പൈത്തൺ പ്രോഗ്രാമിങ്ങ്
പൊതുപയോഗത്തിനുള്ളതും ഇന്റർപ്രിറ്റഡും ആയിട്ടുള്ള ഒരു പ്രോഗ്രാമിങ്ങ് ഭാഷയാണ് പൈത്തൺ (Python). മൈക്രോസോഫ്റ്റ് വിൻഡോസ്, ആപ്പിൾ മാക് ഒ.എസ്. എക്സ്., ഗ്നു/ലിനക്സ്, ബി.എസ്.ഡി. തുടങ്ങി നിരവധി പ്ലാറ്റ്ഫോംകൾക്കായുള്ള പൈത്തണിന്റെ വിതരണങ്ങൾ ലഭ്യമാണ്. നിലവിൽ മൂന്ന് വിധത്തിൽ പൈത്തണിന്റെ പ്രത്യക്ഷവൽക്കരണം നടന്നിട്ടുണ്ട്, സാധാരണയായുള്ള സി. പ്രോഗ്രാമിങ്ങ് ഭാഷയിൽ എഴുതപ്പെട്ടത്, ജാവയിൽ എഴുതപ്പെട്ട ജൈത്തൺ (Jython), മൈക്രോസോഫ്റ്റ് ഡോട്ട് നെറ്റ് പരിസ്ഥിതിക്ക് വേണ്ടി സി ഷാർപ്പ് പ്രോഗ്രാമിങ്ങ് ഭാഷയിൽ എഴുതപ്പെട്ട അയൺപൈത്തൺ (IronPython) എന്നിവയാണവ..