"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
എല്ലാ ജീവജാലങ്ങളും [http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%82 പരിണാമ]ത്തിന്റെ ഉൽപ്പന്നങ്ങളാണ്. മനുഷ്യനും പരിണാമഘട്ടങ്ങളിൽക്കൂടി ഏറിയും കുറഞ്ഞും ഘടനാതലത്തിലും ധർമ്മത്തിലും കൊടുക്കൽ വാങ്ങലുകൾ നടത്തിവന്നവരാണ്. എല്ലാജീവികളിലുമെന്ന പോലെ മനുഷ്യപരിണാമത്തിനും ഇന്നും ഏറെ ഉപോൽബലകമായുള്ളത് ഫോസിലുകളുടെ പഠനമാണ്. റേഡിയോആക്ടീവ് പദാർത്ഥങ്ങളുടെ [http://ml.wikipedia.org/wiki/%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF അർദ്ധായുസ്സ്] കണക്കാക്കുന്നതുവഴി കിട്ടിയ [http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD ഫോസിലു]കളുടെ കാലപ്പഴക്കവും മറ്റുജീവികളുമായി പുരോ-പശ്ചാത് ബന്ധങ്ങളും അനാവരണം ചെയ്യുന്നു. ശരീരവലിപ്പം, ചലനം, ആഹാരസമ്പാദനം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലെ മാറ്റങ്ങൾ താരതമ്യപഠനങ്ങളിലൂടെ സഗൗരവം നിരീക്ഷിക്കുന്നു. രണ്ടാമത്തെ മാർഗ്ഗം ശിലായുധങ്ങളും അടയാളങ്ങളും ചിത്രണങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരികചിഹ്നങ്ങളുടെ പരിശോധനയാണ്. ഇന്നുള്ള ഏറ്റവും പുതുമയേറിയ വഴി ജനിതകശാസ്ത്രം വെട്ടിയൊരുക്കുന്നതാണ്. തന്മാത്രാജീവശാസ്ത്രത്തിന്റേയും ജൈവരസതന്ത്രത്തിന്റേയും അടയാളപ്പെടുത്തലുകളിലൂടെ അത്യന്തം സ്പന്ദനക്ഷമതയോടെ ഈ മേഖല വളരുന്നു. നരവംശശാസ്തം ഇന്ന് മനുഷ്യന്റെ അപാരബുദ്ധിപരിശോധനായജ്ഞമായി മാറുന്നത് അതുകൊണ്ടാണ്.
===മനുഷ്യന്റെ മേൻമകൾ===
ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന്. ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ട് രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും ഒരു വർഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ ഒരു വർഷം മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും<ref>http://en.wikipedia.org/wiki/Marx%27s_theory_of_human_nature</ref> മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയിൽ നിന്ന് നിഷ്കാസിതമാക്കുന്ന ഏകകാരണവും.
===മനുഷ്യശരീരത്തിലേയ്ക്ക്===
കേവലം അണുഘടനാതലത്തിൽ നിന്ന് അതിവിശിഷ്ടജീവതലത്തിലേയ്ക്ക് മനുഷ്യന്റെ രൂപപ്പെടലിന് കാരണമായത് ഇനിയും നിഗൂഢമായി അവശേഷിക്കുന്ന ഊർജ്ജബന്ധങ്ങളാണ്. ജീവൻ എന്ന പ്രതിഭാസം തെളിയിക്കപ്പെടുന്നതും ഊർജ്ജത്തിന്റെ അവസ്ഥാന്തരങ്ങളാലാണ്. ഊർജ്ജത്തെ ഉപയോഗിക്കാനും പ്രയോജകീകരിക്കാനും ആന്തര-ബാഹ്യപരിസ്ഥിതിയിൽ നിലനിർത്തേണ്ട സംതുലനം ഉറപ്പാക്കുന്നതിനും ജീവന്റെ അടയാളമായി മാറിയ ഉപാപചയപ്രവർത്തനങ്ങൾക്ക് കഴിവുണ്ട്. നിർമ്മാണ- ശിഥിലീകരണപ്രക്രിയകളുടെ നിരന്തരസംഘട്ടനം എന്ന് ഇതിനെ വിവക്ഷിക്കാം. ഇതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് മറ്റുജീവികളിലെന്നപോലെ മനുഷ്യനിലും ഏകദേശം പത്തുട്രില്യൺ കോശങ്ങളാണ്.<ref>http://en.wikipedia.org/wiki/Cell_%28biology%29</ref> ഇവ
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്