മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/യൂണിറ്റി

ഉബുണ്ടു 10.04 വരെയുള്ളവയിൽ (ഗ്നോം 2) ഐ-ബസ് (Intelligent Input Bus) ഉപയോഗിച്ച് മലയാളമെഴുതുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.എന്നാൽ ഇതിനു ശേഷമുള്ളവയിൽ (യൂണിറ്റി)ഈ മാർഗ്ഗം നടപ്പില്ല. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുടനെ തുറന്ന് നോക്കിയാൽ ഐ-ബസ്സിൽ ഇംഗ്ലീഷും ചൈനീസും മാത്രം നിവേശിപ്പിക്കാനുള്ള സംവിധാനമേ കാണുകയുള്ളൂ. മലയാളം എന്നൊരു ഓപ്ഷൻ കാണില്ല.


  • ആദ്യമായി ടെർമിനൽ തുറക്കുക. ഇതിനായി ഇടതുവശത്തെ ക്വിക്ക് ലോഞ്ചറിന്റെ ഏറ്റവും മുകളിലായി കാണുന്ന ഡാഷ് ഹോം എടുത്ത ശേഷം (സൂപ്പർകീ/വിൻകീ അമർത്തിയാലും മതി) അവിടെ Terminal എന്നു നൽകുക. താഴെക്കാണുന്ന നിർദ്ദേശങ്ങളിൽ ടെർമിനൽ കാണും.
  • താഴെക്കാണുന്ന കോഡ് ടെർമിനലിലേക്ക് പകർത്തുക. എന്റർ അമർത്തുക
   sudo apt-get install ibus ibus-m17n m17n-db m17n-contrib ibus-gtk
  • പ്രവർത്തനം അവസാനിപ്പിച്ച്ഐ-ബസ് തുറക്കുക. അതും ഡാഷ് ഹോം വഴി തന്നെ (ibus എന്നു ടൈപ്പ് ചെയ്താൽ ഐബസ് തുറന്നു വരും.)
  • ഇതിന്റെ ഇൻപുട്ട് മെഥേഡ് എന്ന ടാബിലെ ‘Select an Input method’ എന്ന ബോക്സിൽ മലയാളം തിരഞ്ഞു പിടിച്ച് അവശ്യമായ ‘ഐ.എം.ഈ സ്കീമുകൾ’ ചേർക്കുക, (മൊഴി, ഇൻസ്ക്രിപ്റ്റ്, സ്വനലേഖ,ഐ-ട്രാൻസ്എന്നിവയാവും അതിൽ കാണുന്നത്)
  • റീസ്റ്റാർട്ടിനു ശേഷം ഓരോ തവണയും മലയാളം ടൈപ്പ് ചെയ്യാനായി ഐ-ബസ് ഡാഷ് വഴി എടുക്കുന്നത് അരോചകമായി അനുഭവപ്പെടുന്നെങ്കിൽ ജെനറൽ എന്ന ടാബിലെ ‘Show icon on system tray’ എന്ന ഓപ്ഷനു സമീപമുള്ള ചെക്ക്‌‌ബോക്സും ഏത് ഐ.എം.ഈ സ്കീമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് സിസ്റ്റം ട്രേയിൽ കാണണമെങ്കിൽ Show Input method name on the Language bar’ എന്നതിന്റെ സമീപത്തെ ചെക്ക്‌‌ബോക്സിലും ശരിയിടുക.
  • ഐ-ബസ് ഒന്നു റീസ്റ്റാർട്ട് ചെയ്ത ശേഷം ഉപയോഗിച്ച് തുടങ്ങാം.

ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അത് പുതുക്കാൻ

 sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim