अद्रेः शृङ्गं हरति पवनः किंस्विदित्युन्मुखिभिः
द्र्ष्टोत्साहश्चकितचकितं मुग्धसिद्धाङ्गनाभिः।
स्थानादस्मात् सरसनिचुलादुत्पतोदङ्मुखः खं
दिङ्ग्नागानां पथि परिहरन् स्थुलहस्तावलेपान्॥

അദ്രേഃ ശൃംഗം ഹരതി പവനഃ കിംസ്വിദിത്യുന്മുഖീഭിഃ ദൃഷ്ടോത്സാഹശ്ചകിതചകിതം മുഗ്ധസിദ്ധാംഗനാഭിഃ സ്ഥാനാദസ്മാത് സരസനിചുളാത് ഉത്പത ഉദങ്മുഹഃ ഖം ദിങ്നാഗാനാം പഥി പരിഹരൻ സ്ഥൂലഹസ്താവലേപാൻ.

അന്വയം:-पवनः अद्रेः शृङ्गं किंस्वित् हरति इति उन्मुखिभिः मुग्धसिद्धाङ्गनाभिः चकितचकितं द्र्ष्टोत्साहः सरसनिचुलात् अस्मात् स्थानात् दिङ्ग्नागानां स्थुलहस्तावलेपान् पथि परिहरन् उदङ्मुखः खं उत्पत । ।


കാറ്റ് പർവ്വതശിഖരത്തെ തട്ടിക്കൊണ്ടുപോകുന്നുവോ എന്ന് മുകളിലോട്ട് നോക്കുന്നവരായ മുഗ്ധ (മണ്ടിപ്പെണ്ണ്)സിദ്ധാംഗനകളാൽ ചിന്തിപ്പിച്ച് ഉത്സാഹത്തോടെയും അത്ഭുതത്തോടെയും കാണപ്പെടുന്നവനായി ആ സരസനിചുളമായ (നീർക്കടമ്പുകൾ നിറഞ്ഞ)സ്ഥാനത്തുനിന്നും വടക്കോട്ട് ലക്ഷ്യമാക്കി വഴിയിൽ ദിഗ്ഗജങ്ങളുടെ തടിച്ച കൈകൊണ്ടുള്ള തലോടലേൽക്കാതെ വടക്കോട്ടുമുഖമാക്കി ആകാശത്തേക്ക്പൊങ്ങുക

"https://ml.wikibooks.org/w/index.php?title=14_അദ്രേഃ_ശൃംഗം...&oldid=17394" എന്ന താളിൽനിന്ന് ശേഖരിച്ചത്