മുസ്ലിംകളുടെ ഇസ്തിഗാസ
നിന്നോട് മാത്രം ഞങ്ങൾ ആരാധി ക്കുന്നു, സഹായം ചോദിക്കുന്നു എന്നതിലൂടെ ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽസഹായം തേടൽ അല്ലാഹുവിനോട് എന്നാണ്.അത് നേരിട്ടേ പാടുള്ളൂ. ഇടയാളൻ പാടില്ല.ഉദാഹരണത്തിന് കാറിൻറെ ബ്രേക്ക് പൊട്ടിയാൽ അല്ലാഹുവേ നീ രക്ഷിക്കണം, എന്ന് പറയാം. റസൂലേ രക്ഷിക്കണേ എന്ന് പാടില്ല.അവൻ അല്ലാഹുവിൻറെ കഴിവിനൊടാണ് റസൂൽ മുഖേനെ ചോദിക്കുന്നത് എന്ന്അവൻറെ മനസ്സിൽ ഉണ്ടായാലും അത് പാടില്ലാത്തതാണ്. അത് ശിർക്കാകും. സഹായതേട്ടം ഭൗതികമാകട്ടെ അഭൗതികമാകട്ടെ, മരിച്ചു പോയവരോട് പാടില്ല. എല്ലാ കഴിവും അല്ലാഹുവിന്ന് മാത്രം. പ്രാർത്ഥന അല്ലാഹുവോട് മാത്രം