"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
===മനുഷ്യശരീരത്തിലെ കോശങ്ങൾ===
മറ്റെല്ലാ ബഹുകോശജീവികൾക്കുമെന്നപോലെ കോശസമൃദ്ധമാണ് മനുഷ്യശരീരവും. ഒന്നല്ലൊരായിരം വൈവിധ്യതകളുടെ സമാനതകളില്ലാത്ത ദ്വീപസമൂഹമാണിവ. ആരാണ് കേമൻ എന്ന് തമ്മിൽ മത്സരിക്കുന്നു എന്നുതോന്നിപ്പിക്കുന്ന തരത്തിലുള്ള ധാർമ്മികബോധവും ഘടനാവൈപുല്യവും. ഈ വൈപുല്യത്തിന്റെ കണക്കെടുത്തിട്ടുണ്ട് ശാസ്ത്രജ്ഞർ. ഒടുവിലത്തെ കണക്കുപ്രകാരം ഇത് 210 വ്യത്യസ്തരൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു.<ref>en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body</ref> ഇവയിൽ ഉൾപ്പെടുന്ന ചില പ്രത്യേക കോശങ്ങളെ താഴെക്കൊടുത്തിരിക്കുന്നു.
# ==== ഗ്രന്ഥീകോശങ്ങൾ ====
ഉമിനീർ ഉൾപ്പെടെയുള്ള ദഹനരസങ്ങൾ, കണ്ണുനീർ, പാൽ, മെഴുക്, സീബം, ശ്ലേഷ്മം എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
# ==== ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ ====
ഇൻസുലിൻ, അഡ്രിനാലിൻ, വാസോപ്രസ്സിൻ, തൈറോക്സിൻ, എസ്ടോജൻ, പ്രോജസ്ട്രോൺ എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
# ==== എപ്പിത്തീലിയകോശങ്ങൾ ====
മറ്റ് കോശനിരകൾക്കും ആന്തര-ബാഹ്യ അവയവങ്ങൾക്കും ആവരണമായി പ്രവർത്തിക്കുന്നവ.
# ==== നാഡീകോശങ്ങൾ ====
ആവേഗങ്ങളുടെ പുഃനപ്രസരണത്തിനും മസ്തിഷ്കധർമ്മങ്ങളായ ചിന്ത, ഓർമ്മ തുടങ്ങിയവയ്ക്കും സഹായിക്കുന്ന കോശനിരകൾ.‌
# ==== ശരീരദ്രവ്യങ്ങൾ ശേഖരിക്കുന്നവ ====
കൊഴുപ്പ്, വിറ്റാമിനുകൾ തുടങ്ങിയവയുടെ ശേഖരണത്തിന് സഹായിക്കുന്ന കോശങ്ങൾ.
# ==== മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന കോശങ്ങൾ ====
വൃക്കയിലും മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നവ.
# ==== സംവേദനകോശങ്ങൾ ====
കാഴ്ച, കേൾവി, മണം, രുചി, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നീ സംവേദനങ്ങൾ അറിയിക്കാൻ സഹായിക്കുന്ന കോശനിരകൾ.
# ==== സംയോജകകോശങ്ങൾ ====
വിവിധശരീരഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനും ശരീരത്തിന് താങ്ങും ബലവും നൽകുന്നതിനും സഹായിക്കുന്ന രക്തകോശങ്ങൾ, അസ്ഥികോശങ്ങൾ എന്നിവ.
 
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്