"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
====മനുഷ്യോൽപ്പത്തിയുടെ തെളിവുകൾ====
എല്ലാ ജീവജാലങ്ങളും [http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%82 പരിണാമ]ത്തിന്റെ ഉൽപ്പന്നങ്ങളാണ്. മനുഷ്യനും പരിണാമഘട്ടങ്ങളിൽക്കൂടി ഏറിയും കുറഞ്ഞും ഘടനാതലത്തിലും ധർമ്മത്തിലും കൊടുക്കൽ വാങ്ങലുകൾ നടത്തിവന്നവരാണ്. എല്ലാജീവികളിലുമെന്ന പോലെ മനുഷ്യപരിണാമത്തിനും ഇന്നും ഏറെ ഉപോൽബലകമായുള്ളത് ഫോസിലുകളുടെ പഠനമാണ്. റേഡിയോആക്ടീവ് പദാർത്ഥങ്ങളുടെ [http://ml.wikipedia.org/wiki/%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF അർദ്ധായുസ്സ്] കണക്കാക്കുന്നതുവഴി കിട്ടിയ [http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD ഫോസിലു]കളുടെ കാലപ്പഴക്കവും മറ്റുജീവികളുമായി പുരോ-പശ്ചാത് ബന്ധങ്ങളും അനാവരണം ചെയ്യുന്നു. ശരീരവലിപ്പം, ചലനം, ആഹാരസമ്പാദനം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലെ മാറ്റങ്ങൾ താരതമ്യപഠനങ്ങളിലൂടെ സഗൗരവം നിരീക്ഷിക്കുന്നു. രണ്ടാമത്തെ മാർഗ്ഗം ശിലായുധങ്ങളും അടയാളങ്ങളും ചിത്രണങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരികചിഹ്നങ്ങളുടെ പരിശോധനയാണ്. ഇന്നുള്ള ഏറ്റവും പുതുമയേറിയ വഴി ജനിതകശാസ്ത്രം വെട്ടിയൊരുക്കുന്നതാണ്. തന്മാത്രാജീവശാസ്ത്രത്തിന്റേയും ജൈവരസതന്ത്രത്തിന്റേയും അടയാളപ്പെടുത്തലുകളിലൂടെ അത്യന്തം സ്പന്ദനക്ഷമതയോടെ ഈ മേഖല വളരുന്നു. നരവംശശാസ്തം ഇന്ന് മനുഷ്യന്റെ അപാരബുദ്ധിപരിശോധനായജ്ഞമായി മാറുന്നത് അതുകൊണ്ടാണ്.
===മനുഷ്യന്റെ മേൻമകൾ===
ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന്. ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ട് രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും മുപ്പത്തിയഞ്ച് ദശലക്ഷം തവണ ഒരു വർഷം മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും<ref>http://en.wikipedia.org/wiki/Marx%27s_theory_of_human_nature</ref> മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം.
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്