പാചകപുസ്തകം:സ്റ്റഫ്ഡ് പാൻ കേക്ക് വിത്ത് കോക്കനട്ട്
ചേരുവകൾ
തിരുത്തുകപാൻ കേക്കിന്
- ഗോതമ്പ് പൊടി -100 ഗ്രാം
- പഞ്ചസാര -1 ടേബ്ൾ സ്പൂൺ
- ഏലക്കാപ്പൊടി -ഒരു നുള്ള്
തേങ്ങാ മിക്സ് തയാറാക്കുന്നതിന്
- തേങ്ങ ചിരവിയത് -25 ഗ്രാം
- പഞ്ചസാര -5 ഗ്രാം/മൂന്ന് ടീസ്പൂൺ
- ഏലക്കാപ്പൊടി -ഒരു നുള്ള്
തയാറാക്കുന്ന വിധം:
തിരുത്തുകഗോതമ്പുപൊടി, പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ കലക്കിവെക്കുക. തേങ്ങ തേങ്ങ ചുരണ്ടിയത്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ മിക്‌സിയിൽ അരച്ചെടുക്കുക. ഗോതമ്പു മാവ് മിശ്രിതത്തിലേക്ക് തേങ്ങ അരച്ചത് ചേർത്തിളക്കുക. ശേഷം നോൺസ്റ്റിക് പാൻ ചൂടാക്കി അതിലേക്ക് ഈ മിശ്രിതത്തിൽ കാൽഭാഗം പകർന്ന് പാകം ചൂടിൽ വേവിക്കുക. ഇരുവശങ്ങളും ഗാൾഡൻ ബ്രൗൺ നിറമായാൽ പാത്രത്തിലേക്ക് മാറ്റുക.