സ്വതന്ത്ര സോഫ്റ്റ്‌വെയർ/സ്വാതന്ത്രങ്ങൾ
1986 ഫെബ്രുവരിയിൽ FSF സ്വതന്ത്രസോഫ്റ്റ്‌വെയർ നിർവ്വചനം പ്രസിദ്ധീകരിച്ചു.അത് തയ്യാറാക്കിയത് റിച്ചാഡ് സ്റ്റാർമാനാണ്. അതിൻപ്രകാരം സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോക്താവിന് താഴെപറയുന്ന തരം സ്വാതന്ത്ര്യങ്ങൾ ഉണ്ട് .
സ്വാതന്ത്ര്യം 0: ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്വാതന്ത്ര്യം 1: സോഫ്റ്റ്‌വെയർ എങ്ങനെ പ്രവൃത്തിയ്ക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം സ്വാതന്ത്ര്യം 2: സോഫ്റ്റ്‌വെയർ പകർത്തുവാനുള്ള സ്വാതന്ത്ര്യം സ്വാതന്ത്ര്യം 3: പ്രോഗ്രാമിനെ നവീകരിയ്ക്കാനുള്ള സ്വാതന്ത്ര്യം. സ്വാതന്ത്ര്യം4 :നവീകരിച്ചവ പുനർവിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാൻ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂർണ്ണ നിയന്ത്രണം സാദ്ധ്യമാകുന്നു.
1997 -ൽ പുറത്തിറക്കിയ Debian Free Software Guidelines ലും 1998-ൽ പുറത്തിറക്കിയ Open Source Definition ലും ഇതിനു സമാനമായ നിർവ്വചനങ്ങൾ ഉണ്ട്.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അംഗീകരിച്ച ജനീവ കരാർ പ്രകാരം സോഫ്റ്റുവെയർ എന്നതു് പകർപ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂർണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.