മീഡിയാവിക്കി
ജനപ്രിയമായ ഒരു വിക്കി സോഫ്റ്റ്വെയറാണ് മീഡിയാവിക്കി. വിക്കി പാഠശാല പ്രവർത്തിക്കുന്നത് മീഡിയാവിക്കിയിലാണ്. ലിനക്സോ വിൻഡോസോ പോലുള്ള ഏതു തട്ടകത്തിലും മീഡിയാവിക്കി സജ്ജീകരിക്കാം.
സജ്ജീകരണം
തിരുത്തുകഅപ്പാച്ചി പോലുള്ള ഒരു വെബ് സെർവർ, വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ ഒരു ഡാറ്റാബേസ്, പി.എച്ച്.പി. സ്ക്രിപ്റ്റിങ് ഭാഷ പ്രവർത്തിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് മീഡിയാവിക്കി പ്രവർത്തിക്കുന്നതിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ. മൈ എസ്.ക്യു.എൽ. ആണ് മീഡീയാവിക്കി പ്രവർത്തിപ്പിക്കുന്നതിന് അഭിലഷണീയമായ ഡാറ്റാബേസ് സെർവർ, പോസ്റ്റ്ഗ്രെ എസ്.ക്യു.എല്ലിലും മീഡിയാവിക്കി പ്രവർത്തിക്കും.
ഉബുണ്ടുവിൽ
തിരുത്തുകഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിലൂടെ നിലവിൽ (2011 ഓഗസ്റ്റ് മാസം) ലഭിക്കുന്ന മീഡിയാവിക്കി പതിപ്പ് 1.5.5 ആണ്. അതുകൊണ്ട് മീഡിയാവിക്കി പ്രവർത്തിക്കുന്നതിനാവശ്യമായ പശ്ചാത്തലഘടകങ്ങൾ മാത്രം ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ നിന്നും ഇൻസ്റ്റോൾ ചെയ്ത്, മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ്, http://mediawiki.org എന്ന അതിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിടുന്നതാണ് നല്ലത്.
ടെർമിനൽ തുറന്ന് താഴെക്കാണുന്ന കമാൻഡ് കൊടുത്താൽ മീഡിയാവിക്കിക്കുവേണ്ട പശ്ചാത്തലസൗകര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ആകും.
sudo apt-get install apache2 mysql-server php5 php5-mysql
മീഡിയാവിക്കിയുടെ പഴയ പതിപ്പായാലും മതി എന്നുള്ളവർ ഈ നിർദ്ദേശത്തിനവസാനം ഒരു ഇടവിട്ട് mediawiki എന്നു കൂടി ചേർക്കുക. (കൂടുതൽ വിവരങ്ങൾ ഇവിടെ കാണുക).
ഇൻസ്റ്റലേഷൻ സമയത്ത് മൈഎസ്‌ക്യുഎൽ സെർവറിന് ഒരു റൂട്ട് പാസ്വേഡ് നൽകാൻ ആവശ്യപ്പെടും. അപ്പോൾ നൽകുന്ന പാസ്വേഡ് ഓർത്തു വക്കുക.
ഇനി താഴെക്കാണുന്ന കണ്ണിയിൽ നിന്നും ഏറ്റവും പുതിയ മീഡിയാവിക്കി ഡൗൺലോഡ് ചെയ്യുക.
http://www.mediawiki.org/wiki/Download
ഡൗൺലോഡ് ചെയ്ത് കിട്ടുന്ന mediawiki-1.17.0.tar.gz എന്ന ഫയലിൽ ഇരട്ടഞെക്ക് ഞെക്കിയാൽ അത് ഫയൽ റോളർ എന്ന ആർക്കൈവ് മാനേജറിൽ തുറന്നു വരും. ആർക്കൈവ് മാനേജറിലെ Extract എന്ന ബട്ടൺ ഉപയോഗിച്ച് അതിനെ സൗകര്യപ്രദമായ ഏതെങ്കിലും ഫോൾഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക.
mediawiki-1.17.0 എന്നതായിരിക്കും എക്സ്ട്രാക്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന ഫോൾഡർ. ഇതിന്റെ പേര് ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. (ഞാൻ അതിന് mw എന്ന് പേരുകൊടുത്തു)
ഇനി mw എന്നഈ ഫോൾഡറിനെ /var/www എന്ന ഫോൾഡറിനകത്തേക്കിടുക.
/var/www എന്ന ഫോൾഡറിൽ മുകളിൽപ്പറഞ്ഞ ഫോൾഡർ ഇടണമെങ്കിൽ അഡ്മിൻ അധികാരം വേണം ഫയൽ മാനേജറായ നോട്ടിലസ് നേരിട്ടെടുക്കുന്നതിനു പകരം ടെർമിനലിൽ sudo nautilus എന്ന നിർദ്ദേശം ടൈപ്പ് ചെയ്യുക. ഇപ്പോൾ വരുന്ന ഫയൽ മാനേജർ അഡ്മിൻ അധികാരമുള്ളതായിരിക്കും. ഇതുപയോഗിച്ചോ sudo mv എന്ന നിർദ്ദേശമുപയോഗിച്ചോ മേൽപ്പറഞ്ഞ mw എന്ന ഫോൾഡറിനെ /var/www എന്ന ഫോൾഡറിനകത്തേക്ക് മാറ്റുക. ഇതോടെ മീഡിയാവിക്കി സജ്ജീകരണത്തിന്റെ ഒന്നാം ഘട്ടം തീർന്നു.
ഇനി ബ്രൗസർ തുറന്ന് http://localhost/mw എന്ന് ടൈപ്പ് ചെയ്താൽ (mw എന്നതിനു പകരം ഫോൾഡറിന് നിങ്ങൾ കൊടൂത്ത പേര് ഉപയോഗിക്കുക) മീഡിയാവിക്കി സെറ്റപ്പ് പേജ് വരും.
രണ്ടാംഘട്ടം
പടിപടിയായുള്ള മീഡിയാവിക്കിയുടെ സെറ്റപ്പാണ് ഈ ഘട്ടം. ബ്രൗസറീൽ കാണുന്ന set up the wiki എന്ന് ലിങ്ക് പിന്തുടരുക. ഓരോ പടിയിലും നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ക്രമീകരണം നടത്താവുന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രം താഴെപ്പറയുന്നു. മറ്റു പടികളിൽ വെറുതേ കണ്ടിന്യൂ ചെയ്യുക.
ആദ്യപടിയിൽ വിക്കിയിൽ ഉപയോഗിക്കുന്ന ഭാഷ തിരഞ്ഞെടുക്കാം. (ഇൻസ്റ്റോൾ ചെയ്യാനുപയോഗിക്കുന്ന ഭാഷയും വിക്കി ഉപയോഗിക്കുന്ന ഭാഷയും - ഞാൻ ഇവിടെ മലയാളം തിരഞ്ഞെടുത്തു)
മൂന്നാം പടിയിൽ ഏറ്റവും താഴെയായി മൈ എസ്.ക്യു.എൽ. റൂട്ട് പാസ്വേഡ് നൽകണം. ആദ്യഘട്ടത്തിൽ മൈ എസ്.ക്യു.എൽ. ഇൻസ്റ്റാൾ ചെയ്തപ്പോൾ നൽകിയ പാസ്വേഡ് ഇവിടെ കൊടുക്കുക.
അഞ്ചാമത്തെ പടിയിൽ വിക്കിക്ക് ഒരു പേരുനൽകാം (testwiki എന്നാണ് ഞാനിവിടെ കൊടുത്തത്) കൂടാതെ അഡ്മിനിസ്ട്രേറ്റർ അക്കൗണ്ടും പാസ്വേഡും ഇവിടെ നൽകാം. (ചിത്രം കാണുക)
എട്ടാമത്തെ പടിയിൽ കണ്ടിന്യൂ നൽകിക്കഴിയുമ്പോൾ localsettings.php എന്ന ഫയൽ ഡൗൺലോഡാകും. ഈ ഫയൽ സേവ് ചെയ്ത്, നേരത്തേ നിങ്ങൾ മീഡിയാവിക്കി ഇട്ട അതേ ഫോൾഡറീൽ കൊണ്ടിടുക. എന്റെ കാര്യത്തിൽ /var/www/mw എന്നതാണ് ആ ഡയറക്റ്ററി. ഫയൽ ഈ ഡയറക്റ്ററിയിൽ കൊണ്ടിടാൻ sudo nautilus ഉപയോഗിച്ച് ഫയൽ മാനേജർ തുറക്കേണ്ട കാര്യം പ്രത്യേകം പറയേണ്ടല്ലോ അല്ലേ?
ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിക്കി പ്രവർത്തിക്കാനും തയ്യാറായി.
ബ്രൗസറിൽ ഇനി http://localhost/mw ടൈപ്പ് ചെയ്ത് എന്റർ ചെയ്തു നോക്കൂ.. (mw എന്നതിനു പകരം നിങ്ങൾനൽകിയ ഫോൾഡറീന്റെ പേരുപയോഗിക്കുക)