16 ത്വയ്യായത്തം ...
त्वय्यायत्तं कृषिफलमिति भ्रूविलासानभिज्ञै
प्रीतिस्निग्धैर्जनपदवधूलोचनैः पीयमानः।
सद्यःसीरोत्कषणसुरभि क्षेत्रमारूह्य मालं
किंचित् पश्चात् व्रज लखुगतिर्भूय एवोत्तरेण॥
ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവിലാസാനഭിജ്ഞൈഃ പ്രീതിസ്നിഗ്ധൈർ ജനപദവധൂലോചനൈഃ പീയമാനഃ സദ്യഃ സീരോത്കഷണസുരഭി ക്ഷേത്രമാരുഹ്യമാലം കിംചിത് പശ്ചാത് വ്രജ ലഘുഗതിർഭൂയ എവോത്തരേണ.
अन्वयः- त्वय्यायत्तं कृषिफलमिति भ्रूविलासानभिज्ञै प्रीतिस्निग्धैः जनपदवधूलोचनैः पीयमानः सद्यःसीरोत्कषणसुरभि मालं क्षेत्रमारूह्य लखुगतिर्भूय पश्चात् किंचित् उत्तरेण एव व्रज
കൃഷിഫലം നിന്നെ ആശ്രയിച്ചാണെന്ന് അറിയാവുന്ന പുരികകൊടിയുടെ ചാഞ്ചാട്ടം അറിയാത്ത ഗ്രാമീണസുന്ദരിമാരുടെ പ്രീതിനിറഞ്ഞ കണ്ണുകളാൽ ആസ്വദിക്കപ്പെടുന്നവനായി പുതിയ ഉഴവിന്റെ സുഗന്ധം പേറുന്ന മാലദേശത്തേക്ക് കയറിയിട്ട് വേഗത കുറച്ച് നേരെ കുറച്ച് വടക്കോട്ടുതന്നെ പോവുക.