ആവശ്യമായ സാധനങ്ങൾതിരുത്തുക

  • കടല മാവ്- 250 ഗ്രാം
  • ഉപ്പ്- ആവശ്യത്തിന്
  • മഞ്ഞള്- ഒരുനുള്ള്
  • നെയ്യ്- 100ഗ്രാം
  • കിസ്മിസ്- 50 ഗ്രാം
  • എണ്ണ- ആവശ്യത്തിന്
  • പഞ്ചസാര- 200 ഗ്രാം
  • വെള്ളം- ആവശ്യത്തിന്
  • ഏലയ്ക്ക- 3

പാകം ചെയ്യുന്ന വിധംതിരുത്തുക

കടല മാവും ഉപ്പും മഞ്ഞളും കൂടി നന്നായി കുഴച്ച് ദോശമാവ് പരുവത്തിലാക്കുക പഞ്ചസാര പാവ് കാച്ചി വെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില് എണ്ണ തിളപ്പിക്കുക അതിലേക്ക് പാകപ്പെടുത്തിയ മാവ് ഒരു കണ്ണോപ്പയിലൂടെ ഇറ്റിറ്റ് ഒഴിക്കുക.ചെറുതായി മൂത്തുവരുംപോള് കോരി പഞ്ചസാര ലായനിലേക്കിടുക.15 മിനിട്ടിനു ശേഷം അവ കോരിയെടുത്ത് ഒരു പാത്രത്തിലാക്കുക അതിലേക്ക് നെയ്യും കിസ്മിസും ഏലയ്ക്ക ഇടിച്ചതും ചേ൪ത്ത് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ലഡു&oldid=16830" എന്ന താളിൽനിന്ന് ശേഖരിച്ചത്