മലയാളം വിക്കി പദ്ധതികളില്‍ ഓരോ ദിവസവും ധാരാളം പേര്‍ പുതുതായി അംഗത്വം എടുക്കുന്നുണ്ട്. പക്ഷേ ലേഖനങ്ങള്‍ തുടങ്ങുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നവര്‍ വിരളമാണ്. ഇതെന്തുകൊണ്ടാണെന്നറിയാനുള്ള ശ്രമത്തോടൊപ്പം വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികള്‍ പുതുമുഖങ്ങളില്‍ നിന്നു ആരായുക എന്നതാണു ഈ ചോദ്യാവലിയുടെ ഉദ്ദേശം.

താങ്കള്‍ വിക്കിപാഠശാലയില്‍ പുതുതായി രെജിസ്റ്റര്‍ ചെയ്തയാളാണെങ്കില്‍ ദയവായി താഴെക്കാണുന്ന ചോദ്യാവലികള്‍ വായിക്കുക. വിക്കിപാഠശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കാന്‍ ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കുന്ന ഉത്തരങ്ങള്‍ സഹായകമാകും.

ചോദ്യാവലി

തിരുത്തുക
  1. വിക്കിപാഠശാലയില്‍ ലേഖനങ്ങള്‍ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
  2. വിക്കിപാഠശാലയില്‍ ലേഖനങ്ങളെഴുതുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)
  3. വിക്കിപാഠശാലയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് മറ്റ് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ (ആവശ്യമാണെങ്കില്‍ അവ എന്താണെന്ന് ദയവായി വ്യക്തമാക്കുക)

കുറിപ്പ്: ഇവക്കു പുറമേ എന്തെങ്കിലും സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവയും എഴുതി ചോദിക്കാന്‍ മടിക്കേണ്ടതില്ല.

ദയവായി ഈ സംരംഭത്തില്‍ പങ്കാളിയാവുക.