സംവാദം:സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 2

Latest comment: 15 വർഷം മുമ്പ് by Jigesh

സാധാരണക്കാരന്റെ കമ്പ്യൂട്ടർ ??!! ഒരു സംശയം സാധാരണക്കാരൻ മാത്രമെ ഈ കമ്പ്യൂട്ടർ ഉപയോഗിക്കുകയുള്ളൂ. ധനികൻമാർ ആരും തന്നെ ഉപയോഗിക്കുകയില്ലെ. പേഴ്സണൽ കമ്പ്യൂട്ടർ , മെയിൻ ഫ്രെയിം, സൂപ്പർ കമ്പ്യൂട്ടർ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ്. പേഴ് സണൽ കമ്പ്യൂട്ടർ എന്ന് ഈ ലേഖനം മാറ്റണം എന്നാണ് എന്റെ അഭിപ്രായം. --Jigesh(സംവാദം) 05:33, 23 ഫെബ്രുവരി 2009 (UTC)Reply

പിന്നെ ഉള്ളടക്കം അത്ര പൂർണമല്ലല്ലോ! ഒരു പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ: ഇൻപുട്ട്, ഔട്ട് പുട്ട്, സി .പി.യു എന്നി വയാണ്. സിപിയുവിനെ മൂന്നായി തിരിച്ചിരിക്കുന്നു. കൺ ട്റോൾ യൂണിറ്റ്, എ എൽ യു., മെമ്മറി. കൺ ട്റോൾ യൂണിറ്റും എ ൽ യു വും എന്നാൽ മൈക്രോ പ്രൊസസറും മദർബോർഡിലെ ചില ഭാഗങ്ങൾ കൂടെ ചേർന്ന് പ്രവർത്തിക്കുന്നു. മെമ്മറി, രണ്ട് തരം- ഇന്റേണൽ മെമ്മറിയും എക് സ്റ്റേണൽ മെമ്മറിയും ഇന്റേണൽ മെമ്മറിയിൽ റോം, റാം, ഹാർഡ് ഡിസ്ക്ക്. എക്സ്റ്റേണൽ മെമ്മറിയിൽ ഫ്ലോപ്പി , സി . ഡി, ഡിവിഡി എന്നിവയെല്ലാം ഉൽ പെടുന്നു. ഫിസിക്കലി മെമ്മറി രണ്ട് തരത്തിൽ ഡിസ്ക്ക്, ഫ്ലാഷ് .

ഇൻപുട്ട്/ ഔട്ട് പുട്ട് കമ്പൂട്ടറിലേക്ക് ഡാറ്റ കൊടുക്കുവാനും പുറത്തെക്ക് എടുക്കുവാനും ഉപയോഗിക്കുന്നു. ഇതെല്ലാം വിശദമായി ഇല്ലെങ്കിൽ വളരെ മോശമാണ് ഈ ലേഖനം.

സി പി യു എന്നാൽ മൈക്രോ പ്രൊസസർ എന്നല്ല അർ ത്ഥം. ആ കാ ബിനെറ്റിനെയും അതിനുള്ളിലുള്ള എല്ലാഭാഗങ്ങളെയും ചേർത്താണ് പറയുക. --Jigesh(സംവാദം) 05:51, 23 ഫെബ്രുവരി 2009 (UTC)Reply

  1. സാധാരണക്കാരൻ എന്നത് ദരിദ്രൻ എന്ന അർത്ഥത്തിലല്ല. മറിച്ച് കോമൺ മാൻ എന്ന അർത്ഥത്തിലാണ്‌..
  2. പിന്നെ സി.പി.യു. വിന്റെ കാര്യത്തിൽ പ്രോസസറിനെ മാത്രമായി സി.പി.യു. എന്ന് പറയാറുണ്ട്.. --Vssun(സംവാദം) 16:57, 25 ഫെബ്രുവരി 2009 (UTC)Reply
സാധാരണക്കാരന്റെ വാഹനം സൈക്കിൾ എന്നു പറയുന്നത് പോലെ അല്ല മേൽപറഞ്ഞ ലേഖനം, വിക്കിപീഡിയ തെറ്റിദ്ദാരണ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല. ഞാൻ വളരെകാലം ഹാർഡ് വെയർ ക്ലാസ് എടുത്തിരുന്ന അദ്ധ്യാപകനാണ്. ഞാൻ മനസിലാക്കിയ വിഷയങ്ങൾ വ്യക്തമായി മറ്റുള്ളവർക്ക് പകർന്ന് കൊടുത്തിട്ടുണ്ട്. പിന്നെ എന്റെ തൊഴിലും ഇതുമായി ബന്ധപ്പെട്ടതാണ്. സി.പി.യു വിനെ പ്രൊസസ്സറായി പറയുന്നത് തെറ്റിദ്ധാരണയാണ്. അത് മാറ്റേണ്ടതാണ്. --Jigesh(സംവാദം) 14:15, 26 ഫെബ്രുവരി 2009 (UTC)Reply

സാധാരണക്കാരന്റെ കമ്പ്യൂട്ടർ എന്നു പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല. മറ്റുള്ളവരുടെ കമ്പ്യൂട്ടറിൽ വ്യത്യാസമുണ്ടായിരിക്കുമെന്നാണോ. പൊതുവെ കണ്ടുവരുന്ന കമ്പ്യൂട്ടർ എന്നതാണ്‌ ഉദ്ദേശ്യമെങ്കിൽ ജിഗേഷ് പറഞ്ഞതുപോലെ പേർസണൽ കമ്പ്യൂട്ടർ അഥവാ പി.സി. എന്നാണ്‌ വളരെക്കാലമായി ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന സംജ്ഞ. അതിന്റെ മലയാള സമമായി സാധാരണ കമ്പ്യൂട്ടർ എന്നു പോലും പറയാൻ പാടില്ല. --59.99.128.177 12:46, 3 മാർച്ച് 2009 (UTC)Reply

ഗ്രന്ഥത്തിന്റെ പേരും ഉള്ളടക്കവുമായി ബന്ധം വേണമെന്നില്ല എങ്കിൽ പേരിൽ പ്രശ്നമില്ല. --59.99.128.177 12:54, 3 മാർച്ച് 2009 (UTC)Reply

സുഹൃത്തുക്കളേ, ഈ പുസ്തകം അടിയനാണേ തുടക്കമിട്ടത്. വിക്കിയിൽ ആദ്യമായി നടത്തിയ ഒരു സം‌രംഭമായിരുന്നു ഇത്. ഈ പേരിന്റെ പേരിൽ തല്ലു കൂടണ്ട. മാറ്റേണ്ടവർക്കു മാറ്റാം. :) --Jyothis(സംവാദം) 14:06, 4 മാർച്ച് 2009 (UTC)Reply

പാഠശാലയിൽ പാഠപുസ്തകങ്ങളാണല്ലോ ഉള്ളത്. "Computer guide for beginners" എന്ന് പറയുംപോലെത്തന്നെയല്ലേ സാധാരണക്കാരന്റെ കമ്പ്യൂട്ടർ എന്ന പേര്.--Abhishek Jacob(സംവാദം) 16:11, 4 മാർച്ച് 2009 (UTC)Reply
ഞാൻ ഈ സം വാദത്തിൽ‍ നിന്ന് പിൻ വലിയുന്നു.--Jigesh(സംവാദം) 05:28, 5 മാർച്ച് 2009 (UTC)Reply
"സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 2" താളിലേക്ക് മടങ്ങുക.