വ്യവഹാരരൂപങ്ങൾതിരുത്തുക

ഭാഷ വ്യവഹാരത്തിന്നാണ്. വ്യവഹാരമില്ലാത്ത ഭാഷ നിർജ്ജീവം.മനുഷ്യൻ അവരുടെ പരിണാമത്തിൽ സാമൂഹ്യമായ ഇടപെടലുകൾ ആരംഭിച്ചപ്പോൾ ഭാഷ ജനിക്കുകയും വളരാൻ തുടങ്ങുകയും ചെയ്തു. ഭാഷയുടെ ആത്യന്തികമായ ഉപയോഗം ‘ തന്റെ മനസ്സിലുള്ള ആശയങ്ങൾ, വികാരങ്ങൾ അന്യനെ ധരിപ്പിക്കുക’ യാണല്ലോ. അതേറ്റവും ഫലപ്രദമാക്കാനുള്ള പ്രയോഗം വ്യവഹാരങ്ങളിലൂടെ തന്നെ.അശയവിനമയം ഫലപ്രദമാക്കാനുള്ള യത്നംത്തിന്റെ ഫലമായി നിരവധി വ്യവഹാരരൂപങ്ങൾ അനുദിനം രൂപപ്പെടുന്ന അവസ്ഥ നമുക്കു കാണാം.അതുകൊണ്ടുതന്നെ ലളിതമായി ആലോചിച്ചാൽ ഭാഷാപഠനം എന്നത് വ്യവഹാരരൂപങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വളർത്തലാണ്. നമ്മുടെ ഭാഷാക്ലാസുകളിൽ എന്നും ഇതുണ്ടായിരുന്നു. വിവിധ വ്യവഹാരരൂപങ്ങൾ ലിസ്റ്റ് ചെയ്യുമ്പോൾ ഇതിന്റെ വൈപുല്യം ബോധ്യപ്പെടും. ഓരോന്നും നിഷ്കർഷിച്ചു പഠിക്കുമ്പോൾ അതാതിന്റെ സാധ്യതകളും.ലിസ്റ്റ് നോക്കൂ:

(ക) സർഗ്ഗാത്മകം (ഖ) പ്രകടനപരം (ഗ) പ്രചാരണപരം (ഘ) ഔപചാരികം (ങ) ഔദ്യോഗികം (ച) പ്രസാധനം (ഛ) ചിത്രണം (ജ) ഇലക്ട്രോണിക്സ്


സർഗ്ഗാത്മകംതിരുത്തുക

1. കഥ 2. കവിത 3.നോവൽ 4. തിരക്കഥ 5. നാടകം 6. യാത്രാവിവരണം 7. ആത്മകഥ 8. ജീവചരിത്രം 9. കുറിപ്പ് 10. ഉപന്യാസം 11.പരിഭാഷ 12. ഡയറി 13. അഭിമുഖം 14. അന്വാഖ്യാനം

പ്രകടനപരംതിരുത്തുക

1.ആലാപനം 2. പ്രസംഗം 3. കഥാപ്രസംഗം 4. ദൃക്സാക്ഷിവിവരണം


പ്രചാരണപരംതിരുത്തുക

1. നോട്ടീസ് 2. ലഘുലേഖ 3. പോസ്റ്റർ 4. സ്ലയ്ഡ് 5. ബാനർ

ഔപചാരികംതിരുത്തുക

1.പരിചയപ്പെടുത്തൽ 2. സ്വാഗതം, നന്ദി 4. കാര്യപരിപാടി 5. മംഗളപത്രം 6. യോഗ്യതാപത്രം


ഔദ്യോഗികംതിരുത്തുക

1.കത്ത് 2. നിവേദനം 3. അപേക്ഷാഫോറം 4.രശീതി 5.സർട്ടിഫിക്കറ്റ് 6. ബില്ല് 7.അറിയിപ്പ് 8. ക്ഷണപത്രിക 9. വിസിറ്റിങ്കാർഡ് 10. ശിലാലിഖിതം 11. പ്രമാണപത്രം


പ്രസാധനംതിരുത്തുക

1.വാർത്ത 2. മുഖപ്രസംഗം 3.കാറ്റലോഗ് 4. നിഘണ്ഡു 5. അടിക്കുറിപ്പ് 6. ബയോഡാറ്റ 7. ആമുഖം 8. പിഞ്ചട്ട 9. ഫീച്ചർ 10. റിപ്പോർട്ട് 11. തലക്കെട്ട്


ചിത്രണംതിരുത്തുക

1. ചാർട്ട് 2. ഡയഗ്രം 3. പട്ടിക


ഇലക്ട്രോണിക്സ്തിരുത്തുക

1.ഇ-മെയിൽ 2. എസ്.എം.എസ് 3. സ്ക്രേപ്പ് 4. വെബ് പേജ് 5.ഇൻസ്റ്റഗ്രാം

"https://ml.wikibooks.org/w/index.php?title=വ്യവഹാരരൂപങ്ങൾ&oldid=17241" എന്ന താളിൽനിന്ന് ശേഖരിച്ചത്