"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന്. ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ട് രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും ഒരു വർഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും<ref>http://en.wikipedia.org/wiki/Marx%27s_theory_of_human_nature</ref> മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയിൽ നിന്ന് നിഷ്കാസിതമാക്കുന്ന ഏകകാരണവും.
===മനുഷ്യശരീരത്തിലേയ്ക്ക്===
കേവലം അണുഘടനാതലത്തിൽ നിന്ന് അതിവിശിഷ്ടജീവതലത്തിലേയ്ക്ക് മനുഷ്യന്റെ രൂപപ്പെടലിന് കാരണമായത് ഇനിയും നിഗൂഢമായി അവശേഷിക്കുന്ന ഊർജ്ജബന്ധങ്ങളാണ്. ജീവൻ എന്ന പ്രതിഭാസം തെളിയിക്കപ്പെടുന്നതും ഊർജ്ജത്തിന്റെ അവസ്ഥാന്തരങ്ങളാലാണ്. ഊർജ്ജത്തെ ഉപയോഗിക്കാനും പ്രയോജകീകരിക്കാനും ആന്തര-ബാഹ്യപരിസ്ഥിതിയിൽ നിലനിർത്തേണ്ട സംതുലനം ഉറപ്പാക്കുന്നതിനും ജീവന്റെ അടയാളമായി മാറിയ ഉപാപചയപ്രവർത്തനങ്ങൾക്ക് കഴിവുണ്ട്. നിർമ്മാണ- ശിഥിലീകരണപ്രക്രിയകളുടെ നിരന്തരസംഘട്ടനം എന്ന് ഇതിനെ വിവക്ഷിക്കാം. ഇതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് മറ്റുജീവികളിലെന്നപോലെ മനുഷ്യനിലും ഏകദേശം പത്തുട്രില്യൺ കോശങ്ങളാണ്.<ref>http://en.wikipedia.org/wiki/Cell_%28biology%29</ref> ഇവഇവയുടെ പാരസ്പര്യം, ഇവയ്ക്കിടയിൽ കണിശമായി പായുന്ന വൈദ്യുതആവേഗങ്ങൾ, നിശ്ചിതസമയങ്ങളിൽ സ്വയം മരണപ്പെട്ടുപിൻമാറുന്ന കോശനിരകൾ എല്ലാം ഈ വ്യൂഹത്തിന്റെ പ്രണേതാക്കളാണ്.
===മനുഷ്യശരീരത്തിലെ കോശങ്ങൾ===
മറ്റെല്ലാ ബഹുകോശജീവികൾക്കുമെന്നപോലെ കോശസമൃദ്ധമാണ് മനുഷ്യശരീരവും. ഒന്നല്ലൊരായിരം വൈവിധ്യതകളുടെ സമാനതകളില്ലാത്ത ദ്വീപസമൂഹമാണിവ. ആരാണ് കേമൻ എന്ന് തമ്മിൽ മത്സരിക്കുന്നു എന്നുതോന്നിപ്പിക്കുന്ന തരത്തിലുള്ള ധാർമ്മികബോധവും ഘടനാവൈപുല്യവും. ഈ വൈപുല്യത്തിന്റെ കണക്കെടുത്തിട്ടുണ്ട് ശാസ്ത്രജ്ഞർ. ഒടുവിലത്തെ കണക്കുപ്രകാരം ഇത് 210 വ്യത്യസ്തരൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു.<ref>en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body</ref> ഇവയിൽ ഉൾപ്പെടുന്ന ചില പ്രത്യേക കോശങ്ങളെ താഴെക്കൊടുത്തിരിക്കുന്നു.
====ഗ്രന്ഥീകോശങ്ങൾ==== ഉമിനീർ ഉൾപ്പെടെയുള്ള ദഹനരസങ്ങൾ, കണ്ണുനീർ, പാൽ, മെഴുക്, സീബം, ശ്ലേഷ്മം എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
====ഹോർമോണുകളെ ഉത്‍പ്പാദിപ്പിക്കുന്ന കോശങ്ങൾ==== ഇൻസുലിൻ, അഡ്രിനാലിൻ, വാസോപ്രസ്സിൻ, തൈറോക്സിൻ, എസ്ടോജൻ, പ്രോജസ്ട്രോൺ എന്നിവ ഉൽപ്പാദിപ്പിക്കുന്നവ.
====എപ്പിത്തീലിയകോശങ്ങൾ====മറ്റ് കോശനിരകൾക്കും ആന്തര-ബാഹ്യ അവയവങ്ങൾക്കും ആവരണമായി പ്രവർത്തിക്കുന്നവ.
====നാഡീകോശങ്ങൾ==== ആവേഗങ്ങളുടെ പുഃനപ്രസരണത്തിനും മസ്തിഷ്കധർമ്മങ്ങളായ ചിന്ത, ഓർമ്മ തുടങ്ങിയവയ്ക്കും സഹായിക്കുന്ന കോശനിരകൾ.‌
====ശരീരദ്രവ്യങ്ങൾ ശേഖരിക്കുന്നവ==== കൊഴുപ്പ്, വിറ്റാമിനുകൾ തുടങ്ങിയവയുടെ ശേഖരണത്തിന് സഹായിക്കുന്ന കോശങ്ങൾ.
====മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന കോശങ്ങൾ==== വൃക്കയിലും മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നവ.
====സംവേദനകോശങ്ങൾ==== കാഴ്ച, കേൾവി, മണം, രുചി, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നീ സംവേദനങ്ങൾ അറിയിക്കാൻ സഹായിക്കുന്ന കോശനിരകൾ.
==== സംയോജകകോശങ്ങൾ==== വിവിധശരീരഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനും ശരീരത്തിന് താങ്ങും ബലവും നൽകുന്നതിനും സഹായിക്കുന്ന രക്തകോശങ്ങൾ, അസ്ഥികോശങ്ങൾ എന്നിവ.
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്