"വിക്കിപീഡിയ കൈപ്പുസ്തകം/സഹോദര സംരംഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<br /> <br /> '''<font size=18>5</font>''' <br /> <br /><center> '''<big><big><big><big>സഹോദര സംരംഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 31:
 
== മലയാളത്തിലില്ലാത്ത മറ്റു് സംരംഭങ്ങൾ ==
=== വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org/ ===
സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്
=== വിക്കിന്യൂസ് - http://wikinews.org/ ===
സ്വതന്ത്രമായ വാർത്താകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി മലയാളത്തിലിതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല. സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിച്ചു് ഏകോപിത വാർത്താകേന്ദ്രം നിർമ്മിക്കുക എന്നതാണു് വിക്കിന്യൂസിന്റെ ലക്ഷ്യം.
=== വിക്കിവേഴ്സിറ്റി - http://www.wikiversity.org/ ===
ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.
=== വിക്കിസ്പീഷ്യസ് - http://species.wikimedia.org/ ===
ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണു് വിക്കിസ്പീഷീസ്.
=== വിക്കിഡാറ്റ - http://wikidata.org ===
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
=== വിക്കിവോയേജ് - http://wikivoyage.org ===
വിക്കി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര യാത്രാസഹായിയാണു് വിക്കി‌വോയേജ്. ഭൂഖണ്ഡ തലം മുതൽ പ്രാദേശിക തലം വരെയുള്ള വിവരങ്ങൾ ഇതിന്റെ പ്രത്യേകതയാണു്. മലയാളത്തിലും വിക്കി‌വോയേജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വിക്കിമീഡിയ ഇൻക്യുബേറ്ററിൽ നടക്കുകയാണു്.
http://incubator.wikimedia.org/wiki/Wy/ml/