"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
* ആദിമഭൂമിയുടെ അന്തരീക്ഷത്തിൽ C, H, N, O എന്നിവ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്രരൂപത്തിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല.
* വളരെക്കാലങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തിൽ H<sub>2</sub>, NH<sub>3</sub>, H<sub>2</sub>O എന്നീ ലളിത അകാർബണികതൻമാത്രകൾ രൂപപ്പെട്ടു. ഇവയിൽ നിന്ന് ആദിമജൈവികപദാർത്ഥങ്ങളായ CH<sub>4</sub>, HCN എന്നിവ രൂപപ്പെട്ടു. അന്തരീക്ഷത്തിലെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും ഇടിമിന്നലുമൊക്കെ ഈ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകി.<br />
* അനേകകാലം നീണ്ടുനിന്ന മഴയോടൊപ്പം ഈ തന്മാത്രകൾ മഴവെള്ളത്തിൽ ലയിച്ച് പുതുതായി രൂപപ്പെട്ട സമുദ്രത്തിലെത്തി. സമുദ്രജലത്തിൽ കാലക്രമേണ പഞ്ചസാരകളും[http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B8%E0%B4%BE%E0%B4%B0 പഞ്ചസാര]കളും [http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8B_%E0%B4%85%E0%B4%AE%E0%B5%8D%E0%B4%B2%E0%B4%82 അമിനോ ആസിഡുകളും] ഗ്ലിസറോൾ തന്മാത്രകളും രൂപപ്പെട്ടു.<br />
* സമുദ്രജലത്തിൽ രൂപപ്പെട്ട ഈ കാർബണികയൗഗികങ്ങളിൽ നിന്ന് [[en.wikipedia.org/wiki/Coacervate|കോ-അസർവേറ്റ് കണങ്ങൾ]] രൂപപ്പെട്ടു. ഇവയ്ക്ക് സ്വയം വളരാനും വിഭജിക്കാനുമുള്ള കഴിവുണ്ടായിരുന്നു. പിന്നീട് ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളുടെ സംയോജനം നടന്ന് തന്മാത്രാരൂപവൽക്കരണത്തിനും വിഭജനത്തിനും ഉൽപ്പരിവർത്തനത്തിനും അനുകൂലനത്തിലും കഴിവുള്ള [http://en.wiktionary.org/wiki/eobiont ഇയോബയോണ്ടുകൾ] രൂപപ്പെട്ടു. ഇവയാണ് കാലക്രമേണ [http://en.wikipedia.org/wiki/Prokaryote പ്രോകാരിയോട്ടുകളും] [http://en.wikipedia.org/wiki/Eukaryote യൂക്കാരിയോട്ടുകളുമായി] പരിണമിച്ചുവന്നത്.<br />
===== രാസപരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത =====<br />
രാസപരിണാമസിദ്ധാന്തത്തിന് പ്രശസ്തിയും ശാസ്ത്രീയതയും കൈവന്നത് 1953 ൽ സ്റ്റാൻലി മില്ലർ, ഹാരോൾഡ് യൂറേ എന്നീ ശാസ്ത്രജ്ഞർ ചെയ്ത സിമുലേഷൻ പരീക്ഷണമാണ്. ആദിമഭൂമിയുടെ അന്തരീക്ഷത്തെ കൃത്രിമമാർഗ്ഗങ്ങളിലൂടെ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുനടത്തിയ ഗവേഷണങ്ങൾ പ്യൂരിൻ, പിരിമിഡിൻ, അമിനോ ആസിഡ് എന്നീ തന്മാത്രകൾക്ക് രൂപെ നൽകി. ഇത് ആദിമഭൂമിയിൽ രാസപരിണാമം നടന്നാണ് ജീവനുത്ഭവിച്ചതെന്ന നിഗമനത്തിന് കൂടുതൽ ശാസ്ത്രീയത നൽകി.
 
===== അവലംബം =====
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്