"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
എത്രയെളുപ്പത്തിൽ മനുഷ്യന്റെ പരിണാമം നടന്നു എന്നത് കാലവും സമയവും സ്ഥലവും എത്ര വലുതാണ് എന്നറിഞ്ഞാലേ ഗ്രഹിക്കാൻ കഴിയൂ. 'നിങ്ങളെ ഒന്നു വട്ടം കറക്കി പ്രപഞ്ചത്തിലെവിടേയ്ക്കെങ്കിലും ഒന്നിട്ടേക്കാമെങ്കിൽ [http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%82 പ്രപഞ്ച]ത്തിലെ ഏതെങ്കിലുമൊരു ഗ്രഹത്തിലോ അതിനുസമീപമോ ചെന്നുവീഴാൻ ഒന്നുകഴിഞ്ഞ് മുപ്പത്തിമൂന്ന് പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യയിലൊന്നു സാധ്യതയാണുള്ളതെന്ന് [http://en.wikipedia.org/wiki/Cosmos:_A_Personal_Voyage കാൾ സാഗൻ] എന്ന ശാസ്ത്രജ്ഞൻ ഉറപ്പിച്ചുപറയുന്നു. അത്രയ്ക്കത്ഭുതവിസ്തൃതിയുള്ള ഈ ലോകത്ത് സമയവും കാലവും എത്ര അനന്തമാണ്, മനുഷ്യദർശനസീമകൾക്കപ്പുറമാണ്? എങ്കിലും ഇന്നേവരെ നരവംശശാസ്ത്രജ്ഞർ രൂപപ്പെടുത്തിയെടുത്ത മനുഷ്യന്റെ ഉൽപ്പത്തിവിശേഷങ്ങൾ നമുക്കുകാണാം.
====മനുഷ്യോൽപ്പത്തിയുടെ തെളിവുകൾ====
എല്ലാ ജീവജാലങ്ങളും [http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%82 പരിണാമ]ത്തിന്റെ ഉൽപ്പന്നങ്ങളാണ്. മനുഷ്യനും പരിണാമഘട്ടങ്ങളിൽക്കൂടി ഏറിയും കുറഞ്ഞും ഘടനാതലത്തിലും ധർമ്മത്തിലും കൊടുക്കൽ വാങ്ങലുകൾ നടത്തിവന്നവരാണ്. എല്ലാജീവികളിലുമെന്ന പോലെ മനുഷ്യപരിണാമത്തിനും ഇന്നും ഏറെ ഉപോൽബലകമായുള്ളത് ഫോസിലുകളുടെ പഠനമാണ്. റേഡിയോആക്ടീവ് പദാർത്ഥങ്ങളുടെ [http://ml.wikipedia.org/wiki/%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF അർദ്ധായുസ്സ്] കണക്കാക്കുന്നതുവഴി കിട്ടിയ ഫോസിലുകളുടെ[http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD ഫോസിലു]കളുടെ കാലപ്പഴക്കവും മറ്റുജീവികളുമായി പുരോ-പശ്ചാത് ബന്ധങ്ങളും അനാവരണം ചെയ്യുന്നു. ശരീരവലിപ്പം, ചലനം, ആഹാരസമ്പാദനം എന്നിങ്ങനെ വ്യത്യസ്തമേഖലകളിലെ മാറ്റങ്ങൾ താരതമ്യപഠനങ്ങളിലൂടെ സഗൗരവം നിരീക്ഷിക്കുന്നു. രണ്ടാമത്തെ മാർഗ്ഗം ശിലായുധങ്ങളും അടയാളങ്ങളും ചിത്രണങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരികചിഹ്നങ്ങളുടെ പരിശോധനയാണ്. ഇന്നുള്ള ഏറ്റവും പുതുമയേറിയ വഴി ജനിതകശാസ്ത്രം വെട്ടിയൊരുക്കുന്നതാണ്. തന്മാത്രാജീവശാസ്ത്രത്തിന്റേയും ജൈവരസതന്ത്രത്തിന്റേയും അടയാളപ്പെടുത്തലുകളിലൂടെ അത്യന്തം സ്പന്ദനക്ഷമതയോടെ ഈ മേഖല വളരുന്നു. നരവംശശാസ്തം ഇന്ന് മനുഷ്യന്റെ അപാരബുദ്ധിപരിശോധനായജ്ഞമായി മാറുന്നത് അതുകൊണ്ടാണ്.
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്