സി പ്ലസ്‌ പ്ലസ്‌ പ്രോഗ്രാമിങ്ങ്

നിമ്‌നതലത്തിലും ഉന്നതതലത്തിലുമുള്ള പ്രോഗ്രാമുകൾ തയാറാക്കാൻ പര്യാപ്തമായ ഒരു പൊതുപയോഗ ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ് സി++.

ചരിത്രം

തിരുത്തുക

1983-1985 കാലത്ത് ബ്യാൻ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുൻപ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ പുതുക്കി ചേർത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങിൽ 'ഒബ്ജക്റ്റ്’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടർ ഭാഷയിൽ നിന്ന് കടമെടുത്തു, കൂടെ സിയുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നൽകിയത്.

സവിശേഷതകൾ

തിരുത്തുക
  • ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് (object oriented)- അത്യധികം സങ്കീർണങ്ങളായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാൻ കഴിയും.
  • ഇൻഹെറിറ്റൻസ് ( Inheritance) - സമാനസ്വഭാവമുള്ള പ്രോഗ്രാം ഭാഗങ്ങൾ ഒന്നിലധികം പ്രാവശ്യം ഒന്നിലധികം പ്രാവശ്യം എഴുതുന്നതൊഴിവാക്കാൻ സാധിക്കുന്നതു മൂലം പ്രോഗ്രാമ്മിങ്ങ് സമയം ലാഭിക്കാൻ സാധിക്കുന്നു.
  • എൻ‌ക്യാപ്സുലേഷൻ (Encapsulation)- ക്ലാസ്സുകളുടെ ഉപയോഗം ദത്തങ്ങളൂടെയും നിർദ്ദേശങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നു.
  • പോളിമോർഫിസം (Polymorphism) - സങ്കീർണ്ണമായ പ്രോഗ്രാമ്മിങ്ങ് നിർദ്ദേശങ്ങങ്ങൾക്ക് ലളിതമായ ഒരു കവചം സൃഷ്ടിക്കുന്നു

ആദ്യ പ്രോഗ്രാം

തിരുത്തുക
#include <iostream>

int main()
{
   std::cout << "Hello, world!\n";
}
മാനക രൂപം ടർബോ സി++ രൂപം
#include <iostream>
 
int main()
{
  std::cout << "Hello, world!"<< std::endl;
  return 0;
}
#include <iostream.h>

void main()
{
   cout<<"Hello, world!\n";
}

ഈ പ്രോഗ്രാം തരുന്ന ഫലം (ഔട്ട്പുട്ട്) താഴെ പറയും പ്രകാരമായിരിക്കും.

''Hello, world!''

ഇന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങനായി ഉപയോഗിക്കുന്ന ഭാഷയാണ് സി++.വളരെയധികം സന്കീർണമായ പ്രോഗ്രാം ലളിതമായി ഉണ്ടാക്കാൻ കഴിയുമെന്നത് ഈ ഭാഷയുടെ സവിശേഷതയാണ്. രണ്ട് സംഖ്യയുടെ തുക കാണുന്നതിനുള്ള പ്രോഗ്രാം.

#include<iostream.h>
#include<conio.h>
void main()
{
 clrscr();
 int a,b,c;
cout<<"Enter the Number:";
cin>>a>>b;
c=a+b;
cout<<c;
getch();
}

സി++ ഭാഷ ഉപയോഗിച്ച് ഗ്രാഫിക്കൽ പ്രോഗ്രാമുകളും നിർമിക്കാം.അതിന് Microsoft visual studioയോ wx widgets തുടങ്ങിയ ഉപാധികളും ഉപയോഗിക്കാം.