മനുഷ്യവർഗ്ഗത്തിന്റെ മുഖ്യ ആശയ വിനിമയ ഉപാധിയാണ് ഭാഷ. ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഗണമാണ് ഇത്. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത്‌ തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ്‌ പറയുന്നത്‌. പ്രോഗ്രാമിംഗ്‌ ഭാഷ, സൂചക ഭാഷ (Markup Language) മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത്:- 'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം.

ഭാഷ, ഭാഷാ പഠനം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്കിപാഠശാലയിലുള്ള പുസ്തകങ്ങളുടെ പട്ടികയാണിത്.

ഭാഷ:ഉള്ളടക്കം തിരുത്തുക

"https://ml.wikibooks.org/w/index.php?title=വിഷയം:ഭാഷ&oldid=16914" എന്ന താളിൽനിന്ന് ശേഖരിച്ചത്