പാചകപുസ്തകം:വെള്ളരിക്കപച്ചടി

ചേരുവകൾതിരുത്തുക

 • വെള്ളരിക്ക (ചെറിയത്) - ഒരെണ്ണം(ചെറിയ കഷ്ണങ്ങളാക്കിയത്)
 • പച്ചമുളക് - അഞ്ചെണ്ണം
 • തേങ്ങ - അരമുറി
 • ജീരകം - ഒരു നുള്ള്
 • കടുക് - ഒരുനുള്ള്(ചതച്ചത്)
 • ചെറിയഉള്ളി - നാലെണ്ണം
 • തൈര് - രണ്ട് കപ്പ്
 • ഉപ്പ് - ആവശ്യത്തിന്
 • വറ്റൽ മുളക് - രണ്ട്(മുറിച്ചത്)
 • ചെറിയ ഉള്ളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
 • കടുക് - ഒരു ടീസ് സ്പൂൺ
 • കറിവേപ്പില - ഒരു തണ്ട്
 • വെളിച്ചെണ്ണ - ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതിതിരുത്തുക

വെള്ളരിക്ക പച്ചമുളക് ചേർത്ത് വേവിക്കുക. വെന്തുവരുമ്പോൾ അതിലേക്ക് നന്നായി അരച്ച തേങ്ങയും ജീരകവും ചെറിയഉള്ളിയും ചതച്ച കടുകും ചേർത്ത് ഇളക്കുക. വാങ്ങിവെച്ചതിനുശേഷം തണുക്കുമ്പോൾ തൈര് ചേർത്ത് ഇളക്കുക.ഇതിലേക്ക് വെളിച്ചെണ്ണയിൽ താളിച്ചെടുത്ത കടുകും വറ്റൽമുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക. വെള്ളരിക്ക പച്ചടി തയ്യാർ.