പഞ്ചരാത്രം: ഒന്നാമങ്കം

(Pancharatram-canto one എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


(ततः प्रविशतो भीष्मद्रोणौ) അനന്തരം ഭീഷ്മദ്രോണന്മാർ പ്രവേശിക്കുന്നു

द्रोणः-धर्ममालम्बमानेन ധർമ്മത്തെ അവലംബിക്കുന്ന दुर्योधनेन् ദുര്യോധനനാൽ अहम् ഞാനാണ് अनुगृहीतो नम അനുഗ്രഹീതനായത്.। कुतः എന്തുകൊണ്ടെന്നാൽ

अतीत्यबन्धूनवलम्घ्य मित्राण्याचार्यमागच्छति शिष्यदोषः। बालम्ह्यपत्यम् गुरवे प्रदातुर्नैवापरधोऽस्ति नपितुर्नमातुः॥

അന്വയം -बन्धून् अतीत्य ബന്ധുക്കളെ ഒഴിവാക്കി, मित्राणि अवलम्घ्य മിത്രങ്ങളെയും അതിലംഘിച്ച് शिष्यदोषः ശിഷ്യന്മാരുടെ ദോഷം आचार्यम् ആചാര്യനിൽ आगच्छति എത്തുന്നു हि എന്തെന്നാൽ अपत्यम् പുത്രനായ बालम् ബാലനെ गुरवे प्रदातुः ഗുരുവിനെ ഏൽപ്പിക്കുന്നन पितुः അച്ഛനോ न मातुः അമ്മക്കോ न एव अपरधोऽस्ति കുറ്റമില്ലതന്നെ ॥

भीष्मः-एष दुर्योधनः अवाप्य रूपग्रहणात् समुच्छ्रयम् रणप्रियत्वादयशो निपीतवान्। निवेष्य धर्मम् सुकृतस्य भाजनम् स एव रूपेण चिरस्य शोभते॥

(അന്വയം- एष दुर्योधनः ഈ ദുര്യോധനൻ रूपग्रहणात् ധനം തട്ടിപ്പറിച്ച് (പാണ്ഡവരിൽ നിന്ന്) समुच्छ्रयम् अवाप्य സമ്പാദ്യം ഉണ്ടാക്കി. रणप्रियत्वादयशो യുദ്ധപ്രിയതകൊണ്ടും അകീർത്തി निपीतवान् സമ്പാദിച്ചു.।सुकृतस्य भाजनम् സജ്ജനങ്ങൾക്ക് പ്രിയപ്പെട്ട്धर्मम् निवेष्य ധർമ്മത്തെ ചെയ്ത് स एव അവൻ തന്നെ रूपेण അതെ രൂപത്തിൽ चिरस्य शोभते നന്നായി ശോഭിക്കുന്നു.॥

(ततः प्रविशति दुर्योधनः कर्णः शकुनिश्च।) പിന്നീട് ദുര്യോധനനും കർണ്ണനും ശകുനിയും പ്രവേശിക്കുന്നു

दुर्योधनः-कृतश्रद्धो ह्यात्मा वहति परितोषम् गुरुजनो ।जगत् विश्वस्तम् मे निवसति गुणो नष्टमयशः॥

(അന്വയം-कृतश्रद्धो ह्यात्मा ആത്മാവ് ധന്യമായി वहति परितोषम् गुरुजनो ഗുരുജനങ്ങൾ സന്തുഷ്ടരായി । मे जगत् विश्वस्तम् എനിക്ക്ജനങ്ങൾ വിശ്വസ്തരായി. निवसति गुणो ഗുണങ്ങൾ വസിക്കുന്നു. नष्टमयशः അകീർത്തി ഇല്ലാതായി॥स्वर्गःസ്വർഗ്ഗ, मृतैः മരിച്ചവർക്ക് प्राप्यः പ്രാപിക്കാവുന്നതാണ്(इति) यदिह എന്നിവിടെ कथयति പറയുന്നത് अनृतम् നുണയാണ്। स्वर्गः न परोक्षः സ്വർഗ്ഗം പരോക്ഷമല്ല बहुगुणम् ബഹുഗുണമായ एष इह एव അതിവിടെത്തന്നെ फ़लति ഫലിക്കുന്നു.

कर्णः- गान्धारीमात!ഗാന്ധാരീ പുത്ര! न्यायेनागतमर्थम् ന്യായമായി ലഭിച്ച ധനം अतिसृजता न्याय्यमेवന്യായം തന്നെ ചെയ്യുന്ന भवता कृतम् അങ്ങ് നന്നയി ചെയ്തു। कुतः എന്തെന്നാൽ

बाणाधीना क्षत्रियाणाम् समृद्धिः पुत्रापेक्षी वञ्च्यते सन्निधाता। विप्रोत्सङ्गे वित्तमावर्ज्य सर्वम् राज्ञा देयम् चापमात्रम् सुतेभ्यः॥

(അന്വയം- क्षत्रियाणाम् समृद्धिः बाणाधीना (भवति),ക്ഷത്രിയരുടെ സമൃദ്ധി ബാണങ്ങളെക്കൊണ്ടുഌഅതാണ്. पुत्रापेक्षी പുത്രന്മാർക്കുവേണ്ടി सन्निधाता ഒരുക്കൂട്ടുന്നവൻ वञ्च्यते വഞ്ചിക്കപ്പെടുന്നു.। विप्रोत्सङ्गे വിപ്രന്മാരിൽ वित्तम् सर्वम् സ്വത്തുമുഴുവൻ आवर्ज्य നൽകിയിട്ട്राज्ञा രാജാവ് सुतेभ्यः പുത്രന്മാർക്ക് चापमात्रम् വില്ലുമാത്രമാണ് देयम् भवति നൽകേണ്ടത്॥

शकुनिः- सम्यगाह गङ्गोपस्पर्शनात् धौतकल्मषाङ्गोऽग्गराजः। ഗംഗാസ്പർശനംകൊണ്ട് പാപം മുഴുവൻ ഇല്ലാതായ അംഗരാജൻ പറഞ്ഞതാണ് ശരി

कर्णः-इक्ष्वाकु शय्याति,ययातिराममान्धातृनाभागनृगम्बरीषाः । एते सकोशाः पुरुषाः सराष्ट्राः नष्टाः शरीरैः क्रतुभिर्धरन्ते इक्ष्वाकु ഇക്ഷ്വാകു शय्याति,യയാതി ययाति യയാതി राम രാമൻ मान्धातृ മാന്ധാതാവ്नाभाग നാഭാഗൻ नृग നൃഗൻ अम्बरीषाः അംബരീഷൻ । एते सकोशाः ഈ ശരീരത്തോടെ ഇരുന്ന पुरुषाः മനുഷ്യർ सराष्ट्राः शरीरैः नष्टाः രാഷ്ട്രത്തോടെയും ശരീരത്തലും നശിച്ചു. क्रतुभिर्धरन्ते അവർ ചെയ്ത പുണ്യങ്ങളാണ് ജീവിക്കുന്നത്.॥

सर्वे- गान्धारीमात!ഗാന്ധാരി അമ്മയായവനെ (ദുര്യോധന!) यज्ञसमाप्त्या യജ്ഞസമാപ്തിയാകുന്ന दिष्ट्या പുണ്യത്താൽ भवान् वर्धते। അങ്ങ വലുതാവുന്നു.

दुर्योधणः- अनुगृहीतोस्मि അനുഗ്രഹിക്കപ്പെട്ടവനായി। आचार्य!ആചാര്യ! अभिवादये അഭിവാദ്യം ചെയ്യുന്നു.

द्रोणः - एह्येहि पुत्र വരൂ വരൂ മോനേ। अयमक्रमः ഇതക്രമമാണ് (ക്രമം തെറ്റി എന്നർത്ഥം)।

दुर्योधणः- अथ कः क्रमः പിന്നെ എന്താ ക്രമം

द्रोणः - किम् न पश्यति भवान् । അങ്ങ് കാണുന്നില്ലേ

दैवतम् मानुषीभूतम् മനുഷ്യനായിത്തീർന്നവനാണ് ഈ ദൈവതം.(ഭീഷ്മർ) एष तागन्नमस्यताम्ഇദ്ദേഹത്തെ നമസ്കരിക്കൂ। अहम् नाचरणम् मन्ये भीष्ममुत्क्रम्य वन्दितुम् ഭീഷ്മരെ അതിക്രമിച്ച വന്ദിക്കപ്പെടുവാൻ ഞാൻ അർഹനല്ല॥

भीष्मः-मा मा भवानेवम्।അല്ലല്ല അങ്ങനെയല്ല बहुभिः പല कारणैः കാരണങ്ങളാൽ अपकृष्टोहम् भवतः അങ്ങയെക്കാൾ ഞാൻ താഴെയാണ്।कुतः എന്തെന്നാൽ

अहम् हि मात्रा जनितः भवान् स्वयम् ममायुधम् वृत्तिरपह्नवस्तव। द्विजो भवान् क्षत्रियवम्शजा वयम् गुरुर्भवान् शिष्यमहत्तरा वयम्॥

അന്വയം: अहम् हि मात्रा जनितःഞാൻ അമ്മയിൽ നിന്നും ജനിച്ചവനാണ്। भवान् स्वयम् അങ്ങ് സ്വയം। ममायुधम् वृत्तिःഎനിക്ക് ആയുധമാണ് ജോലി अपह्नवस्तव അങ്ങയുടേത് സ്നേഹമാണ്।भवान् द्विजो അങ്ങ് ബ്രാഹ്മണനാണ് ।वयम् क्षत्रियवम्शजा ഞാൻ ക്ഷത്രിയവംശജൻ ആണ് । गुरुर्भवान् അങ്ങ് ഗുരുവാണ് शिष्यमहत्तरा वयम् ഞാൻ ശിഷ്യന്മാരിൽ ശ്രേഷ്ഠൻ ആണ്॥

द्रोणः- नोत्सहन्ते महात्मानो ह्यात्मानमपस्तोतुम् മഹാത്മാക്കൽ സ്വയം ഇകഴ്താറില്ല। एहि पुत्र മോനേ വാ अभिवादयस्व माम्എന്നെ അഭിവാദ്യം ചെയ്യൂ।

दुर्योधणः-आचार्य! अभिवादयेആചാര്യ! അഭിവാദയേ

द्रोणः- एह्येहि पुत्र വരൂ മകനെ!एवमेव ഇപ്രകാരം अवभृथस्वानेषु അവഭൃതസ്നാനങ്ങളുടെ खेदमवाप्नुहि ബുദ്ധിമുട്ടനുഭവിക്കുക.।

दुर्योधणः-अनुगृहीतोस्मि അനുഗ്രഹിക്കപ്പെട്ടവനായി। पितामह! अभिवादये പിതാമഹ! അഭിവാദയെ

भीष्मः-एह्येहि पौत्रപൗത്ര വരൂ! एवम् हि ते बुद्धिप्रशमनम् भवतु നിന്റെ ബുദ്ധിക്ക് ശാന്തത ഉണ്ടാകട്ടെ

दुर्योधणः-अनुगृहीतोस्मि। मातुल! अभिवादये
അനുഗ്രഹീതനായി. അമ്മാവ അഭിവാദയെ शकुनिः- वत्स!മോനേ

एवमेव क्रतून् सर्वान् समानीयात्मदक्षिणान्।राजसूये नृपान् जित्वा जरासन्ध इवानय॥

एवमेव ഇപ്രകാരം क्रतून् सर्वान् समानीयात्मदक्षिणान् ദക്ഷിണകളെല്ലാം നൽകി യാഗം മുഴുവൻ പൂർത്തിയാക്കിയ നീ । राजसूये नृपान् രാജസൂയത്തിൽ രാജാക്കന്മാരെ जित्वा ജയിച്ച് जरासन्ध इवानय ജരാസന്ധനെ പോലെ ആവുക॥

द्रोणः- अहो अशीर्वचनोपि शकुनिरुद्योगम् जनयति അനുഗ്രഹിക്കുമ്പോഴും ശകുനി ശത്രുത ഉണ്ടാക്കുന്നു.। अहो प्रियविरोध खल्वयम् क्षत्रियकुमारः ഈ ക്ഷത്രിയകുമാരന്റെ ബന്ധുദ്രോഹം ആശ്ചര്യജനകം തന്നെ.।

दुर्योधणः- वयस्य!സുഹൃത്തെ कर्ण! കർണ! गुरुजनप्रणामावसाने ഗുരുക്കന്മാരെ പ്രണമിച്ചതിനവസാനം प्राप्तक्रममुपभुज्यताम् അനുഭവിച്ചാലും वयस्य विस्रम्भः സുഹൃത്തിന്റെ ആലിംഗനം ।

कर्णः- गान्धारीमातः ! ഗാന്ധാരിപുത്ര!

क्रतुव्रतैस्ते तनुगात्रमेतत् सॉठुम् बलम् शक्ष्यसि पीडयानि। अन्तस्वनामन्त्र्य न धर्षयामि राजर्षिधीरात् वचनात् भयम् मे॥

अन्वयम्:- क्रतुव्रतैस्ते യാഗവ്രതങ്ങളാൽ तनुगात्रमेतत् മെലിഞ്ഞ നിന്റെ ശരീരം पीडयानि പീഡകൾ सॉठुम् बलम् शक्ष्यसि സഹിക്കാൻ ശക്തി ഉള്ളതാണ് । अन्तस्वनामन्त्र्य മുൻ കൂട്ടി പറയാതെ ആത്മാവിനെ न धर्षयामि നോവിക്കില്ല राजर्षिधीरात् वचनात् രാജർഷി പോലുള്ള പേരുകളിലാണ് मे भयम् എനിക്ക് ഭയം॥

दुर्योधणः-एवमेव ते बुद्धिरस्तु।നിന്റെ ബുദ്ധി ഇങ്ങനെത്തന്നെ ഇരിക്കട്ടെ

द्रोणः-पुत्र! दुर्योधन!മോനെ ദുര്യോധന! एष महेन्द्रप्रियसखोഇതാ ഇന്ദ്രന്റെ പ്രിയസുഹൃത്ത് भीष्मको नामഭീഷമകൻ भवन्तम् നിന്നെ सभाजयति സേവിക്കുന്നു

दुर्योधणः-स्वागतम् आर्याय।ആര്യനു സ്വാഗതം अभिवादये അഭിവാദയെ

भीष्मः-पौत्र दुर्यॉदहन!പൗത്ര ദുര്യോധന! एष दक्षिणापथपरिखभूतो ഇതാ ദക്ഷിണാപഥത്തിനു പരിചപോലുള്ള भूरिश्रवा नाम ഭൂരിശ്രവസ്സ് എന്നു പേരുള്ള ഇദ്ദേഹം भवन्तम् सभाजयिष्ततिഅങ്ങയെ സേവിക്കുന്നു.

दुर्योधणः-स्वागतम् आर्याय।ആര്യനു സ്വാഗതം

द्रोणः-पुत्र! दुर्योधन!മോനെ ദുര്യോധന! भवतो यज्ञम् सभाजयता അങ്ങയുടെ യജ്ഞത്തെ ആദരിക്കാനായി वसुभद्रेणശ്രീകൃഷ്ണൻ प्रेषितोऽभिमन्युःഅയച്ച അഭിമന്യു (അർജ്ജുനപുത്രൻ) भवन्तम् सभाजयति നിന്റെ സേവയിൽ ആണ്

शकुनिः-वत्स! दुर्योधन! കുഞ്ഞേ ദുര്യോധന! एष जरासन्धपुत्रो ഇതാ ജരാസന്ധപുത്രൻ सहदेवो സഹദേവൻ भवन्तम् अभिवादयति ഭവാനെ അഭിവാദ്യം ചെയ്യുന്നു.

दुर्योधणः-एह्येहि वत्स।വരൂ കുഞ്ഞേ पितृसदृशपराक्रमो भवഅച്ഛനെപ്പോലെ പരാക്രമി ആവുക

सर्वे- एतत् समस्तराजमण्डलम् ഈ പൂർണ്ണരാജസമൂഹം भवन्तम् सभाजयति അങ്ങയുടേ സേവയിൽ ആണ്

दुर्योधणः-अनुगृहीतोस्मि।അനുഗ്രഹിക്കപ്പെട്ടവൻ ആയി. भोः किन्नुखलु समागते എന്താണ് വന്നുചേർന്ന सर्वराजमण्डले രാജമണ്ഡലത്തിനിടയിൽ विराटो വിരാടൻ नागच्छति വന്നിട്ടില്ലെ?

शकुनिः- प्रेषितोऽस्य मया दूतः അദ്ദേഹത്തിനു ദൂതനെ ഞാൻ അയച്ചിരുന്നു.।शङ्के पथि वर्तत इति।വഴിയിലാകുമെന്നു കരുതുന്നു.

दुर्योधणः- भॉ आचार्य!അല്ലയോ ആചാര്യ! धर्मे ധർമ്മത്തിലും धनुषि ആയുധവിദ്യയിലും चाचार्य!എനിക്ക് ആചാര്യനായവനെ! प्रतिगृह्यताम् दक्षिणा എന്റെ ദക്ഷിണ സ്വീകരിച്ചാലും

द्रोणः-दक्षिणेति ദക്ഷിണയെന്നോ भवतु भवतु। ആവട്ടെ ആവട്ടെ व्यपाश्रयिष्ये तावद् भवन्तम् അങ്ങയെ ഞാനാശ്രയിക്കുന്നു. ।

दुर्योधणः- कथम् आचार्योऽपि व्यपाश्रयिष्यते ।എന്ത് ആചാര്യനും ആശ്രയിക്കുന്നെന്നോ

भीष्मः- किन्नुखलु प्रयोजनम्,എന്താണ് പ്രയോജനം यदा-എപ്പോഴാണോ
कुतः सोमो बाल्यदत्तो नियोगाच्छत्रच्छाया सेव्यते ख्यातिरस्ति।
किम् तत् द्रव्यम् किम् फ़लम् को विशेषः क्षत्राचार्यो यत्र विप्रो दरिद्रः॥

कुतः सोमो बाल्यदत्तो ബാല്യത്തിൽ തന്നെ യാഗം ചെയ്തു. नियोगाच्छत्रच्छाया सेव्यते ചക്രവർത്തിത്വവും നേടി ख्यातिरस्ति പ്രശസ്തിയും ഉണ്ട്.പക്ഷേ किम् तत् द्रव्यम् എന്താണ് ആ ദ്രവ്യം किम् फ़लम् എന്താണ് പ്രയോജനം को विशेषः വിശേഷം എന്ത് क्षत्राचार्यो ആ ക്ഷത്രിയന്റെ ആചാര്യനായ विप्रो ബ്രാഹ്മണൻ यत्र दरिद्रः॥ദരിദ്രനായിരുന്നാൽ. ആചാര്യൻ ദരിദ്രനായിരിക്കുമ്പോൾ ഈ നേട്ടങ്ങളെല്ലാം നിരർത്ഥകമാകുന്നു എന്നാശയം.

दुर्योधणः-आज्ञापयतु भवान्।അവിടുന്ന് ആജ്ഞാപിച്ചാലും किमिच्छति എന്താണാഗ്രഹിക്കുന്നത് किमनुतिष्ठामि ഞാൻ എന്താണ് അനുഷ്ഠിക്കേണ്ടത്?।

द्रोणः-पुत्र! दुर्योधन!മോനെ ദുര്യോധന! कथयामि।ഞാൻ പറയാം

दुर्योधणः-किमिदानीम् भवता विचार्यते. അങ്ങ് എന്താണ് മനസ്സിൽ കരുതുന്നത്.
प्राणाधिकोऽस्मि भवता च कृतोपदेश शूरेषु यामि गणनाम् कृतसाहसोऽस्मि।
स्वच्छन्दतो वद किमिच्छसि किम् ददानि हस्ते स्थिता मम गदा भवतश्च सर्वम्॥

अन्वयः -प्राणाधिकोऽस्मि।പ്രാണനേക്കാൽ പ്രിയപ്പെട്ടവനാണ് भवता च कृतोपदेश।ഭവാനാൽ ഉപദേശിക്കപ്പെട്ടവനാണ് शूरेषु यामि गणनाम्।ശൂരന്മാരുടെ ഇടയിൽ ഗണിക്കപ്പെടുന്നവനാണ് कृतसाहसोऽस्मि। സാഹസങ്ങൾ ചെയ്തുകാണിച്ചിട്ടുണ്ട്.स्वच्छन्दतो वद സ്വതന്ത്രമായി പറയൂ. किमिच्छसि അങ്ങ് എന്താണാഗ്രഹിക്കുന്നത്? किम् ददानि। ഞാൻ എന്താണ് തരേണ്ടത്? हस्ते स्थिता मम गदा। ഈ കയ്യിലിരിക്കുന്ന ഗദ എന്റേതാണ് भवतश्च सर्वम्॥ ബാക്കി എല്ലാം അവിടുത്തെതാണ്. തന്റെ കയ്യിലുള്ള ഗദയൊഴിച്ച എന്തും ചോദിച്ചോളൂ എന്നാശയം.

द्रोणः-पुत्र!മോനേ ब्रवीमि खलु तावत्।ഞാനിതാ പറയാം बाष्पवेगस्तु माम् बाधते।ബാഷ്പവേഗം എന്നെ ബാധിക്കുന്നു.

सर्वे- कथम् आचार्योपि बाष्पमुत्सृजति। എന്ത് ആചാര്യനും കണ്ണുനീരൊഴുക്കുന്നൊ?

भीष्मः-पौत्र! दुर्यॉदहन!പൗത്ര! ദുര്യോധന! अफ़लस्ते परिश्रमः നിന്റെ പരിശ്രമം ഫലമില്ലാത്തതായി।

दुर्योधणः-कोऽत्र।ആരവിടേ

(प्रविश्य) भटः- जयतु महाराजः- മഹാരാജാവ് വിജയിച്ചാലും

दुर्योधणः-आपस्तावत्। വെള്ളം കൊണ്ടുവരൂ

भटः- यदाज्ञापयति महाराजः। ആജ്ഞപോലെ (निष्क्रम्य प्रविश्य) (പുറത്ത്പോയി-തിരിച്ചുവന്ന്) जयतु महाराजः,രാജാവ് വിജയിച്ചാലും इमाः आपः ഇതാ വെള്ളം.

दुर्योधणः- आनय കൊണ്ടുവരൂ (कलशम् गृहीत्वा) (കുടം എടുത്ത്) भो आचार्य!അല്ലയോ ആചാര്യ! अश्रुपातोच्छिष्टस्य കണ്ണുനീർബാക്കിയുള്ള मुखस्य മുകത്തെ क्रियताम् शौचम्।വൃത്തിയാക്കിയാലും

द्रोणः- भवतु भवतु।ശരി ശരി मम कार्यक्रियैव എന്റെ ആവശ്യം നടപ്പാക്കുന്നത് मुखोदकमस्तु എന്റെ മുഖം കഴുകാനുള്ള വെള്ളമാകട്ടെ.

दुर्योधणः-हा धिक्।
ഹാ കഷ്ടം
यदि विमृशसि पूर्वजिह्यताम् मे यदि च समर्थयसे न दास्यतीति शरशतकठिनम् प्रयच्छ हस्तम् सलिलमिदम् करणम् प्रतिग्रहाणाम्
(अन्वयः-यदि मे पूर्वजिह्यताम् विमृशसि എന്റെ പൂർവ്വ് കാല ചൈതികളെ ആണ് വിമർശിക്കുന്നത് എങ്കിൽ,यदि च न दास्यतीति समर्थयसे,ഞാൻ തരില്ല എന്ന് സമർത്ഥിക്കാനാണെങ്കിൽ, शरशतकठिनम् हस्तम् प्रयच्छ.അമ്പ് പിടിച്ച് കഠിനമായ (തഴമ്പുവന്ന) ആ കൈ നീട്ടു. सलिलमिदम् करणम् प्रतिग्रहाणाम् ഈ വെള്ളം എന്റെ ദാനത്തിനെ കരണം ആണ് (ദാനം ഉദകപൂർവ്വം- ആദ്യം വെള്ളം കൊടുത്തുകൊണ്ട്)

द्रोणः-हन्त लब्धो मे हृदयविश्वासः എനിക്ക് വിശ്വാസം ആയി । पुत्र! श्रूयताम्,മകനേ കേൾക്കൂ
यॅषाम् गति क्वापि निराश्रयाणाम् सम्वत्सरैर्द्वादशभिर्न दृष्टाः ।त्वम् पाण्डवानाम् कुरु सम्विभागमेषा च भिक्षा मम दक्षिणा च॥
(अन्वयः- येषाम् गति क्वापि निराश्रयाणाम्।ആരാണോ നിരാശ്രയരെപോലെ സഞ്ചരിക്കുന്നത്, द्वादशभिः सम्वत्सरैः न दृष्टाः।ആരെയാണോ പന്ത്രണ്ട് വർഷമായി കണ്ടിട്ടുതന്നെ ഇല്ലാത്തത്, पाण्डवानाम् सम्विभागम् त्वम् कुरु।ആ പാണ്ഡവർക്ക് നീ അർദ്ധരാജ്യം നൽകൂ एषा च भिक्षा मम दक्षिणा च॥ഇതാണെന്റെ ഭിഷ, ദക്ഷിണയും)

शकुनिः- (सोद्वेगम्) मा तावत् भो। അങ്ങനെ അരുത്
उपन्यस्तस्य शिष्यस्य विश्वस्तस्य च गौरवे।यज्ञप्रस्तुतम् उत्पाद्य युक्तेयम् धर्मवन्चना॥
അന്വയം:- उपन्यस्तस्य വാഗ്ദാനം ചെയ്തവനെയും शिष्यस्य ശിഷ്യനെയും विश्वस्तस्य च गौरवे। ഗൗരവത്തിൽ വിശ്വസിച്ചവനെയും यज्ञप्रस्तुतम् उत्पाद्य യജ്ഞപ്രസാദം ആയിട്ടും इयम् धर्मवन्चना ഈ ധർമ്മവഞ്ചന युक्ता॥ യോജിച്ചതു തന്നെ

द्रोणः-कथम् धर्मवन्चनेति। ധർമ്മവഞ്ചന എങ്ങിനെ? मा तावत् भो गान्धारीविषयविस्मित!അങ്ങനെ അരുത് എടോ ഗാന്ധാരരാജ്യത്തെ മറന്നവനെ! शकुने!ശകുനീ त्वदनार्यभावात् സ്വയം അനാര്യനെന്നുവച്ച് (മ്ലേച്ഛനെന്നുവെച്ച്) सर्वलोकम् ലോകം മുഴുവൻ अनार्यमिति മ്ലേച്ഛരെന്ന് मन्यसे കരുതിയോ। हन्त भोः! കഷ്ടം.
भ्रातॄणाम् पैतृकम् राज्यम् दीयतामिति वञ्जना ।किम् परम् याचितैर्दत्तम् बलात्कारेण तैर्हृतम्
भ्रातॄणाम् സഹോദർന്മാരുടെ पैतृकम् राज्यम् പൈതൃകമായ രാജ്യം दीयतामिति നൽകണമെന്നത് वञ्जना किम् എങ്ങനെ വഞ്ചനയാകും परम् याचितैर्दत्तम् ആവശ്യപ്പെടുന്ന അവർക്ക് നൽകുന്നതാണ് നല്ലത് बलात्कारेण तैर्हृतम् ബലാത്കാരമായി അവ്ർ എടുക്കുന്നതിനേക്കാൾ

(ഒരു യുദ്ധത്തിന്റെ സാദ്ധ്യത ദ്രോണർ കാണുന്നു).
सर्वे:- कथम् बलात्कारेण नाम എന്ത് ബലാത്കാരമെന്നോ

भीष्मः-पौत्र दुर्यॉदहन! പൗത്ര ദുര്യോധന! अवभृतस्नानमात्रमेव खलु तावत् അവഭൃതസ്നാനസമയമാണിത്। मित्रमुखस्य शत्रोः മിത്രത്തെപ്പോലെ സംസാരിക്കുന്നശത്രുവായ शकुनेः ശകുനിയുടെ वचनम् വാക്കുകൾन श्रॉतव्यम् കേൾക്കരുത്। पश्य पौत्र!നോക്കു മോനേ
(ഇത് പുണ്യകർമ്മങ്ങളുടെ സമയമാണ്. അല്ലാതെ ചൂതുകളി, മദ്യപാനം പോലെ കുടിലന്മാരുടെ വാക്കുകൾ കേൽക്കേണ്ട സമയമല്ല എന്ന് സൂചന)
यत् पाण्डवाः द्रुपदराजसुतासहायाः कान्ताररेणुपरुषा पृथिवीम् भ्रमन्ति। यत् त्वम् च तेषु विमुखज़्स्त्वयि ते च वामस्तत् सर्व्रमेव शकुनेः परुषावलेपः॥
(അന്വയം:- यत् द्रुपदराजसुतासहायाः पाण्डवाः ദ്രുപദരാജപുത്രിയുടെ സഹായത്തോടുകൂടിയ പാണ്ഡവർ कान्ताररेणुपरुषा കാട്ടിലെ പോടിപുരണ്ട് പരുക്കരായി पृथिवीम् भ्रमन्तिഭൂമിയെ ചുറ്റുന്നതിനും। यत् त्वम् च तेषु विमुखः നിനക്ക് അവർ ശത്രുക്കളായതിനും । त्वयि ते च वामाः നിന്നോട് അവർ വിരുദ്ധരായതിനും । तत् सर्व्रमेव എല്ലാം കാരണം शकुनेः ശകുനിയുടെ परुषावलेपः (भवति) ॥ ഈ ദുരുപദേശമാണ് കാരണം)

दुर्योधनः-भवतु। ആവട്ടെ एवम् तावदाचार्य!അങ്ങനെയെങ്കിൽ ആചാര്യ! पृच्छामि ചൊദിക്കട്ടെ?

द्रोणः-पुत्र!कथय। മോനെ പറയൂ
दुर्योधनः-यत् पुरा ते सभामध्ये राज्ये माने चधर्षिताः । बलात्कारसमर्थैस्तै किम् रोषो धारितस्तदा॥
यत् എന്തെന്നാൽ पुरा ते പണ്ട് അവർ सभामध्ये സഭാമധ്യത്തിൽ राज्ये രാജ്യത്തിലും माने അഭിമാനത്തിലും (ദ്രൗപതിവസ്ത്രാക്ഷെപം) चधर्षिताः അപമാനിക്കപ്പെട്ടു.। बलात्कारसमर्थैस्तै ബലപ്രയോഗത്തിനു സമർത്ഥരായിരുന്നെങ്കിൽ किम् रोषो धारितस्तदा അപ്പോഴെന്തെ കോപിച്ചില്ല?॥

द्रोणः-अत्रेदानीम् അതിപ്പോൾ धर्मच्छलेन കള്ളധർമ്മത്താൽ वन्चितो വഞ്ചിതനായ द्यूताश्रयवृत्तिः ചൂതുകളിയിൽ ഹരം മൂത്ത युधिष्ठिरः प्रष्टव्यः യുധിഷ്ഠിരനോട് ചോദിക്കണം.,
येन भीमः सभास्तम्भम् तुलयन्नेव वारितः । यद्येकस्मिन् विमुक्तः स्यात् नास्माञ्छकुनिराक्षिपेत्॥
अन्वयः -येन ആരാലാണോ सभास्तम्भम् സഭാസ്തംഭം तुलयन् പിഴുത भीमः ഭീമൻ एव वारितः തടയപ്പെട്ടത് । यदि एकस्मिन् विमुक्तः स्यात्ഒന്ന് ഒറ്റക്ക് വിട്ടിരുന്നെങ്കിൽ शकुनिः ശകുനി न अस्मान् आक्षिपेत्॥ ശകുനി നമ്മളെ ആക്ഷേപിക്കില്ല

भीष्मः- अन्यत् प्रस्तुतमन्यदापतितम् (अन्यत् प्रस्तुतम् ഒന്നു പറഞ്ഞു अन्यत् आपतितम् വേറൊന്ന് വന്നുചേർന്നു)। भो आचार्य!അല്ലയോ ആചാര്യ कार्यमात्रगुरुतरम्, കാര്യമാണ് പ്രധാനം न कलहः । കലഹമല്ല

द्रोणः- मा अत्र कर्दनम् कर्यम्। ഇവിടെ ഇരക്കേണ്ട കാര്യമില്ല कलह एव भवतु കലഹം (യുദ്ധം തന്നെ സംഭവിക്കട്ടെ)

भीष्मः-प्रसीदत्वाचार्य! ആചാര്യൻ പ്രസാദിച്ചാലും पश्य पौत्र! നോക്കു പൗത്ര!
ये दुर्बलाश्च कृपणाश्च निराश्रयाश्च त्वत्तश्च साम मृगयन्ति न गर्वयन्ति। ज्येष्ठो भवान् प्रणयिनस्वयि ते कुटुम्बे तान् धारयिष्यसि मृगै सह वर्तयन्तु॥
അന്വയം:- दुर्बलाश्च ദുർബലരും कृपणाश्च ദരിദ്രരും निराश्रयाश्च ആശ്രയമില്ലാത്തവരും ये ആയ യാതൊരുവർ त्वत्तश्च നിന്നോട് साम ശാന്തമായി . मृगयन्ति ചോദിക്കുന്നു न गर्वयन्ति ഗർവ് എടുക്കുന്നുമില്ല।ते कुटुम्बे നിന്റെ കുടുംബത്തിൽ ज्येष्ठो भवान् മൂത്തവനായ നീ त्वयि प्रणयिनः നിന്നെ സ്നേഹിക്കുന്ന तान्അവരെ धारयिष्यसि ഓർമ്മിപ്പിക്കുന്നു मृगै सह वर्तयन्तु॥ മൃഗങ്ങളോടൊപ്പം നിൽക്കൂ എന്ന്.

(ഇങ്ങോട്ട് ശാന്തരും അഹങ്കാരം കാണിക്കാത്തവരുമായ അവരോട് കുടുംബത്തിൽ മുതിർന്നവനായ നീ ദോഷമാണ് ചെയ്യുന്നത് എന്ന് സൂചന)
शकुनिः -वर्तयन्तु वर्तयन्तु।

നിൽക്കട്ടെ, നിൽക്കട്ടെ कर्णः - भोः आचार्य! अलममर्षेण। दुर्योधनो नाम ,
അല്ലയോ ആചാര്യ! ദുര്യോധനൻ എന്നാൽ हितमपि परुषार्थम् रुष्यति श्राव्यमाणो वरपुरुषविशेषम् नेच्छति स्तूयमानम् ।
गतमिदमवसानम् रक्ष्यताम् शिष्यकार्यम् गज इव बहुदोषो मार्दवेनैव वाह्यः॥
हितमपि श्राव्यमाणो परुषार्थम् रुष्यति। ഹിതമാണെങ്കിലും പരുഷമായ കാര്യത്തെ എതിർക്കും. स्तूयमानम् वरपुरुषविशेषम् नेच्छति। സ്തുതിക്കുന്ന ശ്രേഷ്ഠപുരുഷന്മാരെ ആഗ്രഹിക്കുന്നില്ല. गतमिदमवसानम् ഇതവസാനിക്കാറായി शिष्यकार्यम् रक्ष्यताम्। ശിഷ്യരുടെ കാര്യം നോക്കിക്കോളൂ. बहुदोषो गज इव പലദോഷങ്ങളുള്ള ആനയെ എന്നപോലെ मार्दवेन एव वाह्यः॥ മാർദ്ദവമായി കൊണ്ടുനടക്കുക.
ദുര്യോധനനോട് ദേഷ്യവും ഭീഷണിയുമൊന്നും നടക്കില്ല എന്ന് സൂചന. അഭിമാനിയായതുകൊണ്ട് ഗുണകരമാണെങ്കില്പോലും ശാസനയെ അംഗീകരിക്കില്ല. തേജസ്വിയായതിനാൽ സ്തുതികളെയും ആഗ്രഹിക്കുന്നില്ല.അതുകൊണ്ട് ഒടുക്കത്തെ അവസരമാണ്. മയമായി കാര്യം നേടുക. എന്ന് ഗുരുവിനെ കളിയാക്കുന്നു.

द्रोणः- वत्स कर्ण!മോനേ കർണ്ണ! तेजस्वि ब्रह्मण्यम्। ബ്രാഹ്മണ്യം തേജസ്സുള്ളതാണ്. (ശകുനിയുടെ പ്രസ്താവത്തോട് പ്രതികരിച്ചുപോയതാണ്) काले सम्बोधितोस्मि യഥാസമയം ഓർമ്മപ്പെടുത്തേണ്ടതുമുണ്ട്। एषोहम् भवच्छन्दमनुवर्तेः। ഈ ഞാൻ അങ്ങയുടെ അഭിപ്രായമനുസരിക്കാം पुत्र! दुर्योधन! മോനേ ദുര്യോധന! अहम् तव प्रभावि। ननु ഞാൻ നിന്നിൽ സ്വാധീനമുള്ളവൻ ആണല്ലോ ആല്ലേ (എനിക്ക് നിന്നോട് അഭിപ്രായം പറയാണുള്ള സ്വാതന്ത്ര്യംവും അവകാശവും ഉണ്ടല്ലോ ആല്ലേ?)

भीष्मः -एष इदानीम् मार्गेण आरम्भः ഇതാ ഇപ്പോൾ ഈ വഴിയിൽ ആരംഭിക്കുന്നു. । सन्त्वम् हि സമാധാനത്തോടെ പറയുക എന്നതാണ് नाम दुर्विनीतानाम् വിധേയത്വമില്ലാവർക്ക് औषधम्।ഔഷധം

(കടപ്പാടുണ്ടാക്കി, വാക്ക് വാങ്ങി ഒക്കെ പറയുക എന്നത്.)
दुर्योधनः - न ममैव എനിക്ക് മാത്രമല്ല । कुलस्यापि मे എന്റെ കുലത്തിലും भवान् प्रभुः । അങ്ങാണ് പ്രഭു.

द्रोणः -एतत् ഇത്പോലെ (ഗുരുത്വത്തോടെ) तवैव നിന്റെ വാക്കുകൾ युक्तम्।നല്ലത്. तत् पुत्र,അത്കൊണ്ട് മോനേ
त्वम् वञ्च्यसे यदि मया न तवात्र दोषस्त्वाम् पीडयामि यदिवास्तु तवैष लाभः। भेदाः परस्परगता हि महाकुलानाम् धर्माधिकारवचनेषु शमीभवन्ति॥
(अन्वयः - त्वम् वञ्च्यसे यदि मया न तवात्र दोषः। ഞാൻ നിന്റെ ദോഷങ്ങൾ പറഞ്ഞില്ലെങ്കിൽ നിന്നെ വഞ്ചിക്കുകയാണ് त्वम् पीडयामि यदिवास्तु എന്റെ വാക്കുകൾ നീ പാലിക്കുകയാണെങ്കിൽ നിന്നെ പീഡിപ്പിക്കുകയും ആണ് तवैष लाभः। അത് നിനക്ക് (ആത്യന്തികമായി) ലാഭമാണ്. भेदाः परस्परगता हि महाकुलानाम्।വലിയ കുലങ്ങളിൽ ഇത്തരം അഭിപ്രായവെത്യാസങ്ങൾ സാധാരണമാണ് धर्माधिकारवचनेषु शमीभवन्ति॥ എന്നാലവ ധർമ്മാധികാരിയുടെ വാക്കുകളാൽ ഇല്ലാതാവണം.)

അറിവും വിവേകവും ഉള്ളവരുടെ വാക്കുകൾ നീ അനുസരിക്കണമെന്ന് ആശയം.
दुर्योधनः -तेन हि समर्थयितुमिच्छामि। അതിനാലാണ് എനിക്ക ആലോചിക്കണം

द्रोणः -पुत्र! केन समर्थयितुमिच्छसि? മോനേ! ആരുമായാണ് നിനക്കാലോചിക്കെണ്ടത്.

भीष्मेण,कर्णॅन कृपेण, ഭീഷ്മർ, കർണ്ണ, കൃപർ केन किम् सिन्धुराजेन जयद्रधेन। അതോ സിന്ധുരാജനായ ജയദ്രധനോടോ किम् द्रौणिनाहो विदुरेण सार्थम् അശ്വത്ഥാമാവിനോടോ വിദുരരോടോ ആണോ पित्रा स्वमात्रा അച്ഛനോടോ അതോ സ്വന്തം അമ്മയോടോ वद पुत्र! केन? ആരോടാണ് മോനേ പറയൂ

दुर्योधनः -नहि मातुलेन। അല്ല അമ്മാവനോട്

द्रोणः -किम् शकुनिना।എന്ത് ശകുനിയോടോ? विपन्नम् कार्यम् നശിപ്പിച്ചു കാര്യം.

दुर्योधनः -मातुल! इतस्तावत्,അമ്മാവാ! ഇങ്ങോട്ട് वयस्य! कर्ण!കൂട്ടുകാരാ കർണ്ണാ इतस्तावत्।ഇങ്ങോട്ട് വരൂ

द्रोणः -(आत्मगतम्) (ആത്മഗതം) भवतु एवम् तावत् करिष्ये ശരി ഇങ്ങനെ ചെയ്യാം (प्रकाशम्) (പ്രകാശം) वत्स गान्धारराज इतस्तावत्।ഗാന്ധാരരാജാവേ ഇവിടെ

शकुनिः- अयमस्मि ഞാനിവിടെയുണ്ട്

द्रोणः - वत्स!കുഞ്ഞേ क्रोधप्रयम् वयः जीर्णम् क्षन्तव्यम् वटुचापलम्। अस्य रूक्षस्य वयसः परिष्वङ शमीक्रिया॥

അന്വയം: - वत्स! क्रोधप्रयम् ക്രോധത്തിൽനിന്നുണ്ടായതും वयः വൃദ്ധനും जीर्णम् ജീർണ്ണിച്ചവനും ആയ वटुचापलम् ബ്രാഹ്മണന്റെ ചാപല്യം क्षन्तव्यम् (अस्ति)।ക്ഷമിക്കേണ്ടതുണ്ട്. अस्य रूक्षस्य वयसः രൂക്ഷമായ എന്റെ വാക്കുകൾക്ക് परिष्वङग ആലിംഗനം शमीक्रिया (भवति) സാന്ത്വനപ്രവൃത്തിയാകട്ടെ. (ശകുനിയെ മയപ്പെടുത്താനായി ശ്രമിക്കുന്നു.) भीष्मः -(आत्मगतम्) एष ഇദ്ദേഹം शिष्यस्य ശിഷ്യനോടുള്ള वात्सल्यात् വാത്സല്യത്താൽ शकुनेः ശകുനിയോട് याचते गुरुः। ഈ ഗുരു യാചിക്കുന്നു.एवम् सान्त्वीकृतोप्येष ഇവൻ ഇങ്ങനെ എത്ര സാന്ത്വനിപ്പിച്ചാലും नैव मुह्यति जिह्यताम्॥ കുടിലത കൈവിടില്ല.

शकुनिः- (आत्मगतम्)अहो शठः खल्वाचार्यः,ഓ! ആചാര്യൻ വഞ്ചകനാണല്ലോ स्वकार्यलोभात्मा सन्त्वयति। സ്വന്തം കാര്യം കാണാനാണ ആശ്വാസിപ്പിക്കുന്നത്.

(सर्वे परिक्रम्य उपविशति) എല്ലാവരും ചുറ്റിക്കറങ്ങി ഇരിക്കുന്നു.

दुर्योधनः-मातुल!അമ്മാവാ पाण्डवानाम् राज्यार्थम् प्रति പാണ്ഡവരുടെ രാജ്യകാര്യത്തിൽ को निश्चयः। എന്താണ് തീരുമാനം.

शकुनिः- न दातव्यमिति मे निश्चयः। കൊടുക്കേണ്ടതില്ലെന്നാണ് എന്റെ നിശ്ചയം

दुर्योधनः-दातव्यमिति वक्तुमर्हति मातुलः। കൊടുക്കണം എന്നാണ് അമ്മാവൻ പറയേണ്ടത്

शकुनिः-यदि दातव्ये राज्ये രാജ്യം കൊടുക്കേണ്ടതാണെങ്കിൽ किमस्माभिःसह मन्त्रयसे । പിന്നെ ഞങ്ങളോട് ആലോചിക്കുന്നതെന്തിനു. ननु सर्वमेव प्रदीयताम्। എല്ലാം കൊടുത്തോളൂ

दुर्योधनः-वयस्य! अङगराज! സുഹൃത്തേ അംഗരാജ! भवानिदानीम् न किन्चिदाह। ഭവാൻ ഇപ്പോൾ ഒന്നും പറഞ്ഞില്ല

कर्णः- इदानीम् किमभिधास्यामि। ഇപ്പോൾ എന്തു പറയാൻ
रामेणभुक्ताम् परिपालिताम् च सुभ्रातृताम् न प्रतिषेधयामि। क्षमाक्षमत्वे तु भवान् प्रमाणम् सङ्रामकालेषु वयम् सहायाः॥
(അന്വയം: -रामेणभुक्ताम् രാമൻ അനുഭവിച്ച് परिपालिताम् പരിപാലിച്ചതും ആയ च सुभ्रातृताम् ആ നല്ല സാഹോദര്യത്തിനു न प्रतिषेधयामि ഞാൻ പ്രതിഷേധിക്കുന്നില്ല। क्षमाक्षमत्वे നൽകലും നൽകാതിരിക്കലിലും तु ഒക്കെ भवान् प्रमाणम् ഭവാൻ തന്നെ തീരുമാനിക്കുക सङ्रामकालेषु യുദ്ധകാലത്ത് वयम् सहायाः॥ഞങ്ങൾ സഹായത്തിനുണ്ട്)

दुर्योधनः-मातुल!അമ്മാവാ! बलवत्प्रत्यमित्रोऽनुपजीव्यश्च कश्चित् कुदेशश्चिन्त्यताम्। तत्र वसेयुः पाण्डवाः।
(पदच्छॅदः-बलवत् ശക്തിയുള്ളതും प्रति अमित्रो ശത്രുതയുള്ളതും अनुपजीव्यः ഉപജീവിക്കാൻ പറ്റാത്തതും च कश्चित् ആയ ഏതെങ്കിലും कुदेशः ദുഷ്ടദേസം चिन्त्र्यताम्) ചിന്തിക്കൂ.तत्र वसेयुः पाण्डवाः।പാണ്ഡവർ അവിടെ വസിച്ചോളും

शकुनिः-हन्त भो ।കഷ്ടം शून्यमित्यभिधास्यामि ശൂന്യമാണത്,(നീ പറഞ്ഞതരത്തിൽ ഒരു രാജ്യമില്ല) कः पार्थात् അർജ്ജുനനേക്കാൾ बलवत्तरः ബലമുള്ളവനുണ്ടോ । ऊषरेष्वपि ഊഷരഭൂമിയിലും सस्य स्यात् സസ്യമുണ്ടാകും यत्र राजा युधिष्ठिरः അവിടെ രാജാവ് യുധിഷ്ഠിരനാണെങ്കിൽ. ॥

दुर्योधनः-अथेदानीम्। ഇനിയിപ്പോ

गुरुकरतलमद्ध्ये तोयमावर्जितम् मे श्रुतमिह कुलवृद्ध्यैर्यत् प्रमाणम् पृथिव्याम्।
तदिदमविनयो व वञ्चना वा यथा वा वदतु नृप! जलम् तत् सत्यमिच्छामि कर्तुम्॥

അന്വയം:- गुरुकरतलमद्ध्ये ഗുരുവിന്റെ കയ്യിൽ तोयमावर्जितम् मे ജലം ചേർത്തവനാണു ഞാൻ श्रुतमिह कुलवृद्ध्यैर्यत् प्रमाणम् पृथिव्याम्। ലോകത്ത കുലവൃദ്ധിക്കായി അതാണ് ഏറ്റവും വിശിഷ്ടമെന്ന് കേട്ടിട്ടുണ്ട്.तदिदमविनयो ഇത് അവിനയമോ व वञ्चना वाവഞ്ചനയോ यथा वा ആയിക്കോട്ടേ वदतु नृप! അല്ലയോ രാജാവേ പറയൂ जलम् तत् ആജലം सत्यमिच्छामि कर्तुम् ॥സത്യമായി കാണാൻ ആഗ്രഹമുണ്ട്

शकुनिः-अमृतवचनात् ഏതെങ്കിലും സുന്ദരഭാഷണത്താൽ मोचयितव्यो വാക്കിൽ നിന്നും മോചനം भवान् ननु । ഭാവാനാഗ്രഹിക്കുന്നു.

दुर्योधनः-अथ किम्।അല്ലാതെ

शकुनिः-तेन हि इतस्तावत् ശരി ഇതുവഴി (उपसृत्य) भो आचार्य!അല്ലയോ ആചാര്യ इहात्रभावान् ഇവിടെ തത്രഭവാനായ कुरुराजो കുരുരാജൻ भवन्तम् അങ്ങയോട് विज्ञापयति। അറിയിക്കുന്നു.

द्रोणः-वत्स! गान्धारराज अभिधीयताम्। ഗാന്ധാരരാജൻ പറഞ്ഞാലും

शकुनिः-यदि पन्चरात्रेण അഞ്ച് രാത്രികൊണ്ട് पाण्डवानाम् പാണ്ഡവരുടെ प्रवृत्तिरुपनेतव्या,പ്രവൃത്തി (വിവരങ്ങൾ) राज्यस्यार्थम् രാജ്യത്തിന്റെ പകുതി प्रदास्यति किल। കൊടുക്കാമെന്ന് समानयतु भवानिदानीम्। അവരെ കൊണ്ടുവരൂ

द्रोणः-मा तावद् भो। അങ്ങനെയല്ല
ये कर्तुकामैः च्छलनम् भवत्भिः सम्वत्सरैर्द्वादशभिर्न दृष्टाः। ते पन्चरात्रेण मयोपनेया वरम् ह्यदत्तम् विशदाक्षरेण॥
च्छलनम् कर्तुकामैः കളവ് ചെയ്യാനാഗ്രഹിക്കുന്ന भवत्भिः നിങ്ങളാൾ द्वादशभिःപന്ത്രണ്ട് सम्वत्सरैःകൊല്ലംകൊണ്ട് ये न दृष्टाःആരെയാണോ കാണാൻ കഴിയാത്തത് ते അവരെ पन्चरात्रेण അഞ്ചുരാത്രികൊണ്ട് मया എന്നാൽ उपनेया കൊണ്ടുവരണമെന്നോ । वरम् हि വരമാകട്ടെ विशदाक्षरेण വിവരണങ്ങളോടെ अदत्तम् തന്നതല്ല.

भीष्मः-पौत्र! दुर्योधन!പൗത്ര ദുര്യോധന अच्छलो धर्म।ധർമ്മം മായമില്ലാത്തതാണ് वयमपि तावदस्मिन्नर्थे प्रीताः स्म।ഞങ്ങളും ഇക്കാര്യത്തിൽ പ്രീതരാണ് पश्य पौत्र,നോക്ക് മോനേ

वर्षेण वा ഒരു വർഷം കൊണ്ടോ वर्षशतेन നൂറുവർഷം കൊണ്ടൊ तेषाम् त्वम् पाण्डवानाम् നീ പാണ്ഡവർക്ക് कुरु सम्विभागम् ഓഹരി കൊടുക്കൂ। तस्मात् प्रतिज्ञाम् कुरु वीर!അല്ലയോ വീര! അങ്ങനെ പ്രതിജ്ഞ सत्याम् സത്യമാക്കൂ सत्या प्रतिज्ञा हि सदा कुरूणाम् ॥ കുരുവംശജർക്ക് പ്രതിജ്ഞ എന്നും സത്യമാണ്

दुर्योधनः-एष एव मे निश्चयः ।ഇതാണെന്റെ നിശ്ചയം

द्रोणः- (आत्मगतम्) अद्य मे कार्यलोभेन हनूमत्वम् गता स्पृहा। लङ्घयित्वार्णवम् येन नष्टा सीता निवेदिता॥

अद्य मे स्पृहा ഇന്ന് എന്റെ മോഹം कार्यलोभेन കാര്യത്തിലുള്ള അത്യാഗ്രഹം കാരണം हनूमत्वम् गता ഹനുമാനെപ്പൊലെ ആയി।येन अर्णवम् लङ्घयित्वा ആരാണോ സമുദ്രം താണ്ടി नष्टा सीता निवेदिता നഷ്ടപ്പെട്ട സീതയെ കണ്ടെത്തിയത്

तत् അതുകൊണ്ട് कुतोऽनु खलु എവിടെയാണാവോ पाण्डवानाम् പാണ്ഡവരുടെ प्रवृत्तिरुपनेतव्या। സ്ഥാനവും പ്രവൃത്തിയും അന്വേഷിക്കേണ്ടത്.

(प्रविश्य) പ്രവേശിച്ച്

भटः- जयतु महाराज।മഹാരാജാവ് വിജയിച്ചാലും विराटनगरात् दूतः प्राप्तः।വിരാടനഗരത്തിൽനിന്നും ദൂതൻ എത്തിയിരിക്കുന്നു

सर्वे:- शीघ्रम् प्रवेश्यताम्।വേഗം പ്രവേശിപ്പിക്കൂ

भटः -यदाज्ञापयथ। ആജ്ഞ പോലെ(निष्क्रान्तः) പോകുന്നു

(प्रविश्य)പ്രവേശിച്ചിട്ട്

दूतः- जयतु महाराजः മഹാരാജാവ് വിജയിച്ചാലും

सर्वे:-किमागतो विराटेश्वरः വിരാടരാജൻ വന്നുവോ?

दूतः- विषादेनावृतो नोपगच्छति വിഷാദമഗ്നനായതുകൊണ്ട് വരുന്നില്ല

सर्वे:-कस्तस्य विषादः എന്താണദ്ദേഹത്തിന്റെ വിഷാദം

दूतः- श्रोतुमर्हति महाराजः।അങ്ങ് കേട്ടാലും यत् तत्सम्बन्धि सन्निकृष्टम् कीचकानाम् भ्रातृशतम्,
रात्रौ च्छन्नेन केनापि बाहुभ्यामेव हिम्सितम् दृश्यतेहि शरीराणाम् अशस्त्रजनितो वधः॥
यत् എന്തെന്നാൽ तत्सम्बन्धि അദ്ദേഹത്തിന്റെ സ്യാലൻ (ഭാര്യാസോദരൻ/അളിയൻ) सन्निकृष्टम् അടുത്തകാലത്ത് कीचकानाम् കീചകരാകുന്ന भ्रातृशतम्,നൂറുസോദരർ रात्रौ രാത്രിയിൽ च्छन्नेन ഒളിച്ചിരുന്ന് केनापि ആർപ്പ് बाहुभ्याम् കൈകളാൽ തന്നെ एव हिम्सितम् കൊന്നിരിക്കുന്നു. शरीराणाम् ശരീരങ്ങൾക്ക്अशस्त्रजनितो ആയുധരഹിതമായ वधःവധമാണ് दृश्यतेहि॥ കാണുന്നത്. (ഭീമൻ കീചകനെ കൊന്നശേഷം വന്നുചേർന്ന നൂറു ഉപകീചകരെയും കൊന്നു. അതാണ് ഇവിടെ പ്രസ്താവം)

सर्वे:-कथम् अशस्त्रजनितो वध इति। എന്ത് ആയുധരഹിതമായ വധം എന്നോ

भीष्मः- कथम् अशस्त्रेणेति।എന്ത് ആയുധമില്ലാതെ എന്നോ (अपवार्य) (അപവാര്യ-വേദിയിലുള്ള മറ്റുള്ളവർ കേൾക്കുന്നില്ല എന്ന് സങ്കല്പം) भो आचार्य!അല്ലയോ ആചാര്യ अभ्युपगम्यताम् സ്വീകരിച്ചാലും पञ्चरात्रम्।പഞ്ചരാത്രം

द्रोणः- (अपवार्य) किमर्थम्। എന്തിനു

भीष्मः-भीमसेनस्य लीलैषा सुव्यक्तम् बाहुशालिनः।योऽस्मिन् भ्रातृशते रोषः स तस्मिन् फलितः शते॥
एषा बाहुशालिनः ഇത് ബലശാലിയായ भीमसेनस्य लीला ഭീമസേനന്റെ പരിപാടിയാണ്- सुव्यक्तम् ഉറപ്പ് ।योऽस्मिन् അവൻ ഈ भ्रातृशते रोषः നൂറു സോദരരോടുഌഅ ദേഷയ്ം स तस्मिन् शते फलितः അവിടുത്തെ നൂറിൽ തീർത്തു.।

द्रोणः- कथम् भवान् जाजाति। എങ്ങനെ അങ്ങക്കറിയാം

भीष्मः-कथम् पण्डित! അല്ലയോ പണ്ഡിത! कूलेषु भ्रान्तानाम् बालचापलम्।नाभिजानन्ति वत्सानाम् शृङगस्थानानि गोवृषा।
कूलेषु നദീതീരത്ത് भ्रान्तानाम् കറങ്ങിനടക്കുന്ന वत्सानाम् പശുക്കുട്ടന്മാരുടെ बालचापलम् കുട്ടിക്കളികളും शृङगस्थानानि കൊമ്പിന്റെ പാടുകളും गोवृषा കാളകൾക്ക് नाभिजानन्ति അറിയില്ലേ

द्रोणः-गोवृष इति ।ഗോവൃഷ എന്ന്? हन्त सिद्धम् कार्यम्।കാര്യം മനസ്സിലായി. (प्रकाशम्) (‌പ്രകാശം) पुत्र दुर्यॉधन! മോനെ ദുര്യോധന! अस्तु पन्चरात्रम्। പഞ്ചരാത്രം നടക്കട്ടെ.

दुर्योधनः-अथ किम् പിന്നെ എന്താ अस्तु पन्चरात्रम् പഞ്ചരാത്രം ആവട്ടെ

द्रोणः-भो भो അല്ലയോ यज्ञमनुभवितुमागताः യജ്ഞത്തിൽ പങ്കെടുക്കാൻ വന്ന राजानः!രാജാക്കന്മാരെ! श्रुण्वन्तु श्रुण्वन्तु കേൾക്കൂ भवन्तः നിങ്ങൾ इह अत्रभवान् कुरुराजो ഇവിടെ അത്രഭവാൻ കൗരവരാജാവ് दुर्यॉधनः,ദുര്യോധനൻ न न न അല്ല ആല്ല मातुलसहितः മാതുലനൊത്ത് यदि पाण्डवानाम् പാണ്ഡവരുടെ प्रवृत्तिरुपनेतव्या സ്ഥാനം, പ്രവൃത്തികൽ എന്നിവ കണ്ടെത്തിയാൽ राज्यस्यार्थम् രാജ്യത്തിന്റെ പകുതി प्रदास्यति किल കൊടുക്കുന്നു. । ननु पुत्र!അല്ലേ മോനേ!

दुर्योधनः-अथ किम्। പിന്നല്ലാതെ

द्रोणः- एतत् द्विस्त्री ഇത് നിങ്ങൾ सम्प्रधार्यताम्തീരുമാനിച്ചാലും। काले ज्ञास्यामि। യഥാസമയം അറിയിക്കാം

द्रोणः-ननु गाङ्गेयः! । അല്ലയോ ഗാംഗേയ

भीष्मः -(आत्मगतम्)

आचार्यस्य यदा हर्षः धैर्यमुत्क्रम्य सूचितः शन्के दुर्योधनेनैष वञ्च्यमानेन वञ्चितः॥

(अन्वयः- आचार्यस्य यदा हर्षःഎപ്പോഴാണോ ആചാര്യന്റെ സന്തോഷം धैर्यमुत्क्रम्य सूचितः ധൈര്യത്തെ അതിക്രമിച്ച് കാണുന്നത് शन्के സംശയിക്കുന്നു दुर्योधनेनैष वञ्च्यमानेन വഞ്ചിക്കുന്നവനായ ദുര്യോധനാൽ वञ्चितः വഞ്ചിക്കപ്പെട്ടവനാണെന്ന്)॥

(प्रकाशम्) पौत्र दुर्योधन!പൗത്ര ദുര്യോധന! अस्ति मम എനിക് विराटेनप्रकाशम् वैरम्। വിരാടനോട് പുറത്ത് കാട്ടാത്ത ദേഷ്യം ഉണ്ട് अथ भवतो അങ്ങയുടെ यज्ञमनुभवितुमनागत യഞ്ജത്തിൽ പങ്കെടുക്കാൻ വന്നില്ല इति। എന്നതിനു तस्मात् क्रियताम् तस्य गोग्रहणम्।അതുകൊണ്ട് അവരുടെ പശുക്കളെ തട്ടിക്കൊണ്ടുപോകാം

द्रोणः-भो गाङ्गेय! അല്ലയോ ഗാംഗേയ प्रियशिष्य खलु मे तत्र भवान् विराटेश्वरः। ആ വിരാട രാജാവ എന്റെ പ്രിയ ശിഷ്യൻ ആണ് किमर्थम् तस्य गोग्रहणम्। എന്തിനാണയാളുടെ പശുക്കളെ അപഹരിക്കുന്നത്

भीष्मः- (अपवार्य) (അപവാര്യ) ब्राह्मणार्जवबुद्धे! അല്ലയോ ബ്രാഹമണരുടെ നേർബുദ്ധിയായവനേ!

धर्षिता रथशब्देन रोषमेष्यन्ति पाण्डवाः अस्ति तेषाम् कृतज्ञत्वम् इष्टम् गोग्रहणे स्थितम्॥
धर्षिता रथशब्देन ഉയരുന്ന രഥശബ്ദത്താൽ रोषमेष्यन्ति पाण्डवाः പാണ്ഡവരെ ദേഷ്യപ്പെടുത്താം इष्टम् गोग्रहणे स्थितम् വേണ്ടപ്പെട്ടവരുടെ പശുവിനെ ആക്രമിക്കുമ്പോൾ तेषाम् कृतज्ञत्वम् अस्ति॥ അവർക്ക് ഒരു കൃതജ്ഞത വേണ്ടേ?

(प्रविश्य)പ്രവേശിച്ച്

भटः- जयतु महाराजः । മഹാരാജാവ് വിജയിച്ചാലും सज्जा खलु रथाः രഥമെല്ലാം തയ്യാറാണ് नगरप्रवेशाभिमुखाय നഗരപ്രവേശനത്തിനായി ।

दुर्योधनः- एभिरेव रथैश्शीध्रम् क्रियताम् तस्य गोग्रहः।गदा यज्ञप्रशान्ता च पुनर्मे करमेष्यति।
एभिः रथैः एव ഈ രഥങ്ങളാൽ शीघ्रम् വേഗം तस्य गोग्रहःഅവന്റെ പശു അപഹരണം क्रियताम् । ചെയ്യുക यज्ञप्रशान्ता യജ്ഞമായതുകൊണ്ട് വെറുതെയിരുന്നमे गदा चഎന്റെ ഗദയും पुनः करमेष्यति । വീണ്ടും കൈകളിലെത്തുന്നു

द्रोणः-तस्मान् मे रथमानयन्तु पुरुषाः । എന്നാൽ എന്റെ രഥം കൊണ്ടുവരൂ

शकुनी- हस्ती ममानीयताम्। എന്റെ ആനയെ കൊണ്ടുവരൂ

कर्णः- भारार्थम् भृशमुद्यतैरिह हयैर्युक्तो ഓടാനായി കൊതിച്ചിരിക്കുന്ന കുതിരകളൂള്ള रथ स्थाप्यताम्। എന്റെ രഥം കൊണ്ടുവരൂ

भीष्मः -बुद्धिर्मे त्वरते विराटनगरम् गन्तुम् धनुस्स्वर्यताम्। എന്റെ ബുദ്ധി വിരാടനഗരത്തിലേക്ക് ഓടുകയാണ്. എന്റെ വില്ലും തയ്യാറാക്കൂ

सर्वे- मुक्त्वा चापमिहैव तिष्ठतु भवान् അമ്പെല്ലാം ഉപേക്ഷിച്ച് അങ്ങിവിടെ നിൽക്കൂ आज्ञाविधेया वयम्॥ ആജ്ഞപാലികാൻ ഞങ്ങളുണ്ട്

द्रोणः-पुत्र दुर्योधन! മോനെ ദുര്യോധന आवाम् ഞങ്ങൾ രണ്ടുപേരും तव युद्दे पराक्रम നിന്റെ യുദ്ധത്തിലെ പരാക്രമംद्रष्टुम् കാണാൻ इच्छावः।ആഗ്രഹിക്കുന്നു.

दुर्योधनः यदभिरुचितम् भवते।അങ്ങ ആശിച്ചപോലെ

द्रोणः वत्स! गान्धारराज! അല്ലയോ ഗാന്ധാരരാജൻ! अस्मिन् गोग्रहणे ഈ പശുഹരണത്തിൽ तव खलु प्रथमरथः।മുമ്പിലുള്ള രഥം അങ്ങളുടേതാണ്

शकुनिः- बाढं प्रथम कल्प।ശരി ആദ്യം ആകട്ടെ

(निष्क्रान्ताः सर्वे) എല്ലാവരും പോകുന്നു.

प्रथमोऽङ्कः

തിരുത്തുക
"https://ml.wikibooks.org/w/index.php?title=പഞ്ചരാത്രം:_ഒന്നാമങ്കം&oldid=17495" എന്ന താളിൽനിന്ന് ശേഖരിച്ചത്