്ഡലത്തോടും अनुगम्यमान्ः അനുഗമിക്കപ്പെടുന്നവനായി इत एव ഇങ്ങോട്ടുതന്നെ अभिवर्तते എഴുന്നള്ളുന്നു.। इमे हि,ഇവരാകട്ടെ

यज्ञेन भोजयमहिम् जय विक्रमेण रोषम् परित्यज भव स्वजने दयावान्।इत्त्येवमागतकथाम् ब्रुवन्तः कुर्वन्ति पाण्डवपरिग्रहमेव पौराः॥
(അന്വയം-यज्ञेन महिम् भोजय യജ്ഞത്താൽ ഭൂമിയെ ഊട്ടുക। विक्रमेण जय പരാക്രമം കൊണ്ട് ജയിക്കുക। रोषम् परित्यजദേഷ്യത്തെ ഉപേക്ഷിക്കുക। स्वजने दयावान् भव സ്വജനങ്ങളോട് ദയാവാൻ ആവുക। इत्त्येवम् ഇപ്രകാരം आगतकथामधुरम् വന്നുചേർന്നവരുടെ മധുരകഥകളെ ब्रुवन्तः പറയുന്നവരായി पौराः പൗരന്മാർ पाण्डवपरिग्रहम् പാണ്ഡവസ്വീകാരം തന്നെയാണ് कुर्वन्ति ചെയ്യുന്നത്॥
तदागम्यताम् അതുകൊണ്ട് വരൂ वयमपि നമുക്കും तावत् कुरुराजम् കുരുരാജനെ सम्भावयामः നേരിൽകാണാം.
उभौ - बाठम् ശരി
सर्वे - जयतु भवान् जयतु ജയിച്ചാലും അങ്ങ് ജയിച്ചാലും
( निष्क्रान्ताः सर्वॅ) എല്ലാവരും പോകുന്നു

വിഷ്കംഭകം

തിരുത്തുക
"https://ml.wikibooks.org/w/index.php?title=പഞ്ചരാത്രം:സ്ഥാപന&oldid=17496" എന്ന താളിൽനിന്ന് ശേഖരിച്ചത്