"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
റഷ്യൻ ജൈവരസതന്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഐ. ഒപ്പാരിൻ<ref name="test3">[http://en.wikipedia.org/wiki/Alexander_Oparin/ വിക്കിമീഡിയ വെബ്സൈറ്റ്] Theory of the origin of life എന്ന ഭാഗം കാണുക.</ref> [http://www.valencia.edu/~orilife/textos/The%20Origin%20of%20Life.pdf ജീവന്റെ ഉൽപത്തി] എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ജീവന് രാസപരിണാമപിതൃത്വം കൽപിച്ച ഇദ്ദേഹവും 1957 ജൂലൈയിൽ ഇന്ത്യയിലെത്തി പൗരത്വമെടുത്ത [http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D മാർക്സിയൻ] ജീവശാസ്ത്രകാരനായ ജെ.ബി.എസ്. ഹാൽഡേനും <ref name="test3">[http://en.wikipedia.org/wiki/J_B_S_Haldane/ വിക്കിമീഡിയ വെബ്സൈറ്റ്] കാണുക.</ref> സ്വതന്ത്രമായി രൂപം നൽകിയ ജീവന്റെ രാസപരിണാമസിദ്ധാന്തത്തെ ഇങ്ങനെ പ്രസ്താവിക്കാം.<br />
* ആദിമഭൂമിയുടെ അന്തരീക്ഷത്തിൽ C, H, N, O എന്നിവ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്രരൂപത്തിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല.
* വളരെക്കാലങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തിൽ H<sub>2</sub>, NH<sub>3</sub>, H<sub>2</sub>O എന്നീ ലളിത അകാർബണികതൻമാത്രകൾ രൂപപ്പെട്ടു. ഇവയിൽ നിന്ന് ആദിമജൈവികപദാർത്ഥങ്ങളായ CH<sub>4</sub>, HCN എന്നിവ രൂപപ്പെട്ടു. അന്തരീക്ഷത്തിലെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും ഇടിമിന്നലുമൊക്കെ ഈ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകി.<br />
* അനേകകാലം നീണ്ടുനിന്ന മഴയോടൊപ്പം ഈ തന്മാത്രകൾ മഴവെള്ളത്തിൽ ലയിച്ച് പുതുതായി രൂപപ്പെട്ട സമുദ്രത്തിലെത്തി. സമുദ്രജലത്തിൽ കാലക്രമേണ പഞ്ചസാരകളും അമിനോ ആസിഡുകളും ഗ്ലിസറോൾ തന്മാത്രകളും രൂപപ്പെട്ടു.<br />
* സമുദ്രജലത്തിൽ രൂപപ്പെട്ട ഈ കാർബണികയൗഗികങ്ങളിൽ നിന്ന് [[en.wikipedia.org/wiki/Coacervate|കോ-അസർവേറ്റ് കണങ്ങൾ]] രൂപപ്പെട്ടു. ഇവയ്ക്ക് സ്വയം വളരാനും വിഭജിക്കാനുമുള്ള കഴിവുണ്ടായിരുന്നു. പിന്നീട് ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രകളുടെ സംയോജനം നടന്ന് തന്മാത്രാരൂപവൽക്കരണത്തിനും വിഭജനത്തിനും ഉൽപ്പരിവർത്തനത്തിനും അനുകൂലനത്തിലും കഴിവുള്ള [http://en.wiktionary.org/wiki/eobiont ഇയോബയോണ്ടുകൾ] രൂപപ്പെട്ടു. ഇവയാണ് കാലക്രമേണ [http://en.wikipedia.org/wiki/Prokaryote പ്രോകാരിയോട്ടുകളും] [http://en.wikipedia.org/wiki/Eukaryote യൂക്കാരിയോട്ടുകളുമായി] പരിണമിച്ചുവന്നത്.
 
===== അവലംബം =====
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്