പാചകപുസ്തകം:വെളുത്തുള്ളി അച്ചാർ

ആവശ്യമുള്ള സാധനങ്ങൾ:

  • വെളുത്തുള്ളി തൊലി നീക്കി നെടുകെ കീറിയത്
  • പച്ചമുളക് അരിഞ്ഞത്
  • കറിവേപ്പില
  • മുളകുപൊടി
  • കടുക്, ഉലുവ
  • കായം
  • നല്ലെണ്ണ
  • ഉപ്പ്
  • വിനാഗിരി

നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ഉലുവ ഇടുക. രണ്ടും മൂത്തു കഴിയുമ്പോൾ വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. ഇതു വെന്തു കഴിയുമ്പോൾ ഉപ്പ്, മുളകുപൊടി ഇവ ചേർത്തു നന്നായി കുഴയ്ക്കുക. വിനാഗിരി ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. ആറിക്കഴിയുമ്പോൾ കുപ്പികളിലാക്കി മുകളിൽ അല്പം നല്ലെണ്ണ തൂവി അടച്ചു സൂക്ഷിക്കാം.