പ്രോഗ്രാമിങ്ങ് ഭാഷ - സി ഷാർപ്പ്

പ്രോഗ്രാമിങ്ങ് ഭാഷ - സി-ഷാർ‌പ്പ്

തിരുത്തുക

സി-ഷാര്‌പ്പ് (C#), പ്രധാനമായും വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ലക്ഷ്യമാക്കുന്ന ഒരു വിവിധോദ്ദ്യേശ പ്രോഗ്രാമിങ്ങ് ഭാഷയാണ്‌.


C# പ്രോഗ്രാമിങ്ങ് ഭാഷയും .NET Framework 1.0-യും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ട് ഇപ്പോൾ എട്ടു വർഷം[1] തികയുന്നു. ഇക്കാലയളവിൽ, വിൻ‌ഡോസ് പ്രോഗ്രാമിങ്ങ് മേഖലയിൽ സാരമായ മാറ്റങ്ങൾ വരുത്താൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പതിപ്പ്-3-ൽ‌ എത്തിനിൽക്കുന്ന C# ഭാഷയാവട്ടെ, വിൻ‌ഡോസ് പ്രോഗ്രാമർമാരുടേ ഇഷ്ടഭാഷയായും മാറിക്കഴിഞ്ഞു.


C# ഭാഷ പഠിച്ചുതുടങ്ങിയിട്ടുള്ളവര്‌ക്കുവേണ്ടിയുള്ള ഒരു പുസ്തകമാണിത്. .NET Framework-നെയും C# ഭാഷയെയും പറ്റിയുള്ള സാമാന്യവിവരങ്ങൾ വായിച്ചെടുക്കാൻ മറ്റു സ്ഥലങ്ങളുണ്ട്. [2],[3],[4],[5]. ഈ പുസ്ത്കത്തിൽ പ്രധാനമായും C#-ന്റെ വ്യാകരണവും പ്രായോഗിക വശങ്ങളുമാണ്‌ പ്രതിപാദിക്കുന്നത്.