പദാർ‌ഥങ്ങളുടെ ഘടകങ്ങളേയും, ഘടനയേയും, ഗുണങ്ങളേയും, മറ്റു പദാർഥംങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. പദാർത്ഥങ്ങളെ അണുതലത്തിൽ മുതൽ വൻ തന്മാത്രാതലത്തിൽ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ അതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഈ പ്രവർത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിലും, എൻ‌ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നു. ലളിതമായി പറഞ്ഞാൽ തന്മാത്രകൾ, പരലുകൾ, ലോഹങ്ങൾ അലോഹങ്ങൾ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങൾ, ഗുണങ്ങൾ, ദൈനംദിനജീവിതത്തിൽ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.

ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാർജുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ അടീസ്ഥാനം.

ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, അവ ഏതളവിൽ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നു, മൂലകങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയിൽ വരുന്നു.

"രസതന്ത്രം" എന്ന വിഷയവുമായി ബന്ധപ്പെട്ട് വിക്കിപാഠശാലയിലുള്ള പുസ്തകങ്ങളുടെ പട്ടികയാണിത്.

രസതന്ത്രം:ഉള്ളടക്കം

തിരുത്തുക

ചോദ്യപേപ്പറുകൾ

തിരുത്തുക
"https://ml.wikibooks.org/w/index.php?title=വിഷയം:രസതന്ത്രം&oldid=16499" എന്ന താളിൽനിന്ന് ശേഖരിച്ചത്