മലയാളം വിക്കി പദ്ധതികളില്‍ ഓരോ ദിവസവും ധാരാളം പേര്‍ പുതുതായി അംഗത്വം എടുക്കുന്നുണ്ട്. പക്ഷേ ലേഖനങ്ങള്‍ തുടങ്ങുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നവര്‍ വിരളമാണ്. ഇതെന്തുകൊണ്ടാണെന്നറിയാനുള്ള ശ്രമത്തോടൊപ്പം വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികള്‍ പുതുമുഖങ്ങളില്‍ നിന്നു ആരായുക എന്നതാണു ഈ ചോദ്യാവലിയുടെ ഉദ്ദേശം.

താങ്കള്‍ വിക്കിപാഠശാലയില്‍ പുതുതായി രെജിസ്റ്റര്‍ ചെയ്തയാളാണെങ്കില്‍ ദയവായി താഴെക്കാണുന്ന ചോദ്യാവലികള്‍ വായിക്കുക. വിക്കിപാഠശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കാന്‍ ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കുന്ന ഉത്തരങ്ങള്‍ സഹായകമാകും.

ചോദ്യാവലി

തിരുത്തുക
  1. വിക്കിപാഠശാലയില്‍ ലേഖനങ്ങള്‍ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
  2. വിക്കിപാഠശാലയില്‍ ലേഖനങ്ങളെഴുതുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)
  3. വിക്കിപാഠശാലയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് മറ്റ് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ (ആവശ്യമാണെങ്കില്‍ അവ എന്താണെന്ന് ദയവായി വ്യക്തമാക്കുക)

കുറിപ്പ്: ഇവക്കു പുറമേ എന്തെങ്കിലും സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവയും എഴുതി ചോദിക്കാന്‍ മടിക്കേണ്ടതില്ല.

ദയവായി ഈ സംരംഭത്തില്‍ പങ്കാളിയാവുക.


അഭിപ്രായം

തിരുത്തുക

വിക്കിപാട ശാലയിൽ എഴുത്ത് അണ് എന്റെ പ്രശ്നം എങാനെ പരിഹരിക്കും ദയവഅയി അറിയ്യിക്കു‌ ‌‌```` —ഈ തിരുത്തൽ നടത്തിയത് Subabu (സം‌വാദംസംഭാവനകൾ) 06:39, 25 ഏപ്രിൽ 2010

ഈ വെബ്സൈറ്റ് നിങ്ങൾക്ക് ഉപയോഗപ്പെട്ടേക്കും. --ഏത്തപഴം(സംവാദം) 14:46, 3 ഒക്ടോബർ 2016 (UTC)[മറുപടി]

എഴുതുവാനുള്ള പ്രയാസം

തിരുത്തുക

എഴുതുമ്പോൾ ചില അക്ഷരങ്ങൾ ഏതു വിധത്തിലും ശരിയായി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.

ഏതെല്ലാം അക്ഷരങ്ങളാണു സുഹൃത്തെ പ്രയാസം?? ഇതൊന്ന് കണ്ടുനോക്കു.. പിന്നെ ഒരു അക്കൗണ്ട് സൃഷ്ടിക്കു അല്ലെങ്കിൽ ലോഗിൻ ചെയ്യു.. കൂടാതെ ഏതു സം‌വാദത്തിന്റെയും അവസാനം നാലു ടിൽഡ്(~) ഇട്ട് ഒപ്പിടാൻ മറക്കരുത്!!--Atjesse(സംവാദം) 15:10, 29 ഏപ്രിൽ 2010 (UTC)[മറുപടി]

"https://ml.wikibooks.org/w/index.php?title=വിക്കിപാഠശാല:പുതുമുഖം&oldid=16738" എന്ന താളിൽനിന്ന് ശേഖരിച്ചത്