"വിക്കിപീഡിയ കൈപ്പുസ്തകം/സഹോദര സംരംഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
=== വിക്കിവോയേജ് - http://wikivoyage.org ===
വിക്കി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര യാത്രാസഹായിയാണു് വിക്കി‌വോയേജ്. ഭൂഖണ്ഡ തലം മുതൽ പ്രാദേശിക തലം വരെയുള്ള വിവരങ്ങൾ ഇതിന്റെ പ്രത്യേകതയാണു്. മലയാളത്തിലും വിക്കി‌വോയേജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വിക്കിമീഡിയ ഇൻക്യുബേറ്ററിൽ നടക്കുകയാണു്.<br />
 
http://incubator.wikimedia.org/wiki/Wy/ml/