സാദാരണയായി 5 പേർക്ക് കഴിക്കാവുന്ന ബിരിയാണിയുടെ ചേരുവകളാണ് താഴെ കൊടുത്തിരിക്കുന്നത്‌

ആവശ്യമായ സാധനങ്ങൾതിരുത്തുക

 • ബിരിയാണി അരി -------1 കിലോഗ്രാം
 • നെയ്യ്‌(RKG)----------200 ഗ്രാം
 • കിസ്മിസ്‌-------------25 ഗ്രാം
 • ഏലക്ക,പട്ട പൊടിച്ചത്------അര ടീ സ്പൂൺ
 • സവാള---------------5 എണ്ണം
 • ഗ്രീൻപീസ്-------------100 ഗ്രാം
 • കാരറ്റ്----------------100 ഗ്രാം
 • ഉരുളകിഴങ്ങ്------------100 ഗ്രാം
 • ബീൻസ്‌-പയർ----------100 ഗ്രാം
 • തക്കാളി----------------200 ഗ്രാം
 • പച്ച മുളക്--------------10 എണ്ണം
 • ഇഞ്ചി-----------------50 ഗ്രാം
 • വെളുത്തുള്ളി-------------25 ഗ്രാം
 • മല്ലി, പൊതീന ചപ്പ്-------25 ഗ്രാം
 • ഉപ്പ്പാകത്തിന്

പാകംചെയ്യുന്ന വിധംതിരുത്തുക

1. ഗ്രീൻപീസ്‌ 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക

2. കാരറ്റ്, ഉരുളകിഴങ്ങ്, ബീൻസ്‌-പയർ, സവാള, തക്കാളി, മല്ലി, പൊതീന ചപ്പ് എന്നിവ ചെറുതായി അറിഞ്ഞു വെക്കുക.

3. പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി ചതച്ചു വെക്കുക

4. അരിഞ്ഞു വച്ച 2 സവാള 100 ഗ്രാം നെയ്യിൽ മൂപ്പിച്ചു അതിൽ കിസ്മിസ്‌ ചേർത്ത് മാറ്റി വെക്കുക

5. ഗ്രീൻപീസ്‌ കുക്കറിൽ ഒരു തവണ വേവിച്ചെടുക്കുക

6. അരിഞ്ഞു വച്ച 3 സവാള 100 ഗ്രാം നെയ്യിൽ മൂപ്പിക്കുക

7. ഇതിലേക്ക് വേവിച്ചെടുത്ത ഗ്രീൻപീസ്‌ അരിഞ്ഞു വച്ച കാരറ്റ്, ഉരുളകിഴങ്ങ്, ബീൻസ്‌-പയർ, തക്കാളി, ചതച്ചു വച്ച എന്നിവ ചേർത്ത് വേവിച്ചെടുക്കുക

8. ശേഷം മല്ലി, പൊതീന ചപ്പ് എന്നിവയും, ഏലക്ക,പട്ട പൊടിച്ചതും ഇതിൽ ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക

9. ബിരിയാണി അരി ചെറുതായി വേവിച്ചു ഊറ്റി എടുത്ത് ഇതിനുമുകളിൽ ചേർക്കുക

10. കിസ്മിസ്‌ ചേർത്ത മൂപ്പിചെടുത്തു മാറ്റിവെച്ച സവാള നെയ്യോടു കൂടി ഇതിനു മുകളിൽ പാകുക

11. പാത്രം അടച്ചു 5 മിനുറ്റ് ചെറിയ തിരിയിൽ വേവിക്കുക

"https://ml.wikibooks.org/w/index.php?title=വെജിറ്റബിൾ_ബിരിയാണി&oldid=17153" എന്ന താളിൽനിന്ന് ശേഖരിച്ചത്