പൈത്തൺ പ്രോഗ്രാമിങ്ങ്/പൈത്തൺ കരസ്ഥമാക്കൽ

പൈത്തൺ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ പൈത്തൺ ഇന്റർപ്രിറ്റർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ആവശ്യമാണ്. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിലില്ലെങ്കിലോ ഉള്ളത് വളരെ പഴയ പതിപ്പോ ആണെങ്കിൽ താഴെ നൽകിയിരിക്കുന്ന ഉപാധികൾ വഴി പൈത്തൺ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

വിൻഡോസിൽ തിരുത്തുക

പൈത്തൺ ഡൗൺലോഡ് ചെന്ന് പൈത്തൺ ഡൗൺലോഡ് ചെയ്യാവുന്നതാണ് (ആക്റ്റീവ് സ്റ്റേറ്റിന്റെ സൈറ്റിലും വിൻഡോസിനുള്ള പൈത്തൺ ലഭ്യമാണ്). വിൻഡോസിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ പരിശ്രമം കൂടാതെ സാധിക്കുന്നതാണ്. ഇൻസ്റ്റാളറിൽ ക്ലിക്ക് ചെയ്തതിന് ശേഷം അതിൽ തന്നിരികുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മതി. പൈത്തൺ ഇന്റർപ്രിറ്റർ ഇന്റാൾ ചെയ്തിരിക്കുന്ന ഡയറക്ടറിയെ വിൻൻഡോസിന്റെ PATH ലേക്ക് ചേർക്കുകയാണെങ്കിൽ കമ്പ്യൂട്ടറിലെവിടേയും കമാൻഡ് ലൈൻ വഴി പൈത്തൺ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ലിനക്സിൽ തിരുത്തുക

സാധാരണ ലിനക്സ് വിതരണങ്ങളിൽ പൈത്തൺ സ്വതേ ലഭ്യമായിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ടെർമിനലിൽ python -V എന്ന് നൽകി നോക്കുക.