പ്രധാന ചേരുവകൾ തിരുത്തുക

 
രസത്തിന്റെ ചേരുവകൾ
  • തക്കാളി അല്ലെങ്കിൽ വാളൻപുളി
  • കടുക്
  • ഉപ്പ്
  • കുരുമുളക് പൊടി
  • എണ്ണ
  • വെളുത്തുള്ളി ചതച്ചത്
  • ജീരകം പൊടിച്ചത്
  • കായപ്പൊടി
  • വെള്ളം

തയാറാക്കുന്ന വിധം തിരുത്തുക

ഒന്നോ രണ്ടോ തക്കാളി കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കുക. അതിൽ വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിക്കുക. അതിൽ ജീരകം പൊടിച്ചത്, തക്കാളി, കായപ്പൊടി ഇവ ചേർത്ത് വരട്ടുക. ആവശ്യത്തിന് ഉപ്പ്,കുരുമുളക് പൊടി എന്നിവ ചേർത്ത് അല്പം കൂടി ചൂടാക്കിയ ശേഷം ആവശ്യത്തിന് വെള്ളം ചേർക്കുക. ഇനി ഒന്നു തിളച്ചുകഴിഞ്ഞാൽ അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. തക്കാളിയ്ക്കു പകരം പുളിയ്ക്കുവേണ്ടി വാളൻപുളി കുതിർത്ത് വെള്ളത്തിൽ പിഴിഞ്ഞത് ഉപയോഗിക്കാവുന്നതാണ്. അങ്ങനെയായാൽ രസം എളുപ്പത്തിൽ തയ്യാറാക്കാം. അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ രുചി കൂടും. ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കുരുമുളകിനു പകരം ചുവന്ന മുളക് ഉപയോഗിക്കാറുണ്ട്. അവർ മല്ലിയില രസത്തിൽ ചേർക്കാറുണ്ട്.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:രസം&oldid=10401" എന്ന താളിൽനിന്ന് ശേഖരിച്ചത്