"മീഡിയാവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ജനപ്രിയമായ ഒരു വിക്കി സോഫ്റ്റ്വെയറാണ് മീഡിയാവിക്കി. വിക്കി പാഠശാല പ്രവർത്തിക്കുന്നത് മീഡിയാവിക്കിയിലാണ്. ലിനക്സോ വിൻഡോസോ പോലുള്ള ഏതു തട്ടകത്തിലും മീഡിയാവിക്കി സജ്ജീകരിക്കാം.
== സജ്ജീകരണം ==
അപ്പാച്ചി പോലുള്ള ഒരു വെബ് സെർവർ, വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ ഒരു ഡാറ്റാബേസ്, പി.എച്ച്.പി. സ്ക്രിപ്റ്റിങ് ഭാഷ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് മീഡിയാവിക്കി പ്രവർത്തിക്കുന്നതിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ. മൈ എസ്.ക്യു.എൽ. ആണ് മീഡീയാവിക്കി പ്രവർത്തിപ്പിക്കുന്നതിന് അഭിലഷണീയമായ ഡാറ്റാബേസ് സെർവർ, പോസ്റ്റ്ഗ്രെ എസ്.ക്യു.എല്ലിലും മീഡിയാവിക്കി പ്രവർത്തിക്കും.
=== ഉബുണ്ടുവിൽ ===
ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിലൂടെ നിലവിൽ (2011 ഓഗസ്റ്റ് മാസം) ലഭിക്കുന്ന മീഡിയാവിക്കി പതിപ്പ് 1.5.5 ആണ്. അതുകൊണ്ട് മീഡിയാവിക്കി പ്രവർത്തിക്കുന്നതിനാവശ്യമായ പശ്ചാത്തലഘടകങ്ങൾ മാത്രം ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ നിന്നും ഇൻസ്റ്റോൾ‌ ചെയ്ത്, മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ്, http://mediawiki.org എന്ന അതിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിടുന്നതാണ് നല്ലത്.
"https://ml.wikibooks.org/wiki/മീഡിയാവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്