വിഷയം:കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനായ് നൽകുന്ന ഒരു കൂട്ടം കല്പ്പനകളാണ് സോഫ്റ്റ്‌വെയർ. സിസ്റ്റം സോഫ്റ്റ്‌വെയർ, അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിങ്ങനെ പ്രധാനമായി സോഫ്റ്റ്വെയറുകൾ രണ്ടുതരമായി തിരിക്കാം. കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറിനെ നിയന്ത്രിക്കുകയും പ്രവർത്തിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയർ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിനെ അതിന്റെ ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നിൽക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഏറ്റവും നല്ല ഉദാഹരണം. ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ആണു ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ഉദാ: വേഡ് പ്രൊസസ്സർ.
|