ചേരുവകൾ

തിരുത്തുക
  • റവ - ഒരു കപ്പ്
  • പഞ്ചസാര - അര കപ്പ്(പൊടിച്ചത്)
  • പാൽ - കാൽ കപ്പ്(ചെറിയ ചൂടിൽ)
  • തേങ്ങ - അര കപ്പ്(ചിരവിയത്)
  • ഉണക്കമുന്തിരി - പത്തെണ്ണം
  • ഏലയ്ക്കാ - അര ടീ സ്പൂൺ(പൊടിച്ചത്)
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • കശുവണ്ടി - പത്തെണ്ണം

തയ്യാറാക്കേണ്ട വിധം

തിരുത്തുക

ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുമാറ്റുക.അതിൽ റവ ചെറുതായൊന്നു ചൂടാക്കി മാറ്റുക.ആ പാനിൽ തന്നെ തേങ്ങ ചിരവിയത് നിറം മാറാതെ ഒന്നു വറുത്തെടുക്കുക.ഒരു പാത്രത്തിൽ റവയും ,വറുത്തു വച്ച തേങ്ങയും പാലൊഴികെയുള്ള മറ്റ് ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പാൽ കുറേശ്ശെയായി ഒഴിച്ച് ഇളക്കുക.ഈ മിശ്രിതം ലഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.കുറച്ചുനേരം വച്ചതിനു ശേഷം ഉപയോഗിക്കുക

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:റവ_ലഡു&oldid=16897" എന്ന താളിൽനിന്ന് ശേഖരിച്ചത്