പൈവിക്കിപീഡിയ
പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിപീഡിയ യന്ത്രമാണ് പൈവിക്കിപീഡിയ. വിക്കിപീഡിയയിലും ഇതര മീഡിയാവിക്കി സംരംഭങ്ങളിലും ഈ യന്ത്രം ഉപയോഗിച്ച് യാന്ത്രികമായി തിരുത്തലുകൾ നടത്താം.
യന്ത്രം ഓടിക്കാൻ
തിരുത്തുകആദ്യമായി ഒരു ബോട്ട്(യന്ത്രം) അക്കൗണ്ട് ഉണ്ടാക്കുക. ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് യാന്ത്രിക തിരുത്തലുകൾ മാത്രം നടത്തുക, മാനുവലായുള്ള(ഉപയോക്താവിന്റെ താളിൽ ചേർക്കുന്ന വിവരങ്ങൾ എന്നിവ) എഡിറ്റിംഗ് നടത്താതിരിക്കുക. യന്ത്രപദവിക്കായുള്ള അപേക്ഷകൾ സമർപ്പിച്ചതിനു ശേഷം വേണം ബോട്ടോടിക്കാൻ.
പൈത്തണും, SVN ഉം സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക. ഇനി പൈവിക്കി സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാനായി എവിടെയെങ്കിലും ഒരു ഫോൾഡർ ഉണ്ടാക്കുക (ഉദാഹരണത്തിന് 'Wikipy' എന്നൊ മറ്റൊ). അതിനു ശേഷം ഫോൾഡറിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ SVN Checkout എന്നുകാണാം. അത് സെലക്റ്റ് ചെയ്യുക. അപ്പോൾ Checkout എന്ന പോപ്പ് അപ്പ് വിൻഡോ ഓപ്പൺ ആകും, അവിടെ URL of repository യിൽ http://svn.wikimedia.org/svnroot/pywikipedia/trunk/pywikipedia/ ഈ യു.ആർ.എൽ. അതിൽ കൊടുത്ത് ഒ.കെ. അടിക്കുക. ആ ഫോൾഡറിലേക്ക് നേരത്തേ തന്ന യു.ആർ.എല്ലിൽ നിന്നുള്ള പൈവിക്കിപീഡിയ ബോട്ട് ഫ്രെയിംവർക്ക് മുഴുവൻ ഡൗൺലോഡാകും. അതിനു ശേഷം ഫോൾഡർ ഒന്നു തുറന്നു അതിനകത്ത് user-config.py എന്ന ഒരു ഫയൽ ഉണ്ടാക്കണം. ആ ഫയലിൽ, താഴെക്കാണുന്ന വരികൾ ചേർത്ത് സേവ് ചെയ്യുക.
mylang = 'ml'
use_api = True
usernames['wikipedia']['ml'] = u'Bot Name' <ഇവിടെ താങ്കളുടെ ബോട്ടിന്റെ പേരു കൊടുക്കുക>
മുകളിൽ കാണിച്ചിരിക്കുന്ന user-config.py ഉപയോഗിച്ച് തിരുത്തുമ്പോൾ മലയാളം വിക്കിയിൽ മാത്രമേ ബോട്ട് കണ്ണി ചേർക്കുകയുള്ളു. മറ്റു ഭാഷകളിൽ കണ്ണി ചേർക്കാൻ അതാതു വിക്കികളിൽ പോയി ബോട്ട് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തതിനു ശേഷം user-config.py താഴെ കാണുന്ന പോലെ മാറ്റുക. mylang = 'ml'
use_api = True
usernames['wikipedia']['ml'] = u'Bot Name'
usernames['wikipedia']['en'] = u'Bot Name'
usernames['wikipedia']['ab'] = u'Bot Name'
ഇങ്ങനെ ഒരോ ഭാഷകളിലേയും വിക്കി ലിങ്കുകൾ user-config.py കൊടുക്കാം. ഏതൊക്കെ ഭാഷകളുടെ ലിങ്ക് കൊടുത്തിട്ടുണ്ടോ അവിടെയെല്ലാം ബോട്ട് കണ്ണികൾ ചേർക്കും. (മറ്റു ഭാഷകളിൽ ബോട്ട് ഓടിക്കുന്നതിന് മുൻപ് ബോട്ട് ഫ്ലാഗ്ഗിനപേക്ഷിച്ചില്ലെങ്കിൽ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം)
അതിനു ശേഷം കമാൻഡ് പ്രോമ്പ്റ്റിൽ പോയി പൈവിക്കിയുടെ ഫോൾഡറിലേക്ക് ചെല്ലുക. അവിടെ login.py എന്ന് അടിച്ചു നോക്കുക.സിസ്റ്റം അപ്പോൾ ഇങ്ങനെ ഒരു സന്ദേശം തരും
Password for user Bot Name on wikipedia:ml: ഇവിടെ ബോട്ട് പാസ് വേഡ് എന്റർ ചെയ്യുക. ലോഗിൻ വിജയകരമാണെങ്കിൽ Logging in to wikipedia:ml as Bot Name via API.
Should be logged in now ഇങ്ങനെ ഒരു സന്ദേശം ലഭിക്കും.
അന്തർ വിക്കി കണ്ണിചേർക്കൽ
തിരുത്തുകഒരു താളിൽ ഇന്റർവിക്കി ബോട്ട് ഓടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ക്രിപ്റ്റ് interwiki.py എന്നാണ്.
ഉപയോഗിക്കേണ്ട രീതി: ഏത് താളിന്റെയാണോ കണ്ണി കൊടുക്കേണ്ടത് അതിൽ ഏതെങ്കിലും ഭാഷയിലെ വിക്കി ലിങ്ക് ആദ്യം കൊടുക്കുക. En ലിങ്ക് കൊടുക്കുന്നതാണ് കൂടുതൽ ഉചിതം. അതിനു ശേഷം മുകളിൽ പറഞ്ഞ പ്രകാരം ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം interwiki.py <page name> എന്നു കൊടുത്ത് എന്റർ ചെയ്യുക. ബോട്ട് തനിയേ കണ്ണി ചേർത്തുകൊള്ളും. വിൻഡോസ് ഉപയോഗിക്കുന്നവർ താളിന്റെ പേര് പെഴ്സെന്റേജ് എൻകോഡിങ് എടുത്ത് കൊടുക്കണം. ലിനക്സിൽ പേര് തന്നെ കൊടുത്താൽ മതിയാകും.
ഉദാഹരണത്തിന്. ഇന്ത്യ എന്ന താളിൽ കണ്ണികൾ കൊടുക്കുന്നതിന് interwiki.py %E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്ന് കൊടുക്കുക.