ചേരുവകൾ

തിരുത്തുക

ചിക്കൻ -500​ഗ്രാം ഇഞ്ചി പേസ്റ്റാക്കിയത്- അര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റാക്കിയത്- അര ടീസ്പൂൺ കോൺഫ്ളോർ- മുക്കാൽ കപ്പ് ഉപ്പ്- ആവശ്യത്തിന് മുട്ട- 1 ഉള്ളി- രണ്ടെണ്ണം സോയാ സോസ്- ഒന്നര ടേബിൾ സ്പൂൺ വിനാ​ഗിരി- 2 ടേബിൾ സ്പൂൺ എണ്ണ,പച്ചമുളക്

തയ്യാറാക്കുന്ന വിധം

തിരുത്തുക
  1. മുട്ട, കോൺഫ്ളോർ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത്ഒരു മിക്സ് തയ്യാറാക്കുക
  2. മിക്സ് ചെയ്തതിലേക്ക് ചിക്കൻ ചേർക്കുക.
  3. നന്നായി മസാലയിൽ മിക്സ് ചെയ്തതിനു ശേഷം കുറഞ്ഞത് അര മണിക്കൂർ എങ്കിലും മാരിനേറ്റ് ചെയ്യാൻ വെക്കുക.
  4. പാനിൽ എണ്ണയൊഴിച്ച് ഡീപ് ഫ്രൈ ചെയ്തെടുക്കുക.
  5. മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റുക.
  6. ഉപ്പും സോയാ സോസും വിനാ​ഗിരിയും ചേർത്ത് ഇളക്കിയതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.
  7. വീണ്ടും ഇളക്കി നന്നായി പിടിച്ചതിനു ശേഷം വാങ്ങിവെക്കാം.

രുചിയർന്ന ചില്ലി ചിക്കൻ ചപ്പാത്തിക്കൊപ്പവും പൊറോട്ടയ്ക്കൊപ്പവും ഫ്രൈഡ് റൈസിനൊപ്പവും കഴിക്കാം.