"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
===മനുഷ്യന്റെ ഉൽപ്പത്തി===
4500 മില്യൺ വർഷമായി ഈ ഭൂമി ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ട്. ഇന്നുവരെയുള്ള ഭൂമിയുടെ ചരിത്രത്തെ ഈ ഭൂമിയിലെ ഒരുദിവസമായി സങ്കല്പിക്കുക രസാവഹമാണ്. എങ്കിൽ വൈകിട്ട് എട്ടരയോടെ ആദ്യകടൽ സസ്യവും എട്ടേമുക്കാൽ കഴിഞ്ഞ് ജെല്ലിഫിഷും പത്തുമണിയാകുമ്പോൾ കരസസ്യങ്ങളും രൂപപ്പെട്ടതായി ചരിത്രം പറയും. രാത്രി പതിനൊന്നുമണിയ്ക്ക് വന്നുകയറിയ ദിനോസറുകൾ കൃത്യം പന്ത്രണ്ട് മുപ്പത്തിയൊമ്പതിന് അപ്രത്യക്ഷമായി. ഒടുവിൽ അർദ്ധരാത്രിയാകാൻ ഒരുമിനിറ്റും പതിനേഴുസെക്കൻഡുമുള്ളപ്പോൾ മനുഷ്യൻ രൂപപ്പെടുന്നു.<ref name="test1"/><br />
എത്രയെളുപ്പത്തിൽ മനുഷ്യന്റെ പരിണാമം നടന്നു എന്നത് കാലവും സമയവും സ്ഥലവും എത്ര വലുതാണ് എന്നറിഞ്ഞാലേ ഗ്രഹിക്കാൻ കഴിയൂ. 'നിങ്ങളെ ഒന്നു വട്ടം കറക്കി പ്രപഞ്ചത്തിലെവിടേയ്ക്കെങ്കിലും ഒന്നിട്ടേക്കാമെങ്കിൽ പ്രപഞ്ചത്തിലെ[http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%82 പ്രപഞ്ച]ത്തിലെ ഏതെങ്കിലുമൊരു ഗ്രഹത്തിലോ അതിനുസമീപമോ ചെന്നുവീഴാൻ ഒന്നുകഴിഞ്ഞ് മുപ്പത്തിമൂന്ന് പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യയിലൊന്നു സാധ്യതയാണുള്ളതെന്ന് [http://en.wikipedia.org/wiki/Cosmos:_A_Personal_Voyage കാൾ സാഗൻ] എന്ന ശാസ്ത്രജ്ഞൻ ഉറപ്പിച്ചുപറയുന്നു. അത്രയ്ക്കത്ഭുതവിസ്തൃതിയുള്ള ഈ ലോകത്ത് സമയവും കാലവും എത്ര അനന്തമാണ്, മനുഷ്യദർശനസീമകൾക്കപ്പുറമാണ്? എങ്കിലും ഇന്നേവരെ നരവംശശാസ്ത്രജ്ഞർ രൂപപ്പെടുത്തിയെടുത്ത മനുഷ്യന്റെ ഉൽപ്പത്തിവിശേഷങ്ങൾ നമുക്കുകാണാം.
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്