ചേരുവകൾതിരുത്തുക

  • റവ - ഒരു കപ്പ്
  • പഞ്ചസാര - ഒന്നര കപ്പ്
  • വെള്ളം - ഒന്നര കപ്പ്
  • പാൽ - അര കപ്പ്
  • നെയ്യ് - നാല് ടേബിൾ സ്പൂൺ
  • കശുവണ്ടി - പത്തെണ്ണം
  • ഏലയ്ക്ക - നാലെണ്ണം(പൊടിച്ചത്)
  • ഗ്രാമ്പൂ - രണ്ടെണ്ണം
  • പച്ച കർപ്പൂരം - ഒരു നുള്ള്(പൊടിച്ചത്)
  • ഫുഡ് കളർ - ഒരു നുള്ള്

ഉണ്ടാക്കേണ്ട വിധംതിരുത്തുക

ചൂടാക്കിയ പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് റവ ഇട്ട് ചെറുതായിട്ട് ചൂടാക്കിയെടുക്കുക.ഒരു പാത്രത്തിൽ വെള്ളവും പാലും ഒഴിച്ചു ചൂടാക്കുക. തിളക്കുമ്പോൾ അതിലേക്ക് റവ അല്പാല്പമായി ചേർത്ത് ഇളക്കികൊടുക്കുക.വെന്തുവരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കിയതിനുശേഷം ഫുഡ് കളർ ചേർത്ത് യോജിപ്പിക്കുക.ഇതിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് അല്പംസമയം അടച്ചുവെച്ച് വേവിക്കുക.റവ വെന്ത് പാനിൽ നിന്നു വിട്ടു വരുന്ന പരുവത്തിൽ ഏലയ്ക്കാപൊടിച്ചത് ചേർത്ത് ഇറക്കി വെയ്ക്കുക.അതിൽ പൊടിച്ച പച്ച കർപ്പൂരം ചേർക്കുക.ഒടുവിൽ നെയ്യിൽ വറുത്ത കശുവണ്ടി,കിസ്മിസ്,ഗ്രാമ്പൂ ഇവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.റവ കേസരി റെഡി.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:റവ_കേസരി&oldid=16851" എന്ന താളിൽനിന്ന് ശേഖരിച്ചത്