ഫിസിയോതെറാപ്പി ,,എന്നത് മെഡിക്കൽ സയൻസിലെ പുതിയ ശാഖയാണ് . മരുന്നുകൾ കൂടാതെ കായികമായും , ആധുനിക യന്ത്രങ്ങളുടെയും സഹായത്താൽ നടത്തുന്ന ചികിത്സ രീതിയാണിത് . പണ്ട് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് എന്ന നിലയിൽ ന്യൂറോ സർജന്റെയോ അസ്തി രോഗ വിദക്തന്റേയോ ,കീഴിലായിരുന്നു ഈ വിഭാഗം , എന്നാൽ മറ്റുരാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും എംബിബിസ് ,ബിഡിഎസ് ,ശാഖ്കൾക്ക് സമാനമായി 5 വർഷത്തെ പഠനത്തിനും ,പ്രായോഗിക പരിശീലനത്തിനും ശേഷം കിട്ടുന്ന ബിരുതമാണ് ബിപിറ്റി ,അഥവാ ബാച്ചിലർ ഇൻ ഫിസിയോതെറാപ്പി , വികസിത രാജ്യങ്ങളിൽ മറ്റു ആരോഗ്യ ബിരുദധരികളെ പോലെയുള്ള സ്ഥാനമാണ് ഈ ചികത്സകനുള്ളത് . ചികിത്സക്കൊപ്പം , രോഗികൾക്ക് ഡിസബിലിറ്റി , ഇൻഷുറൻസ് അസ്സസ്മെന്റ് സർട്ടിഫിക്കറ്റ് .എന്നിവ നൽകുന്നതും ഇവരാണ് . ഇന്ത്യയിൽ എന്നാൽ ഫിസിയോതെറാപ്പി , occupational തെറാപ്പി എന്നിവയ്ക്ക് പ്രത്യേക കൗൺസിലുകൾ രൂപീകരിച്ചിട്ടില്ല , നേരത്തെ ഇന്ത്യൻ റീഹാബിലിറ്റേഷൻ കൗൺസിലിൽ ആണ് ഫിസിയോതെറാപ്പിസ്റ്റുകൾ രജിസ്റ്റർ ചെയ്തിരുന്നത് ,എന്നാൽ എംബിബിഎസ്‌ കാരുടെ എതിരിപ്പിനെ തുടർന്ന് ആ രെജിസ്റ്ററേഷൻ ഇപ്പോൾ അനുവദിക്കുന്നില്ല . പഴയ പാരാമെഡിക്കൽ വിഭാഗമായി തങ്ങളുടെ കീഴ്ജീവനക്കാരായി നിലനിർത്താനാണ് അവരുടെ ശ്രമം . 2011 ൽ ശ്രീ അമർസിംഗ് എംപി ചെയർമാനായ പാർലിമെന്ററി കമ്മറ്റി ,ഇന്ത്യൻ ഫിസിയോതെറാപ്പി ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും ,രാജ്യ സഭ അംഗീകരിക്കുകയും ,ചെയ്‌തുവെങ്കിലും ഡോക്ടർമാരുടെ സമ്മർദം മൂലം ലോക്‌സഭ ബിൽ പരിഗണനക്ക് കൂടി എടുത്തില്ല . ഇതിനെതിരെ രാജ്യമൊട്ടാകെ ഫിസിയോതെറാപ്പിസ്റ്റുകൾ പ്രതിഷേധസമരങ്ങൾ ചെയ്തു വെങ്കിലും ഫലമുണ്ടായില്ല .എന്നാൽ ഇപ്പോൾ സർക്കാർ എംബിബിഎസ് ,ഡോക്ടർമാർ ഒഴികെ ബാക്കിയുള്ള എല്ലാ വിഭാഗളെയും കൂട്ടി ചേർത്ത് സമ്പൂർണ മെഡിക്കൽ കൌൺസിൽ ബിൽ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് .അങ്ങിനെ വന്നാൽ ഫിസിയോതെറാപ്പിസ്റ്റുമാർ ,നേഴ്സ്മാർ ,ചിലപ്പോൾ ദന്തഡോക്ടർമാർ എന്നിവരും വെറും പാരമെഡിക്കൽ ജീവനകാരായി മാറും .ലോകരോഗ്യ സംഘടനയുടെ നിയമങ്ങൾ ലംഘിചുനടത്തുന്ന ഈ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട് . പ്രായമായവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ളരാജ്യങ്ങളിൽ ഫിസിയോതെറാപിസ്റ്മാരുടെ ഔഷധരഹിത ചികില്സയുടെ പ്രസകതി വർധിച്ചു വരുമെന്നതിൽ യാതോരു സംശയവും വേണ്ട .

"https://ml.wikibooks.org/w/index.php?title=ഫിസിയോതെറാപ്പി&oldid=16724" എന്ന താളിൽനിന്ന് ശേഖരിച്ചത്