ഭൗതികശാസ്ത്രം അഥവാ ഭൗതികം പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യരൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലോ ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം. പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ്‌ ഭൗതികശാസ്ത്രം. ഊർജം, ബലം, സ്ഥലകാലം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്‌ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാർജ് മുതലായവയും ഇവയുടെ ചലനവും ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്. കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.

ഭൗതികശാസ്ത്രം:ഉള്ളടക്കം തിരുത്തുക

ചോദ്യപേപ്പറുകൾ തിരുത്തുക

"https://ml.wikibooks.org/w/index.php?title=വിഷയം:ഭൗതികശാസ്ത്രം&oldid=17978" എന്ന താളിൽനിന്ന് ശേഖരിച്ചത്