"മഹാകാവ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ഒപ്പ് നീക്കുന്നു
വരി 1:
== [[മഹാകാവ്യങ്ങള്‍]] ==
അനശ്വരത മനുഷ്യന്റെ സ്വപ്നമാണ്. ഇതിന്നായി ഏവരും ബോധപൂർവം തന്നെ ശ്രമപ്പെടുന്നു.ഈ ശ്രമം വിജയിക്കുന്നത് ഭൌതിക തലത്തിലല്ല; മറിച്ചു സാംസ്കാരിക-സാമൂഹ്യ- ബൌദ്ധിക തലങ്ങളിലാണ് എന്നേ ഉള്ളൂ. തന്റെ കർമ്മങ്ങൾ ഇതിന്നുതകുന്നതാക്കിത്തീർക്കാൻ കഴിയുമെന്ന് ചരിത്രബോധമുള്ളയാൾക്ക് മനസ്സിലാകും.അതിനനുസരിച്ചുള്ള കർമ്മങ്ങൾ തെരെഞ്ഞെടുക്കുകയും ചെയ്യും.ഭാരതീയ സാഹിത്യത്തിലെ ക്ലാസിക്കുകളായ സംസ്കൃത മഹാകാവ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഈ ബോധ്യം നമ്മിൽ വളരുകയും ചെയ്യും.
‘കവിയുടെ കർമ്മമാണ് കാവ്യം’ . [[ഇതിഹാസങ്ങൾ]], [[നാടകങ്ങൾ]], [[ചമ്പുക്കൾ]], [[ആഖ്യായിക]], [[പദ്യങ്ങൾ]], [[സുഭാഷിതങ്ങൾ]], [[മുക്തകങ്ങൾ]] എന്നിങ്ങനെ കാവ്യങ്ങൾ വകുപ്പുതിരിച്ചു പറയാം.ഒരു കവിക്ക് തന്റെ ചിന്തയുടെ-ഭാവനയുടെ ആവിഷ്കാരത്തിന്ന് ഇതിലേതും തെരെഞ്ഞെടുക്കാം.പുതിയതു സൃഷ്ടിക്കാം.
Line 7 ⟶ 6:
മഹാകാവ്യം എന്താണെന്നു ദണ്ഡി പറഞ്ഞു തുടങ്ങുന്നത്: സർഗ്ഗബന്ധോ മഹാകാവ്യം…എന്നിങ്ങനെയാണു.സർഗ്ഗബന്ധമാണ് മഹാകാവ്യം.കാവ്യാരംഭം ആശീർവാദം, നമസ്കാരം, കാവ്യത്തിലെ പ്രതിപാദ്യവസ്തുവിന്റെ നിർദ്ദേശം എന്നിവയിലൊന്നുകൊണ്ടായിരികണം.കാവ്യത്തിലെ പ്രതിപാദ്യവിഷയം ഇതിഹാസങ്ങളിൽ നിന്ന് എടുത്തതോ കവികൽപ്പിതമോ ആയ സദ്കഥയാകണം.ധർമ്മാർഥകാമമോക്ഷങ്ങളെ വർണ്ണിക്കണം.നായകൻ ഉദാത്തനാകണം.നഗരം, സമുദ്രം, പർവതം,ഋതു, ചന്ദ്രോദയം, സൂര്യോദയം, ഉദ്യാനം, ജലക്രീഡ, മധുപാനം, രതോത്സവം, വിരഹം, വിവാഹം,പുത്രജനനം, ഭൂതസമ്പ്രേഷണം, യത്ര, നായകവിജയം ഇവ വർണ്ണിച്ചിരിക്കണം.വർണ്ണനകൾ ഹ്രസ്വമാകയോ സർഗ്ഗങ്ങൾ സ്ഥൂലമാകയോ അരുത്.രസഭാവവർണ്ണനകളും ഹൃദയാവർജ്ജകങ്ങളായ അലങ്കാരങ്ങളും ഉണ്ടാവണം.കേൾക്കാൻ സുഖമുള്ള വൃത്തങ്ങളാകണം.കാവ്യാവസാനസർഗ്ഗത്തിൽ വൃത്തം മാറിയിരിക്കണം. ജനത്തെ സന്തോഷിപ്പിക്കുകയാണ് കാവ്യത്തിന്റെ പരമമായ ലക്ഷ്യം. ഇങ്ങനെ ലക്ഷണമൊത്ത കാവ്യങ്ങൾ കൽപ്പാന്തകാലത്തോളം നിലനിൽക്കും.ഈ ലക്ഷണങ്ങളിൽ ചിലവ പാലിച്ചില്ലെങ്കിലും കാവ്യം സഹൃദയരെ സന്തോഷിപ്പിക്കുന്നുവെങ്കിൽ അതിന്റെ മൂല്യം കുറയുന്നില്ല.ഇങ്ങനെ ആസ്വാദകനെ സന്തോഷിപ്പിക്കുകയും കർമ്മനിരതരാക്കുകയും ചെയ്യുന്ന കൽപ്പാന്തരസ്ഥായികളായ കാവ്യങ്ങൾ സംസ്കൃതസാഹിത്യത്തിൽ നിരവധിയുണ്ട്.
മഹാകവ്യങ്ങൾ തുടങ്ങുന്നത് അശ്വഘോഷൻ മുതൽക്കാണ്. ബുദ്ധമതാനുയായിയായിരുന്ന അശ്വഘോഷൻ രണ്ടു മഹാകാവ്യങ്ങൾ -ബുദ്ധചരിതം, സൌന്ദരനന്ദം രചിച്ചു. ബുദ്ധമത തത്വങ്ങളാണ് ഈ കൃതികളിലെ സവിശേഷത.
മഹാകാവ്യങ്ങൾക്ക് പുതിയ മാനം നൽകിയ കവിശ്രേഷ്ഠനാണ് [[കാളിദാസൻ]].[[കുമാരസംഭവം]], [[രഘുവംശം]] എന്നീ രണ്ടു മഹാകാവ്യങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.ഭാഷാസൌകുമാര്യവും അലങ്കാരഭംഗിയും അദ്ദേഹത്തിന്റെ കാവ്യങ്ങളിലെ സവിശേഷതകളാണ്.ഭാരവിയുടെ [[കിരാതാർജ്ജുനീയം]] അർഥഗൌരവം കൊണ്ടും മാഘകവിയുടെ [[ശിശുപാലവധം]] സർവലക്ഷണമൊത്തതായും പ്രസിദ്ധങ്ങളാണ്.ശ്രീഹർഷന്റെ [[നൈഷധീയചരിത]]മാകട്ടെ നാളികേരപകത്തിലാണെന്നു പറയും. ഇതുകൊണ്ടൊക്കെ രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം, ശിശുപാലവധം,നൈഷധീയചരിതം എന്നിവയെ പഞ്ചമഹാകാവ്യങ്ങളെന്നു അറിയപ്പെടുന്നു.പ്രവരസേനന്റെ സേതുബന്ധം,കുമാരദാസന്റെ ജാനകീഹരണം, രത്നാകരന്റെ ഹരവിജയം, മംഖുകന്റെ ശ്രീകണ്ഠചരിതം, വേദാന്തദേശികന്റെ യാദവാഭ്യുദയം, സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം, രാമപാണിവാദന്റെ രാഘവീയം എന്നിവയും പ്രസിദ്ധങ്ങളായവതന്നെ.--[[ഉപയോക്താവ്:Sujanika|Sujanika]]<sup>([[ഉപയോക്താവിന്റെ സംവാദം:Sujanika|സംവാദം]])</sup> 12:31, 30 നവംബര്‍ 2009 (UTC)
"https://ml.wikibooks.org/wiki/മഹാകാവ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്