"വൃത്തമഞ്ജരി അവതാരിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വൃത്തമഞ്ജരി അവതാരിക
വരി 1:
[[വൃത്തമഞ്ജരി | വിഷയവിവരം]] [[വൃത്തമഞ്ജരി അദ്ധ്യായം 1| അദ്ധ്യായം 1]]
 
 
 
 
അസ്തിവാരം കൂടാതെ വീടുകെട്ടുന്നതു പോലെയാണ്‌ വ്യാകരണം കൂടാതെ ഗ്രന്ഥനിര്‍മ്മാണം ചെയ്യുന്നത്‌. എന്നാല്‍ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെയാണ് ഭാഷാശില്‍പികള്‍ പണിപ്പാടുകള്‍ ചെയ്‌തു വന്നിരുന്നത്‌. മുറിക്കുന്തക്കാരുടെ വികടപ്രയോഗവര്‍ഷമില്ലാതിരുന്നതു കൊണ്ടായിരിക്കാമെങ്കിലും, കാലാന്തരത്തില്‍ അതിവര്‍ഷം തുടങ്ങിയപ്പോള്‍ അസ്തിവാരമില്ലാ ഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കള്‍ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങള്‍ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ആണ്‌ ഭാഷാവ്യാകരണം ശാസ്ത്രരീതിയില്‍ ആയത്‌. അതുപോലെതന്നെ അലങ്കാരങ്ങളില്‍ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ 'ഭാഷാഭൂഷണം' മാത്രമാണ്‌ കേരള സാമാന്യത്തിന്‌ ഒരു ഭൂഷണമായിത്തീര്‍ന്നിട്ടുള്ളത്‌. ഈ രണ്ടു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുള്ള മഹാപണ്ഡിതന്‍ വൃത്തശാസ്ത്രത്തില്‍ കൈവയ്ക്കുവാന്‍ ഭാവമുണ്ടെന്നു കേട്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കു സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോള്‍ ആഗ്രഹത്തിനടുത്ത തൃപ്തിയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്‌.
"https://ml.wikibooks.org/wiki/വൃത്തമഞ്ജരി_അവതാരിക" എന്ന താളിൽനിന്ന് ശേഖരിച്ചത്