"വിഷ്ണുസൂക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113:
യാതൊരു വിഷ്ണുവിന്റെ മൂന്നു ചുവടുകളിൽ സകല ലോകങ്ങളും ഒതുങ്ങുന്നുവോ, ഭീമനും കുചരനും ഗിരിഷ്ഠനുമായ മൃഗരാജനെ പോലെ ആ വിഷ്ണു സ്വമഹത്വം കൊണ്ട് എല്ലാവരാലും സ്തുതിക്കപ്പെടുന്നു.
 
ഇവിടെ വിഷ്ണുവിനെ സ്വവീര്യം ഹേതുവായി എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്ന മൃഗമായ സിംഹത്തോട്‌ ഉപമിച്ചിരിക്കുന്നു. എല്ലവരും ഭയപ്പെടുന്നവനും ദുർഗ്ഗമമാർഗ്ഗങ്ങളിൽ ചരിക്കുന്നവനും പർവ്വതനിവാസിയുമാണല്ലോ സിംഹം. മന്ത്രത്തിലെ വിശേഷണങ്ങൾ എല്ലാം വിഷ്ണുവിനും യോജിപ്പിക്കാവുന്നവ തന്നെ. സിംഹം ഇരയെ എന്ന പോലെ വിഷ്ണു ശത്രുക്കളെ അന്വേഷിച്ചു നടക്കുന്നവനാണ്‌, അഥവാ മൃഗസ്വഭാവിയാണ്‌. പരമേശ്വരനായ വിഷ്ണു ഭയപ്പെടുത്തുന്നവൻ ( ഭീഷാസ്മാത് പവനഃ പവതേ, ഭീഷാസ്മാത് ഉദേതി സൂര്യഃ എന്നു തൈത്തരീയോപനിഷത്തിൽ ഈശ്വരനെ സ്തുതിക്കുന്നുണ്ട് ) ആയതു കൊണ്ട് ഭീമനാണ്‌. കു (ഭൂമി) തുടങ്ങി സകലലോകത്തിലും വ്യാപിച്ചുനില്ക്കുന്നവനായതു കൊണ്ട് കുചരനാണ്‌. വേദവാക്യങ്ങളിൽ ( ഗീഃഗീരുകളിൽ ) സദാ കുടികൊള്ളുന്നതു കൊണ്ട് ഗിരിഷ്ഠനാണ്‌.
 
ഋഗ്വേദത്തിൽ ‘പോലെ’ എന്ന അർത്ഥത്തിൽ ‘ന’ ശബ്ദം ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.
"https://ml.wikibooks.org/wiki/വിഷ്ണുസൂക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്