"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
<br />
ആർക്കും ഫലപ്രദമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ലാത്ത [http://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B5%BB ജീവൻ] എന്ന പ്രതിഭാസമാണ് ഇന്ന് മനുഷ്യനെ<ref name="test1">[http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB/ വിക്കിപ്പീഡിയ വെബ്സൈറ്റ്] നോക്കുക.</ref> ലോകത്തിന്റെ കാവൽക്കാരനും യജമാനനുമാക്കിത്തീർത്തത്. ഒരേ നിഘണ്ടുവാണ് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് കരുത്തുപകരുന്നത്. നാനൂറുകോടി വർഷങ്ങൾ കൊണ്ട് തലമുറ തലമുറ കൈമാറിയെത്തുന്ന ഒരു ജനിതകസൂത്രത്തിന്റെ ഈടുവയ്പാണ് ഇവയ്ക്കുള്ളത്. അതീവനിഗൂഢമെന്ന് ഇന്നും ശാസ്ത്രലോകം കരുതുന്ന ജീവൻ എന്ന പ്രക്രിയയുടെ അടയാളമാണ് ഉപാപചയം. പുതിയ പദാർത്ഥങ്ങൾ പഴയതിൽ നിന്ന് നിർമ്മിക്കുകയും വീണ്ടും പുതുക്കുകയും ചെയ്യുന്ന ചാക്രികത ജീവന്റെ അടിസ്ഥാനപ്രമാണമാണ്. മനുഷ്യശരീരത്തെ ജീവനുള്ളിടത്തോളം കാലം നിലനിർത്തുന്ന ജീവൻ എന്ന സമസ്യയ്ക്ക് രാസപരിണാമപരമായ അടിത്തറയുണ്ട്.
==== ജീവന്റെ ഉദ്ഭവം ====
എന്നും കുളിക്കുകയും ആരോഗ്യവാനാകണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങളുടെ ദേഹത്ത് ഇപ്പോൾ ഒരു ട്രില്യൺ [http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B0%E0%B4%BF%E0%B4%AF ബാക്ടീരിയ] കാണും. അന്നപഥത്തിൽ നാനൂറിനങ്ങളിൽപ്പെട്ട ഒരുകോടിക്കോടി സൂക്ഷ്മാണുക്കൾ.<ref name="test2">പ്രപഞ്ചമഹാകഥ- വിവർത്തനപുസ്തകം- വി.ടി.സന്തോഷ്‌കുമാർ: A brieft history of time എന്ന ബിൽ ബ്രൈസന്റെ പുസ്തകത്തിന്റെ വിവർത്തനം, പേജ് 342.</ref> നൂറുകോടി ബാക്ടീരിയങ്ങളെ വായിൽ നിർത്തിക്കൊണ്ട് മനുഷ്യൻ ചിരിക്കുന്നു, ചുമയ്ക്കുന്നു. അങ്ങനെ നൂറുക്വാഡ്രില്യൺ ബാക്ടീരിയയെ ശരീരത്തിൽ അതിഥികളായി നിലനിർത്തി മനുഷ്യനങ്ങനെ ജീവിക്കുന്നു. എന്താണ് മനുഷ്യന് ഇവയോടിത്ര സ്നേഹം? [http://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%A8%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BF%E0%B5%BB പെനിസിലിനോ] മറ്റ് അണുനാശിനികളോ ഉപയോഗിച്ച് ഒതുക്കിക്കളയാമെന്ന വ്യാമോഹമുണ്ടെങ്കിൽ ഇവർ മനുഷ്യരോടു പറയും, നിങ്ങൾക്കും വളരെ വളരെ മുൻപ് ഈ ഭൂമി സ്വന്തമാക്കിയവരാണ് ഞങ്ങൾ. ഞങ്ങളില്ലെങ്കിൽ, നിങ്ങളുമില്ല.<br />
ഈ സൂക്ഷ്മങ്ങളായ സൂക്ഷ്മജീവികളൊക്കെ എവിടെനിന്നു വന്നു എന്ന സാമാന്യവൽക്കരിക്കപ്പെട്ട ചോദ്യത്തിന് ഫലപ്രദമായ ഉത്തരം വിവിധ മത-ദൈവ വിശ്വാസങ്ങളിൽ കാണാം. ഉൾക്കൊള്ളാനും പിന്തുടരാനും പ്രചരിപ്പിക്കാനും ഒരു ദൈവവിശ്വാസിയ്ക്ക് വളരെ എളുപ്പമാണ് ആ ഉത്തരങ്ങൾ. നിഷേധാത്മകമായ ഒരു ചോദ്യവാക്കും ഉയരാത്തത്ര കൗശലത്തോടെ തയ്യാറാക്കപ്പെട്ടുവന്ന ആ ഉത്തരങ്ങളെ അപ്പടി വിശ്വസിക്കാത്തവരും ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടവരും ഈ ലോകത്തുണ്ടായിരുന്നു. അവരീലൂടെ സുചിന്തിതശാസ്ത്രീയബോധ്യം ഉറപ്പുവരുത്തുന്ന ഉത്തരങ്ങൾ പിൽക്കാലത്ത് രൂപപ്പെട്ടു. അതിലൊന്നാണ് ഒപ്പാരിൻ- ഹാൽഡേൻ സിദ്ധാന്തം അഥവാ ജീവന്റെ [http://ml.wikipedia.org/wiki/%E0%B4%85%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF രാസപരിണാമസിദ്ധാന്തം] അഥവാ അജീവജീവോൽപത്തി.<br />
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്