മുട്ട നൂഡിൽസ്.


ആവശ്യമായ ചേരുവകൾ.


ചെറിയ ഉള്ളി, ഇഞ്ചി, അല്പം വെള്ളുള്ളി, പച്ചമുളക്, ഒന്നോ രണ്ടോ കോഴിമുട്ട നന്നായി അടിച്ചത്, ആവശ്യത്തിനു ഉപ്പു,എണ്ണ

പാചകം ചെയ്യേണ്ട വിധം


പാത്രം ചൂടായി വരുമ്പോൾ എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. അരിഞ്ഞു വെച്ച അല്ലെങ്കിൽ ചതച്ച ചെറിയ ഉള്ളിയും ഇഞ്ചിയും പച്ച മുളകും വെള്ളുള്ളിയും അതിലേക്ക് ഇട്ടു മൂപ്പിക്കുക. ബ്രൌൺ കളർ ആകുമ്പോൾ അതിലേക്കു നൂഡിൽസ് ഇട്ടു ഇളക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക. അതിലേക്കു ആവശ്യത്തിനു ഉപ്പും ചേർക്കണം. വെന്തു വരുമ്പോൾ ഫ്ലേവർ നന്നാവാൻ ഗരം മസാല ചേർക്കുക. ആവശ്യത്തിനു മാത്രം. വെന്തു എന്ന് ഉറപ്പായാൽ തീ കുറയ്ക്കുക. ആ പാത്രത്തിൽ തന്നെ ഒരു ഭാഗത്ത്‌ പൊട്ടിച്ചു അടിച്ചു വെച്ച കോഴി മുട്ട ഒഴിക്കുക.വെന്തു വരുമ്പോൾ പാത്രത്തിൽ മുട്ടയും നൂഡിൽസും നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെ തന്നെ ഉപയോഗിക്കുക.

"https://ml.wikibooks.org/w/index.php?title=മുട്ട_നൂഡിൽസ്&oldid=17270" എന്ന താളിൽനിന്ന് ശേഖരിച്ചത്