ലസാന്നേ
ലസാന്നേ വിളമ്പിയത്.

ലസാന്നേ പരന്ന പാസ്ത ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഇറ്റാലിയൻ ഭക്ഷണമാണ്. പച്ചക്കറികൾ മാത്രമായും, പലയിനം ഇറച്ചികളിട്ടും ലസാന്നേ ഉണ്ടാക്കുന്നു.

ആവശ്യമുള്ള ഉപകരണങ്ങൾ

തിരുത്തുക
  1. കൺ‌വെക്ഷൻ അവൻ
  2. കണ്ണാടി ട്രേ

ആവശ്യമുള്ള സാധനങ്ങൾ

തിരുത്തുക
  1. കാരറ്റ് - 2 എണ്ണം
  2. ബീൻസ്- 5 എണ്ണം
  3. കോളിഫ്ലവർ - അല്ലി പൊളിച്ചത് അരക്കപ്പ്
  4. ലസാന്നേ - 2 എണ്ണം
  5. തക്കാളി - 1 വലുത്
  6. മൈദ - 1 കരണ്ടി
  7. വെണ്ണ - 75 ഗ്രാം
  8. പാൽ - അര ലിറ്റർ
  9. ചീസ് സ്ലൈസ് - 2 എണ്ണം
  10. ഉപ്പ്
  11. കുരുമുളക് പൊടി

പാകം ചെയ്യുന്ന വിധം

തിരുത്തുക

ലസാന്നേ വേവിക്കാൻ, ഒരു പാത്രം വെള്ളം തിളക്കുമ്പോൾ അതിൽ ഉപ്പും 1 സ്പൂൺ എണ്ണയും പാസ്തയും (ലസാന്നേ) ഇടുക. 20-25 നിമിഷം തിളക്കുമ്പോൾ പാസ്ത വേകും. വേവിച്ച പാസ്ത വെള്ളമൂറ്റിക്കളഞ്ഞ് എടുത്ത് വയ്ക്കുക. കാരറ്റ്, ബീൻസ് എന്നിവ ചതുരങ്ങളായി അരിഞ്ഞ് കുക്കറിൽ വേവിക്കുക. കോളിഫ്ലവർ അല്ലികളാക്കിയത് ഒരു പാത്രം തിളച്ച വെള്ളത്തിൽ 10 നിമിഷം മുക്കിയിടുക. തക്കാളി ചെറുതായി നുറുക്കുക.

ഒവൻ കൺ‌വെക്ഷൻ മൈക്രോവേവ് മോഡിൽ 200 ഡിഗ്രീ ചൂടാക്കുക.

വൈറ്റ് സോസ് ഉണ്ടാക്കുന്ന വിധം

തിരുത്തുക

അടി കട്ടിയുള്ള ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. ചൂടായ ചട്ടിയിൽ വെണ്ണ ഉരുക്കുക. വെണ്ണ ഉരുകി തുടങ്ങുമ്പോൾ തീ ചെറുതാക്കുക (അല്ലെങ്കിൽ വെണ്ണ കാഞ്ഞ് പോകും). ഇതിലേക്ക് മൈദാ മാവ് ഇടുക. മൈദയും വെണ്ണയും നന്നായി യോജിപ്പിക്കുക. ചട്ടിയിലെ വെണ്ണ മുഴുവൻ മൈദയിൽ ആയിക്കഴിഞ്ഞാൽ, ചട്ടുകം കൊണ്ട് മൈദയെ ഉരുട്ടിപ്പരത്തുക. ഇതിലേക്ക് പാൽ അല്പാല്പമായി ഒഴിച്ച് കുഴക്കുക. ശ്രദ്ധിക്കുക, മൈദ ഉള്ളതിനാൽ പാൽ പെട്ടെന്ന് വറ്റിപ്പോകും, അപ്പോൾ അല്പം കൂടി പാൽ ഒഴിച്ച് ഇളക്കണം. 350-400 മില്ലി ലിറ്റർ പാൽ ഒഴിച്ച് കഴിയുമ്പോൾ കുറുകലിന്റെ തോത് കുറഞ്ഞ് തുടങ്ങും. അപ്പോൾ ചട്ടുകം കൊണ്ട് നന്നായി ഇളക്കി മൈദ കട്ടകളായി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഈ മിശ്രിതം കട്ടപിടിക്കാതെ നോക്കണം. അതിനായി തീ ചെറുതാക്കുക + പാൽ തയ്യാറായി വച്ചിരിക്കുക, ഇതിലേക്ക് ചേർക്കാൻ. ഇത് കുഴമ്പ് പരുവത്തിലാവുമ്പോൾ ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കണം.

കണ്ണാടി ട്രേയിൽ ഏറ്റവും അടിവശത്ത് ഒരു ലസാന്നേ ഷീറ്റ് വയ്ക്കുക. അതിനു മീതെ കാരറ്റ് + ബീൻസ്, വൈറ്റ് സോസ്, ലസാന്നേ,വൈറ്റ് സോസ്, കോളിഫ്ലവർ, വൈറ്റ് സോസ്, ലസാന്നേ, വൈറ്റ് സോസ്, തക്കാളി, വൈറ്റ് സോസ് എന്നിങ്ങനെ ലെയറുകളായി അടുക്കി, അതിനു മീതെ ചീസ് സ്ലൈസുകൾ വയ്ക്കുക. ഈ ഗ്ലാസ് റ്റ്രേ കൺ‌വെക്ഷനിൽ 20 മിനിറ്റ് നേരം വയ്ക്കുക (ചീസ് ഉരുകണം).

തക്കാളി സോസോടു കൂടി ചൂടോടെ കഴിക്കുക.

മറ്റ് ചേരുവകൾ

തിരുത്തുക

പച്ചക്കറികൾ മേൽ‌പ്പറഞ്ഞവയല്ലാതെ ഉരുളക്കിഴങ്ങ്, കാപ്സിക്കം, സവാള, കൂണുകൾ, വേവിച്ച് എരിവ് ചേർത്ത ഇറച്ചികൾ (മിൻസ് ചെയ്തത്) എന്നിവയും ലെയറുകളിൽ ചേർക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ലസാന്നേ&oldid=15678" എന്ന താളിൽനിന്ന് ശേഖരിച്ചത്